ഒറ്റയിടിക്ക് രണ്ട് പീസാക്കി കളഞ്ഞല്ലോ; കഠിനഘടോരം തന്നെ മഹീന്ദ്ര ഥാർ
രാജ്യത്തെ റോഡുകൾ നന്നാകുമ്പോൾ അതിൻ്റെ കൂടെ അപകടങ്ങളും വർധിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഹൈവേകളും റോഡുകളും എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ് എന്ന് സംശയമില്ല. കാരണം റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുതലാണ്. പലപ്പോഴും റോഡിൻ്റെ തെറ്റായ വശത്തുകൂടിയാണ് പലരും വാഹനമോടിക്കുന്നത്. സ്കൂട്ടർ മുതൽ വലിയ ലോറികൾ വരെ വശം തെറ്റിച്ച് പോകുന്നത് കാണാൻ ഇന്ത്യയിലേ പറ്റു.
അത്തരം ഒരു അപകടമാണ് ഗുജറാത്തിലും സംഭവിച്ചത്. തെറ്റായ ദിശയിലൂടെ വന്ന ട്രാക്ടറിൽ മഹീന്ദ്ര ഥാർ ഇടിക്കുകയും ട്രാക്ടർ രണ്ടായി തകർന്നുപോകുകയും ചെയ്തു. പ്രതീക് സിംഗ് എന്ന് യൂട്യൂബറാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. തെറ്റായ ദിശയിൽ നിന്ന് ഹൈവേയിലേക്ക് കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. എസ്‌യുവിക്ക് ഒന്ന് ബ്രേക്ക് പിടിക്കാനുളള സമയം പോലും ലഭിച്ചില്ല.

ഹൈവേ ആയത് കൊണ്ട് ഥാർ ഡ്രൈവർ അൽപ്പം കൂടി ശ്രദ്ധാലുവാകേണ്ടതായിരുന്നു എന്നാണ് എല്ലാവരും കമൻ്റ് ബോക്സിൽ പറയുന്നത്. ഹൈവേകളിൽ ബൈക്ക് യാത്രക്കാരും കാർ യാത്രക്കാരും കഷ്ടിച്ച് രക്ഷപ്പെടുന്ന വീഡിയോകളൊക്കെ നമ്മൾ കാണുന്നതാണ് സോഷ്യൽ മീഡിയയിലൂടെ. എന്തിനധികം പറയുന്നു ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനോടിക്കുന്നവരെ നമ്മൾ എല്ലാ ദിവസവും വഴിയിൽ കാണുന്നതാണല്ലോ. ഹൈവേകളിൽ ഒരുപാട് വേഗത്തിൽ പോകാതിരിക്കാൻ ശ്രമിക്കുക.

ഇത്രയും വലിയ പെൻഡിംഗ് ഓർഡർ ലിസ്റ്റ് ഉള്ളതിനാൽ, 2023-ൽ പുതിയ കാറുകളൊന്നും തങ്ങൾ പുറത്തിറക്കില്ലെന്നാണ് മഹീന്ദ്രയുടെ തീരുമാനം. ഈ വർഷത്തെ കമ്പനിയുടെ ലക്ഷ്യം പ്രൊഡക്ഷൻ വർധിപ്പിക്കുകയും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുകയുമാണ്. അടുത്ത വർഷം നിർമ്മാതാക്കൾ പ്ലാൻ ചെയ്യുന്ന പുതിയ കാർ ലോഞ്ചുകളിൽ രണ്ടെണ്ണം ഥാർ ഫൈവ് ഡോറും XUV300 ഫേസ്‌ലിഫ്റ്റുമാണ്. ഇവ രണ്ടും ഒരുമിച്ചാണ് ഇപ്പോൾ ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയത്.
ഇരു മോഡലുകളും സിംഗിൾ പേൻ സൺറൂഫുമായി വരുന്നത് കാണാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സൺറൂഫ് സജ്ജീകരണവുമായി വരുന്ന കാറുകളുടെ ഡിമാൻഡ് ഗണ്യമായി വർധിച്ചു വരുന്നുണ്ട്. മിക്കവാറും എല്ലാ പുതിയ കാറുകളിലും ഓപ്ഷനായി ഒരു സൺറൂഫ് വരാൻ കാരണം തന്നെ ഇതാണ്. പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന എസ്റ്ററിലും സൺറൂഫ് ഹ്യുണ്ടായി നൽകുന്നുണ്ട്, ഇതോടെ സൺറൂഫുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ചെറുകാറായി എസ്റ്റർ മാറും.
മഹീന്ദ്ര XUV300 -ന് കരുത്ത് പകരുന്നത് നിലവിലെ XUV300 -ൽ വരുന്ന അതേ 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളായിരിക്കും. പെട്രോൾ പതിപ്പ് 109 bhp പവറും 200 Nm പീക്ക് torque ഉം പുറപ്പെടുവിക്കുമ്പോൾ ഡീസൽ യൂണിറ്റ് 115 bhp പവറും 300 Nm torque ഉം പുറപ്പെടുവിക്കുന്നു. കൂടാതെ ഒരു ടർബോ പെട്രോൾ ഓപ്ഷനും വാഹനത്തിൽ ഉണ്ടാകും. ടർബ്ബോ പെട്രോൾ പതിപ്പ് 130 bhp മാക്സ് പവറും 230 Nm പീക്ക് torque ഉം പുറപ്പെടുവിക്കാൻ പ്രാപ്തമാണ്.


Click it and Unblock the Notifications








