കൊടുങ്കാറ്റിന്റെ വേഗതയുള്ള കളിവണ്ടി
കളിവണ്ടി എന്നാണ് പേര്. എന്നാല്‍ പേരിലെ കളി കാര്യത്തേടടുക്കുമ്പോള്‍ ഇല്ലാതാകും. സാധനം കാണാന്‍ പോലും പ്രയാസമാണെങ്കിലും ഓടിത്തുടങ്ങിയാല്‍ സാധനത്തിന്റെ പൊട്ടന്‍ഷ്യല്‍ വെളിവാകും. മണിക്കൂറില്‍ 329 കിലോമീറ്ററാണ് വേഗത!
നിരത്തിലിറക്കുന്ന കാറുകള്‍ അപൂര്‍വമായാണ് 300 കിലോമീറ്റര്‍ വേഗത പിടിക്കുന്ന എന്‍ജിനുകളുമായി ഇറങ്ങാറുള്ളത്. ഇത്തരം എന്‍ജിനുകളുള്ള പല കാറുകളും വേഗപ്പൂട്ട് ഘടിപ്പിച്ച് അത് നിയന്ത്രിച്ചാണ് വിപണിയിലെത്തിക്കാറുള്ളത്.
റിമോട്ട് കണ്‍ട്രോളര്‍ കൊണ്ട് നിയന്ത്രിക്കാവുന്ന ഒരു കളിവണ്ടിയാണിത്. ഒരു ചെറിയ ട്രാക്കില്‍ വാഹനം ചുറ്റുകയാണ് ചെയ്യുന്നത്. കാണുന്നവരുടെ തലചുറ്റിക്കുന്ന ഈ വീഡിയോ കാണുക. ഒരു തൂണില്‍ കയറു കൊണ്ട് ബന്ധിച്ചിട്ടുണ്ട് ഈ ചെറുകാറിനെ. ഇല്ലെങ്കില്‍ സാധനം പറന്നുപോകും. ഇതൊരു സ്പോർട്സ് ഇനമാണ് എന്നുകൂടി അറിയുക. റ്റെതേഡ് കാർ റേസിംഗ് എന്നാണ് ഈ സ്പോർട്സിന് പേര്.
<center><iframe width="100%" height="450" src="//www.youtube.com/embed/61DUJ1KQ35E" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








