ട്രാക്കിൽ ഇടിച്ചു കയറി തല അജിത്തിന്റെ റേസ് കാർ; പോറൽ പോലുമില്ലാതെ താരത്തിന്റെ സിനിമാ സ്റ്റൈൽ എസ്കേപ്പ് വൈറൽ

ദുബായിൽ കാർ റേസ് പരിശീലനത്തിനിടെ നടൻ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 24 മണിക്കൂർ ദുബായ് 2025 എൻഡുറൻസ് റേസിന് മുന്നോടിയായി ദുബായിൽ നടന്ന ഹൈ സ്പീഡ് റേസിംഗ് പരിശീലന സെഷനിലാണ് അജിത് കുമാറിൻ്റെ പോർഷ കാർ അപകടത്തിൽപ്പെട്ടത്. തല അജിത്തും താൻ പുതുതായി ആരംഭിച്ച റേസിംഗ് ടീമായ അജിത് കുമാർ റേസിംഗും വരാനിരിക്കുന്ന മത്സരത്തിന് തയ്യാറെടുക്കുന്നതിനു ഇടയിലാണ് ഈ സംഭവം. റേസിനു മുന്നോടിയായി പരിശീലനത്തിനിടെ കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇടിയുടെ ആഘാദത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു, എങ്കിലും അജിത് കുമാർ പരിക്കുകൾ ഒന്നും ഏൽക്കാതെ രക്ഷപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. കാറിന് ഇപ്പോൾ സംഭവിച്ച കേടുപാടുകൾക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട് എന്നും ജനുവരി 9 മുതൽ 12 വരെ ദുബായിൽ നടക്കുന്ന മത്സരത്തിന് തയ്യാറെടുക്കും എന്നും ആന്തരിക വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ ഓൺലൈനിൽ എല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഇത് ആരാധകരെയും റേസിംഗ് പ്രേമികളെയും വല്ലാതെ ഞെട്ടിച്ചു. ഇത്തരം ഒരു അനിഷ്ട സംഭവം നടന്നെങ്കിലും അജിത് കുമാർ ഇപ്പോഴും നല്ല ആവേശത്തിലാണ് എന്നും മത്സരത്തിനുള്ള തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകരയാണ് എന്നും പറയപ്പെടുന്നു.

ഇതിനു മുമ്പ് താരത്തിൻ്റെ ആദ്യ പരിശീലന സെഷൻ്റെയും ടീം ചർച്ചകളുടെയും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു, ഇത് ആഗോള തലത്തിൽ തന്നെ കാര്യമായ ശ്രദ്ധയും നേടിയിരുന്നു. തല അജിത്തിന്റെ ഫാൻസ് തന്നെ ഈ വാർത്ത ഒരു കോളിളക്കമാക്കിയിരുന്നു എന്ന് പറയുന്നതാവും ശരി.

24 മണിക്കൂർ ദുബായ് 2025 -ലേക്കുള്ള അജിത് കുമാർ റേസിംഗിൻ്റെ എൻട്രി, ടീമിൻ്റെ മത്സരാധിഷ്ഠിത അരങ്ങേറ്റവും തീവ്രമായ എൻഡുറൻസ് റേസിംഗ് ക്യാമ്പെയിനിൻ്റെ തുടക്കവും അടയാളപ്പെടുത്തുന്നു എന്ന് നിസംശയം പറയാം. സാങ്കേതികവും അതുപോലെ തന്നെ ലോജിസ്റ്റിക്കൽ പാർട്ണർ എന്ന നിലയിൽ ബാസ് കെയെറ്റൻ റേസിംഗിൻ്റെ പിന്തുണയോടെ, ടീം ശക്തമായ ഒരു ഇംപ്രഷൻ സൃഷ്ടിക്കാൻ തയ്യാറാണ്.

അടുത്തിടെ കുടുംബത്തോടൊപ്പം സിംഗപ്പൂരിൽ പുതുവത്സരം ആഘോഷിച്ച ശേഷം ചെന്നൈയിലേക്ക് മടങ്ങിയ അജിത്ത് ഈ റേസിനുള്ള തയ്യാറെടുപ്പുകൾക്കായി ദുബായിലേക്ക് പറന്ന് എത്തുകയായിരുന്നു. വെല്ലുവിളി നിറഞ്ഞതും അഭിമാനകരവുമായ ഈ ഇവൻ്റിൽ അദ്ദേഹത്തിൻ്റെ മികച്ച പെർഫോമെൻസിനായി ആരാധകർ വളരെയധികം ആകാംക്ഷയോടും ജിജ്ഞാസയോടും കൂടെ കാത്തിരിക്കുകയാണ് എന്ന് നിസംശയം പറയാം.

നിലവിൽ പോർഷ 911 G3 കപ്പ് 992 എന്ന കാറാണ് അദ്ദേഹം ഈ പ്രാക്ടീസ് റണ്ണിനും റേസിനുമായി ഉപയോഗിക്കുന്നത്. വൈറ്റ് ഷെയ്ഡിൽ സാഫ്റൺ, Jz[d സ്റ്റിക്കറുകൾ പതിപ്പിച്ചാണ് കാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കാറിൻ്റെ വശത്ത് തമിഴ്‌നാട് സർക്കാരിൻ്റെ കായിക വകുപ്പിൻ്റെ ലോഗോയും സ്ഥാപിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈ കാർ കാർ റേസിംഗ് ആവശ്യത്തിന് മാത്രമായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. 3096 സിസി എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. കാറിന് 4585 mm നീളവും, 1920 mm വീതിയും, 2457 mm വീൽബേസുമാണ് ഉള്ളത്. റേസ് കാറായതിനാൽ ഒരു റിയർ വീൽ ഡ്രൈവ് കാറാണിത്. റേസ് കാറുകൾ സാധാരണയായി റിയർ വീൽ ഡ്രൈവ് കാറുകളായാണ് രൂപകൽപ്പന ചെയ്യുന്നത്. അധികം താമസിയാതെ തന്നെ കാറിന്റെ അറ്റകുറ്റങ്ങൾ തീർത്ത് തല അജിത്തിന് റേസ് ചെയ്യാൻ സാധിക്കട്ടെ.

More from DriveSpark

Article Published On: Tuesday, January 7, 2025, 19:59 [IST]
English summary
Thala ajith kumars porsche encounters massive crash on dubai race track
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X