വഴി മാറടാ ഔഡി...; കാറിനെ തട്ടി മാറ്റി ഥാറിൻ്റെ മാസ് എൻട്രി

മഹീന്ദ്ര ഥാർ തൻ്റെ ഓഫ്റോഡ് കഴിവ് കൊണ്ടു പെർഫോമൻസും കൊണ്ടും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. പക്ഷേ ചിലർ ഥാർ സ്വന്തമാക്കുന്നത് വാഹനത്തിൻ്റെ കാഴ്ചയിൽ ഉളള ഭംഗി കൊണ്ട് മാത്രമാണ്. ഫോർ വീൽ ഡ്രൈവ് പതിപ്പിനേക്കാൾ റിയർ-വീൽ ഡ്രൈവ് വേരിയൻ്റിന് വിൽപ്പനയിലെ കുതിച്ചുചാട്ടം തന്നെ ഇതിനൊരു തെളിവാണല്ലോ.

അത് കൊണ്ട് ഥാർ ഓടിക്കുന്ന ചില ഡ്രൈവർമാർക്ക് മറ്റ് വണ്ടികളോട് ഒരു പുച്ഛഭാവമാണ്. അത് മനസിലാക്കി തരുന്ന വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുയാണ്. കല്ലൃാണത്തിനോ മറ്റ് ചടങ്ങുകൾക്കോ വേണ്ടി അലങ്കിരിച്ചിരിക്കുന്ന ഒരു ഔഡി എ4 വാഹനത്തെ മറികടന്ന് അതിൻ്റെ മുൻവശം ഇടിച്ചു മാറ്റുന്ന ഒരു രംഗമാണ് വീഡിയോയിൽ കാണുന്നത്.

വഴി മാറടാ ഔഡി...; കാറിനെ തട്ടി മാറ്റി ഥാറിൻ്റെ മാസ് എൻട്രി

ഒരു ആഘോഷ പരിപാടിക്കായി അലങ്കരിച്ച ഔഡി എ4 ഇടത് ലെയ്നിൽ ഡ്രൈവ് ചെയ്യുന്നതായി കാണാം. ഉത്തർപ്രദേശിലാണ് സംഭവം നടക്കുന്നത്. പെട്ടെന്ന്, ഔഡി A4-നെ മറികടക്കാൻ ശ്രമിക്കുന്ന ഒരു കറുത്ത മഹീന്ദ്ര ഥാർ ഇടതുവശത്ത് നിന്ന് പെട്ടെന്ന് കയറി വരികയും കാറിൻ്റെ മുൻവശത്ത് തട്ടി കടന്നുപോകുകയാണ്. അതിൻ്റെ ഫലമായി കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് വശത്തേക്ക് നീങ്ങിപോകുന്നത് വീഡിയോയിൽ കാണാം.

റോഡ് പൊതു ഇടമാണെന്നും ഇത്തരം സ്ഥലങ്ങളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ജീവന്‍ അപായപ്പെടുത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയര്‍ത്തുകയാണെന്നും പോലീസ് പറയുന്നു. കേരളത്തിൽ നിരത്തിൽ ബൈക്കിലും കാറിലുമെല്ലാം അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നടപടിയിലേക്ക് നീങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുക, പിഴ ഈടാക്കുക എന്നിവയാണ് ചെയ്യുന്നത്.

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാറിന്റെ 4X4 പതിപ്പ് വിപണിയിലെത്തുന്നത്. ഇതിലെ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 320 Nm torque വരെ നൽകാൻ കഴിയും. അതേസമയം എംഹോക്ക് ഡീസലിന് 130 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കാനുമാവും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നുണ്ട്.

കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ നൂതന സവിശേഷതകളെല്ലാം മഹീന്ദ്ര ഥാറിന്റെ ഫോർവീൽ ഡ്രൈവ് പതിപ്പിനുണ്ട്. ഇനി RWD ഥാറിന്റെ കാര്യത്തിലേക്ക് വന്നാൽ XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. D117 ഡീസൽ എഞ്ചിന് 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാനാവും.

കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഥാറിന്റെ RWD വകഭേദത്തിൽ തെരഞ്ഞെടുക്കാനാവും. 2020-ൽ പുത്തൻ ഥാർ ഇറക്കിയതു മുതൽ മഹീന്ദ്ര വാഹനങ്ങൾക്ക് പ്രത്യേക ഇമേജാണുള്ളത്. നിലവിൽ 9.99 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

ഥാർ ഫൈവ് ഡോർ പതിപ്പിനെക്കുറിച്ച് പറയുമ്പോൾ, ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാവും അതോടൊപ്പം രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിന് ലഭിക്കും. ലുക്സിന്റെ കാര്യത്തിൽ, ഫൈവ്-ഡോർ ഥാർ അതിന്റെ ത്രീ ഡോർ പതിപ്പിന് സമാനമായിരിക്കും. സ്കോർപിയോ N -ൽ കാണുന്ന അതേ ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ് ഥാർ ഫൈവ് ഡോർ ഒരുങ്ങുന്നത്.

ഇതൊരു സബ് ഫോർ മീറ്റർ മോഡലായിരിക്കില്ല, അതിനാൽ ഥാർ ത്രീ ഡോറിന് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയില്ല. ഥാർ ത്രീ ഡോറിൽ കാണുന്നതിനേക്കാൾ 300 mm കൂടുതൽ വീൽബേസും ഇതിന് ലഭിക്കും, രണ്ട് ഡോറുകൾ കൂട്ടിച്ചേർക്കാൻ ഇത് അനുവദിക്കുന്നു. ത്രീ ഡോറുകളുള്ള മഹീന്ദ്ര ഥാറിന് 3,985 mm നീളവും 2,450 mm വീൽബേസുമാണുള്ളത്. ഉള്ളിൽ, സൺറൂഫിനൊപ്പം നിലവിലെ ഥാറിന് സമാനമായ സജ്ജീകരണം പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, July 12, 2023, 14:57 [IST]
English summary
Thar collide with audi intentionally video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X