മഹീന്ദ്ര കുടുംബത്തിലെ പിള്ളേര് തമ്മിലടി, ഥാറും സ്കോർപിയോയും ഏറ്റുമുട്ടുന്ന വീഡിയോ വൈറൽ

രാജ്യത്ത് റോഡുകളിൽ വാഹനങ്ങൾ തമ്മിൽ വഴക്കിടുന്നത് പല വീഡിയോകളിൽ കണ്ടിട്ടുണ്ട. ചിലപ്പോൾ ചെറിയ എന്തെങ്കിലും കാര്യത്തിന് വേണ്ടിയായിരിക്കും ഡ്രൈവർമാർ തമ്മിൽ പ്രശ്നമുണ്ടാക്കുന്നത്. കൂടുതലും ഇത്തരം പ്രശ്നങ്ങൾ നടക്കുന്നത് ദില്ലിയിലാണ്. ഇത്തരത്തിലുളള ഒരു സംഭവമാണ് ദില്ലിയിൽ നടന്നത്. ഒരു ഥാറും സ്കോർപിയോയും തമ്മിൽ വഴിയിൽ കിടന്ന് പ്രശ്നമുണ്ടാക്കുകയും, തമ്മിൽ ഇടിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. റോഡിൽ ഇത്രയും വലിയ സംഭവം നടക്കുമ്പോൾ ആളുകൾ കണ്ട് രസിക്കുന്നതും വീഡിയോയിൽ കാണാം. സ്കോർപിയോ പല തവണ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഥാറിൻ്റെ ഡ്രൈവർ അതിന് സമ്മതിക്കുന്നില്ല.

രണ്ട് വാഹനങ്ങൾക്കും നല്ല രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്കോർപിയോ ഒന്നിലധികം തവണ ഇടിക്കുകയും സൈഡ് പ്രൊഫൈലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വീഡിയോയുടെ അവസാനത്തിൽ, ഥാർ ഡ്രൈവർ സ്കോർപ്പിയോയെ റോഡിലെ ഒരു മൂലയിലേക്ക് തള്ളിയിടുകയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്തു. സ്കോർപിയോ ഡ്രൈവർ ഥാർ ഉടമയെ പോലെ തന്നെ പെരുമാറാൻ ശ്രമിക്കാത്തത് വലിയ പ്രശ്നങ്ങളിലേക്ക് പോയില്ല എന്നതാണ് സത്യം.

വാഹനങ്ങൾ തമ്മിലുളള വാക്കേറ്റത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല, എന്നാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറലാകുകയും ചെയ്തു. റോഡിൽ എപ്പോഴും സംയമനം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആക്രമണാത്മക ഡ്രൈവിംഗും റോഡിലെ രോഷവും ഡ്രൈവർമാരെ അപകടത്തിലാക്കുക മാത്രമല്ല, മറ്റ് റോഡിലെ ഡ്രൈവർമാർക്കും റോഡിലെ യാത്രക്കാർക്കും കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

മഹീന്ദ്ര ഥാറിൻ്റെ വില ഇപ്പോൾ 11.35 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ്പ് വേരിയന്റായ AX(O) ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD, എർത്ത് എഡിഷൻ ഡീസൽ ഓട്ടോമാറ്റിക് 4WD എന്നിവയ്ക്ക് യഥാക്രമം 17.60 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി തുടരുകയും ചെയ്യുന്നു. നിലവിൽ റിയർ വീൽ ഡ്രൈവ് ഫോർ വീൽ ഡ്രൈവ് വകഭേദങ്ങളിലാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

ഥാറിന്റെ RWD മോഡലുകൾ D117 CRDe ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. 4X2 പതിപ്പുകൾക്ക് 117 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X2 പെട്രോൾ 150 bhp പവറിൽ 320 Nm torque നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ വാങ്ങാൻ കിട്ടൂ. അതേസമയം 4X4 മോഡലുകളാണ് നോക്കുന്നതെങ്കിൽ സംഗതി കുറച്ചുകൂടി ഉഷാറാവുമെന്ന് വേണം പറയാൻ. 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂണിറ്റും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിൽ ലഭ്യമായിട്ടുള്ളത്.

മഹീന്ദ്ര ഥാർ 4X4 പെട്രോൾ മോഡസിന്റെ പവർ കണക്കുകൾ മുകളിലെ RWD മോഡലുകൾക്ക് സമാനമാണെങ്കിലും ഡീസൽ വേരിയന്റിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഇതിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ജിംനിയുടെ വരവോടെ കേട്ട പ്രായോഗികതയില്ലെന്ന പരാതി തീർക്കാനും സമയം അടുത്തിട്ടുണ്ട്.

സ്കോർപിയോ ക്സാസിക്കിൻ്റെ വിശേഷങ്ങളിലേക്ക് വരികയാണെങ്കിൽ മഹീന്ദ്ര സ്‌കോര്‍പിയോയ്ക്ക് എല്ലായ്‌പ്പോഴും പരുക്കനും പ്രായോഗികവുമായ സ്വഭാവമുണ്ട്, അതിന്റെ ഇന്റീരിയര്‍ അതേ സ്വഭാവത്തില്‍ തന്നെയാണ് കമ്പനി നിലനിര്‍ത്തിയിരിക്കുന്നതും. ഇത് ഒരിക്കലും ഓവര്‍-ദി-ടോപ്പ് ലക്ഷ്വറിയോ ദൈര്‍ഘ്യമേറിയ ഫീച്ചറുകളോ ഉള്ളതല്ല. അടുത്ത തലമുറ 2.2 ലിറ്റര്‍ mHawk എഞ്ചിനാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന് കരുത്തേകുന്നത്. ഇത് ഭാരം കുറഞ്ഞതാണ്, ഔട്ട്പുട്ട് കണക്കുകള്‍ കുറഞ്ഞു.

ഇത് ഇപ്പോള്‍ 3,750 rpm-ല്‍ 130 bhp കരുത്തും 1,600-2,800 rpm-ല്‍ 300 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പഴയ mHawk എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 10 bhp കരുത്തും 20 Nm ടോര്‍ക്കും കുറവാണ്, അതിനാല്‍ പ്രകടനത്തില്‍ കുറവ് പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്.

More from DriveSpark

Article Published On: Friday, June 21, 2024, 11:51 [IST]
English summary
Thar and scorpio classic got involved in an aggressive car tussle video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X