എത്ര ഓടിച്ചാലും കിലോമീറ്റർ സീറോയിൽ തന്നെ; തട്ടിപ്പ് കൊളളാമല്ലോ

കോട്ടയത്ത് നിന്ന് ഇടുക്കിയിലെ ഉപഭോക്താവിനെ കാണിക്കാനായി കൊണ്ടു വന്ന കാറിന്‍റെ സ്പീഡോ മീറ്ററില്‍ കാണിച്ചത് 'പൂജ്യം' കിലോ മീറ്റര്‍. ഇടുക്കിയിലെ കുമളിയിലെത്തിയ കാര്‍ തിരിച്ച് പോകും വഴി മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. അപ്പോൾ തന്നെ ഉദ്യോഗസ്ഥർ പിഴയും ചുമത്തി

കാറിന്‍റെ സ്പീഡോ മീറ്റര്‍ ഊരിമാറ്റി ഓടിച്ചതിന് എംവിഡി, കോട്ടയത്തെ പോപ്പുലര്‍ ഹ്യുണ്ടായിയുടെ ഡീലര്‍ക്ക് ഒരു ലക്ഷം പിഴ ചുമത്തി. കോട്ടയത്തെ ഷോറൂമിൽ നിന്ന് ഇടുക്കിയിലെ കുമളിയിലെ ഉപഭോക്താവിനെ കാണിക്കാനായിരുന്നു ഡീലര്‍ കാറുമായെത്തിയത്. തുടര്‍ന്ന് ഉപഭോക്താവിനെ വാഹനം കാണിച്ച ശേഷം തിരികെ കോട്ടയത്തേക്ക് മടങ്ങും വഴിയാണ് എംവിഡിയുടെ പരിശോധനയില്‍ വാഹനത്തിലെ തട്ടിപ്പ് കണ്ടെത്തിയത്. കോട്ടയത്ത് നിന്ന് കുമളിവരെയും അവിടെ നിന്നും തിരിച്ച് ഇറങ്ങിയിട്ടും സ്പീഡോ മീറ്ററില്‍ കിലോമീറ്റര്‍ രേഖപ്പെടുത്തുന്നിടത്ത് പൂജ്യമായിരുന്നു കാണിച്ചിരുന്നത്.

എത്ര ഓടിച്ചാലും കിലോമീറ്റർ സീറോയിൽ തന്നെ; തട്ടിപ്പ് കൊളളാമല്ലോ

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്പീഡോ മീറ്ററിന്‍റെ കേബിള്‍, ഡീലര്‍ അഴിച്ച് മാറ്റിയതായി തെളിഞ്ഞു. മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് മോട്ടോര്‍ വാഹന നിയമ ലംഘന ശിക്ഷാ നിയമ പ്രകാരം 1,03,000 രൂപ പിഴ ചുമത്തിയ ശേഷം എംവിഡി പോപ്പുലര്‍ ഹ്യുണ്ടായി കോട്ടയം ഡീലര്‍ക്ക് വാഹനം വിട്ടുനല്‍കി. നിരവധി കിലോ മീറ്ററോളം ഓടിയ വാഹനങ്ങള്‍ പുതിയ വാഹനമെന്ന് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പനയ്ക്ക് ശ്രമിക്കുന്നത് നിയമ വിരുദ്ധവും വഞ്ചനയുമാണെന്ന് എംവിഡി പറഞ്ഞു.

മോട്ടോര്‍വാഹന വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്‍റ് എം വി ഐ വി.അനില്‍കുമാര്‍, എ.എം.വി.ഐ. എസ്.എന്‍.അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് വാഹനത്തിലെ നിയമ ലംഘനം പിടികൂടിയത്. ഇത്തരത്തിൽ പല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചതും ഉപയോഗിക്കുന്നതുമായ വാഹനങ്ങളാണ് അടുത്ത ദിവസം പുത്തൻ പുതിയതാണെന്ന് പറഞ്ഞ് ഉപഭോക്താക്കൾക്ക് നൽകുന്നത്. എല്ലാ ഡീലർമാരും ഇത്തരത്തിൽ പ്രവർത്തിക്കുന്നവരാണെന്ന് അഭിപ്രായമില്ല.പക്ഷേ ഇത്തരം പ്രവർത്തികൾ കാണിക്കുന്നവരുടെ കാര്യമാണ് പറഞ്ഞത്. ഇത് വളരെ മോശമാണ്

കോട്ടയത്തെ സംഭവം പുതിയ കാര്യമായിരിക്കില്ല, കാരണം ഇത് പോലെ എത്ര എത്ര വാഹനങ്ങൾ നിരവധി ഉപഭോക്താക്കളിൽ എത്തി കാണും. എംവിഡി പരിശോധിച്ചത് കൊണ്ട് ഒരു ഡീലറോ അല്ലെങ്കിൽ ഒരു ബ്രാൻഡോ പിടിക്കപ്പെട്ടു. എന്നാൽ പുത്തൻ വണ്ടി എന്ന വിശ്വാസത്തോടെ നമ്മൾ ഒരു വാഹനം വാങ്ങാൻ ചെല്ലുമ്പോൾ ഇത്തരത്തിലുളള പ്രവർത്തികൾ ചെയ്യുന്നവർ നമ്മളെ അക്ഷരാർത്ഥിൽ വഞ്ചിക്കുക തന്നെയല്ലേ എന്ന് തോന്നി പോകും

ഹ്യുണ്ടായി ഡീലർമാർ ഇത്തരത്തിലുളള പ്രവർത്തികൾ കാണിക്കുമ്പോൾ ജനങ്ങൾക്ക് ഡീലർഷിപ്പിനോടും കമ്പനിയോടും ഉളള വിശ്വാസ്യത ആണ് നഷ്ടപ്പെടുത്തുന്നത്. അത് മാത്രമല്ല കച്ചവടം കൂടിയാണ് കളഞ്ഞുകുളിക്കുന്നത്. ഇത്തരത്തിൽ ആളുകളെ വഞ്ചിച്ച് കൊണ്ട് ബിസിനസ് മുന്നോട്ട് കൊണ്ട് പോയാൽ എന്ത് ഗുണം. ഒരു നാൾ ഇത് പോലെ പിടിക്കപെടും എന്ന് മനസിലായില്ലേ. പുത്തൻ വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം വിൽക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കോട്ടയത്തെ ഡീലർ പിഴയടയ്ക്കേണ്ടി വന്നത്. മോട്ടോർ വാഹന വകുപ്പിൽ ഇത്തരത്തിൽ വിവിധതരം നിയമവശങ്ങളുണ്ട്.

ഉപഭോക്താവിനെ കാണിക്കാനായി കൊണ്ടുപോയ വാഹനം ഹ്യുണ്ടായി ഓറയാണ്(Aura). ഹ്യുണ്ടായി നിരയില്‍ സിഎന്‍ജി വിഭാഗത്തില്‍ മികച്ച വില്‍പ്പന നേടുന്ന മോഡലാണ് ഓറ. 2021 ജനുവരി മാസത്തിലാണ് എക്‌സെന്റിന് പകരക്കാരനായി ഓറയെ നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്നത്. മോഡലിന് ലഭിക്കുന്ന പ്രതിമാസ വില്‍പ്പനയില്‍ 70 ശതമാനവും സിഎന്‍ജി വിഭാഗത്തില്‍ നിന്നാണെന്ന് കമ്പനി ഇതിനോടകം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 37 ലിറ്റര്‍ പെട്രോളും ഏകദേശം 10 കിലോ സിഎന്‍ജിയും ഉള്ള ഇന്ധന ടാങ്ക് കപ്പാസിറ്റിയോടെയാണ് യൂണിറ്റ് വരുന്നത്.

സിഎന്‍ജി ഉള്ള പവര്‍ ഔട്ട്പുട്ട് 69 bhp-യില്‍ നില്‍ക്കണം, ടോര്‍ക്ക് ഏകദേശം 95 Nm ആയിരിക്കും. ഇതിനു വിപരീതമായി, സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ പവര്‍ യൂണിറ്റുകള്‍ക്ക് പരമാവധി 83 bhp കരുത്തും 114 Nm ഉം പവര്‍ ഔട്ട്പുട്ട് ഉണ്ട്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവലില്‍ പരിമിതപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎന്‍ജിയുടെ പ്രവര്‍ത്തനച്ചെലവ് ഇപ്പോഴും പെട്രോളിനെക്കാളും ഡീസലിനേക്കാളും കുറവാണെങ്കിലും, സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഭാരിച്ച മുന്‍നിര ചിലവാണ് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒരാള്‍ അവന്റെ/അവളുടെ ദൈനംദിന ഓട്ടം വിശകലനം ചെയ്യുകയും തുടര്‍ന്ന് മുന്‍ഗണനാടിസ്ഥാനത്തിലുള്ള ഇന്ധന ഓപ്ഷന്‍, അടിസ്ഥാന ആവശ്യകതകള്‍ പ്രായോഗികമായി തിരഞ്ഞെടുക്കുകയും വേണം.

Most Read Articles

Malayalam
English summary
Test drive car removed speedometer mvd fine 1 lakh
Story first published: Tuesday, November 29, 2022, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X