കാറിനകത്തെ മൊബൈല്‍ മരണങ്ങള്‍
കാറോടിക്കുമ്പോള്‍ മൊബൈലില്‍ മെസ്സേജ് അയയ്ക്കുക, സംസാരിക്കുക എന്നീ ഏര്‍പ്പാടുകള്‍ നമ്മുടെ നാട്ടിലും വര്‍ധിച്ചു വരുന്നുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ടീനേജ്‍കാര്‍ക്കിടയില്‍ ഒരു ബഹുമതിയായിപ്പോലും കണക്കാക്കപ്പെടുന്നുണ്ട്. അമേരിക്കയില്‍ ഇതുവഴിയുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം പെരുകി വരികയാണ്. ഒരു പഠനം സൂചിപ്പിക്കുന്നത് വര്‍ഷാവര്‍ഷം 5000 പേരെയെങ്കിലും റോഡില്‍ കൊന്നുതള്ളാന്‍ കാറിനകത്തെ മൊബൈല്‍ ഉപയോഗം ഉപകരിക്കുന്നുണ്ട്.
പരിസ്ഥിതി ഗവേഷകനായ ഉവിദ് ഹോസങ്കി സിക്യൂ റിസര്‍ച്ചര്‍ എന്ന ജേണലില്‍ എഴുതിയ പ്രബന്ധത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

മൊബൈലില്‍ മെസ്സേജ് ടൈപ്പ് ചെയ്യുന്നതിന് ഒരു അക്ഷരത്തിന് ശരാശരി 4.6 സെക്കന്‍ഡ് സമയം റോഡില്‍ നിന്ന് കണ്ണെടുക്കേണ്ടി വരുന്നുണ്ട്. രണ്ട് കാര്യങ്ങളില്‍ ഒരേസമയം ശ്രദ്ധിക്കേണ്ടി വരുന്നതിന്‍റെ പ്രയാസങ്ങള്‍ വേറെയും വരുന്നു.
55 മൈലേ (88 കിമി) വേഗതയില്‍ പായുന്ന ഒരു വാഹനം 4.7 സെക്കന്‍ഡ് സമയത്തിനുള്ളില്‍ ഒരു ഫുട്ബോള്‍ മൈതാനത്തിന്‍റെ ദൂരം നറികടന്നിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വളരെ ഉയര്‍ന്ന അപകടസാധ്യതയാണ് ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെയുള്ളത്. തുടര്‍ച്ചയായി അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ റോഡിലെ ഏറ്റവും വലിയ അപകടകാരിയാണ്.


Click it and Unblock the Notifications








