ഒറ്റപ്പേറിലെ ആറുപേര്‍ക്ക് കാര്‍ ബ്രാന്‍ഡ് പേരുകള്‍
ദുആംഖനോക് വാങ്വിത്തായസ്കുള്‍ എന്ന ഇരുപത്തൊമ്പതുകാരിയായ തായ്‍ലണ്ടുകാരിക്ക് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായി മക്കളുണ്ടായിരുന്നില്ല. തായ് ആചാരപ്രകാരമുള്ള പൂജകളും ഭജനമിരിക്കലുമെല്ലാമായി കഴിഞ്ഞുവരവെയാണ് പെട്ടെന്ന് ദൈവം കനിഞ്ഞത്. അതുവരെ തനിക്ക് ലഭിച്ച എല്ലാ പൂജകളുടെയും ഫലങ്ങള്‍ ഒരുമിച്ച് ഒറ്റപ്പണിയായിട്ടാണ് പടച്ചവന്‍ ദുആംഖനോക് വാങ്വിത്തായസ്കുളിന് നല്‍കിയത്. ആറുമക്കളെ ഒരുമിച്ചു പെറ്റിട്ടു ദുആംഖനോക് വാങ്വിത്തായസ്കുള്‍!
ദമ്പതിമാര്‍ രണ്ടുപേരും കടുത്ത കാര്‍ പ്രണയികളാണ്. തനിക്ക് പണിതന്ന ആറെണ്ണത്തിനും കാറുകളുടെ പേരിട്ടാല്‍ മതിയെന്നാണ് ദുആംഖനോക് വാങ്വിത്തായസ്കുളിനും ഭര്‍ത്താവിനും തോന്നിയത്. അവര്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. കട്ടപ്പണി!

ജര്‍മന്‍ ബ്രാന്‍ുകളായ ഓഡി, പോഷെ, ഫോക്സ്‍വാഗണ്‍ എന്നിവയോടൊപ്പം ജപ്പാന്‍ കമ്പനിയായ ടൊയോട്ടയുടെ ഫോര്‍ച്യൂണറില്‍ നിന്നെടുത്ത ഫോര്‍ച്യൂണ്‍, ബ്രിട്ടിഷ് കമ്പനിയായ മിനി, ഇറ്റാലിയന്‍ കമ്പനിയായ ഫിയറ്റ് എന്നിവയുടെ പേരുകളാണ് കുട്ടികള്‍ക്കിട്ടത്. ആറുമക്കളില്‍ മൂന്നെണ്ണം പെണ്ണും ബാക്കിയുള്ളത് ആണുങ്ങളുമാണ്.
സെക്സ്റ്റ്യൂപ്‍ലെറ്റ്സ് എന്നാണ് ഒറ്റപ്പേറില്‍ ഒരുപാടെണ്ണം വരുന്ന പ്രതിഭാസത്തിന് പേര് പറയുക. തായ്‍ലണ്ടില്‍ ഒരുമിച്ച് ആറെണ്ണം വരുന്നത് ഇതാദ്യമാണെന്നാണ് പറയപ്പെടുന്നത്. മാതാപിതാക്കള്‍ കുട്ടികളെ മാധ്യമങ്ങള്‍ക്ക് കാണിച്ചു കൊടുക്കാന്‍ വിസമ്മതിക്കുകയാണ്.
ജപ്പാന്‍ കഴിഞ്ഞാല്‍ ടൊയോട്ടയുടെ പ്രധാന ഇടത്താവളമാണ് തായ്‍ലണ്ട്. ഇക്കാരണത്താലാവണം ടൊയോട്ടയോട് കൂടുതല്‍ അടുപ്പം ദമ്പതിമാര്‍ക്കുണ്ടായത്. ടൊയോട്ട എന്ന ബ്രാന്‍ഡ് നാമത്തേക്കാള്‍ ഒരു കാര്‍ മോഡലിന്‍റെ തന്നെ പേര് കുഞ്ഞിനുവേണ്ടി തെരഞ്ഞെടുക്കാന്‍ മാത്രം അടുപ്പം തായ്‍ലണ്ടുകാര്‍ക്ക് ടൊയോട്ടയോടുണ്ട്.
തായ്‍ലണ്ട് ദക്ഷിണേഷ്യയിലെ മികച്ച വിപണികളിലൊന്നാണ്. മിക്ക കാര്‍ നിര്‍മാതാക്കളും പ്ലാന്‍റുകള്‍ നിര്‍മിച്ചും ഇടത്താവളങ്ങളുണ്ടാക്കിയും തായ്‍ലണ്ടിനെ ആശ്രയിക്കുന്നുണ്ട്.


Click it and Unblock the Notifications








