ആളുകളെ ഇടിക്കാൻ ചെല്ലുന്ന ഥാർ ഡ്രൈവറിൻ്റെ തമാശ, പിഴ കിട്ടിയ കാശുണ്ടെങ്കിൽ സെക്കൻഡ് മാരുതി 800 വാങ്ങാം
മഹീന്ദ്രയുടെ ഏറ്റവും മിടുക്കനായ ഓഫ്റോഡറാണ് ഥാർ. രണ്ടാം തലമുറ മോഡൽ അവതരിപ്പിച്ചതോടെ വിൽപ്പനയിൽ കമ്പനി പോലും അന്തം വിടുന്ന വളർച്ചയായിരുന്നു. ത്രീ ഡോർ എന്ന പോരായ്മ ഉയർന്നു വന്നപ്പോഴാണ് കമ്പനി ഫൈവ് ഡോറിനെ പറ്റി ആലോചിച്ചത്. ഈ വർഷം തന്നെ ഫൈവ് ഡോർ വരുമെന്ന പ്രതീക്ഷയിലാണ് നിങ്ങളെ പോലെ ഞാനും. നോർത്ത് ഇന്ത്യയിൽ ഥാറിനെ മോഡിഫൈ ചെയ്ത വീഡിയോകളെല്ലാം നിങ്ങൾ കണ്ടിട്ടുവാം. വഴിയിൽ ഥാറുമായി ഇറങ്ങി ആളുകളെ ഇടിക്കാൻ ചെല്ലുന്നത് പോലെ തമാശ കാണിച്ചാൽ എങ്ങനെയിരിക്കും.
നോയിഡയിൽ ഒരു ഥാർ ഉടമ വഴിയിലൂടെ നടന്ന് പോകുന്നവരെ ഇടിക്കാൻ ചെല്ലുന്നത് പോലെ കാണിക്കുന്നത് വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതാണ് പണി. വാഹനത്തിൻ്റെ ഗ്ലാസുകളിലെല്ലാം ഫിലിം ഒട്ടിച്ചിരിക്കുന്നത് കൊണ്ട് ഓടിക്കുന്ന വ്യക്തിയെ കാണാൻ സാധിക്കുന്നില്ല. രജിസ്‌ട്രേഷൻ നമ്പറിന് പകരം കാറിൻ്റെ നമ്പർ പ്ലേറ്റിൽ "ഗുർജാർ" എന്നാണ് കാണിച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു പെൺകുട്ടിയെ ഇടിക്കാൻ ചെല്ലുന്നതാണ് കാണിക്കുന്നത്.

അതിന് ശേഷം ഒരു കൂട്ടം ചെറുപ്പക്കാർ നടന്ന് പോകുന്നതിൻ്റെ നടുവിലേക്ക് വാഹനം ഓടിച്ചു കയറ്റുകയാണ്. അവരുടെ അടുത്ത് വന്ന് അവരെ ഭയപ്പെടുത്തുകയാണ്. ഈ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായതിന് തൊട്ടുപിന്നാലെ, എക്‌സിൻ്റെ ഒരു ഉപയോക്താവ് ഈ ക്ലിപ്പ് പ്ലാറ്റ്‌ഫോമിൽ വീണ്ടും പങ്കിടുകയും "HR30Z4504 എന്ന കറുത്ത ഗ്ലാസ് നമ്പർ ഉള്ള ഈ വാഹനം ദിവസവും നോയിഡ അമിറ്റി യൂണിവേഴ്സിറ്റിക്ക് സമീപം അപകടകരമായ സ്റ്റണ്ടുകൾ നടത്തി ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന കുറിപ്പോടെ നോയിഡ പൊലീസിൻ്റെ ടാഗ് ചെയ്യുകയും ചെയ്തു.
ഇതിന് തൊട്ടുപിന്നാലെ, ഈ കേസിൽ അന്വേഷണം ആരംഭിച്ചതായി നോയിഡ പോലീസ് റിപ്പോർട്ട് ചെയ്തു. ഇതിനെത്തുടർന്ന്, ഈ പ്രത്യേക മഹീന്ദ്ര ഥാറിൽ നിന്ന് ഈടാക്കിയ പിഴയുടെ വിശദാംശങ്ങൾ പങ്കിട്ടുകൊണ്ട് അവർ മറ്റൊരു ട്വീറ്റ് ചെയ്തിരുന്നു. പോലീസ് ആകെ പിഴയായി 35,000 രൂപ പിഴ ചുമത്തി എന്നാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്.

ഥാർ ഡ്രൈവറിനെതിരെ ഒരുപാട് പ്രതികൂല കമൻ്റുകളാണ് ഉയർന്നു വന്നത്.അതോടൊപ്പം തന്നെ നോയിഡ പൊലീസിൻ്റെ വേഗത്തിലുളള നടപടികൾക്ക് ജനങ്ങളുടെ കൈയ്യടിയും ലഭിച്ചു. പ്രശസ്തിക്ക് വേണ്ടി വഴി യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവർത്തികൾ ഒരിക്കലും അനുവദിച്ചു കൂടാ. വാഹനമോടിക്കുമ്പോൾ അത് ആരുടേയും ജീവന് ഭീഷണിയാകുന്ന തരത്തിലാകരുത് എന്ന കാര്യം എപ്പോഴും ഓർക്കുക.
ഥാറിൻ്റെ പുത്തൻ വരാനിരിക്കുന്ന ഫൈവ് ഡോറിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളുടെ ഒരു പുതിയ സെറ്റായിരിക്കും ഇതിൽ ഉൾപ്പെടുത്തുക. ഇത് എൽഇഡി യൂണിറ്റുകളായിരിക്കും എന്നതും കിടിലമാണ്. കൂടാതെ പുതിയ ഡേടൈം റണ്ണിംഗ് ലാമ്പുകളും വാഹനത്തിൽ ഇടംപിടിക്കും. ഇതുകൂടാതെ, പുതിയ ഗ്രില്ലും ഒരു പുതിയ സെറ്റ് എൽഇഡി ടെയിൽ ലാമ്പുകളും ഉണ്ടാകും.

ഫിക്‌സ്‌ഡ് മെറ്റൽ ടോപ്പോടു കൂടി മാത്രമായിരിക്കും 5-ഡോർ ഥാറിനെ മഹീന്ദ്ര വാഗ്ദാനം ചെയ്യുക. 3-ഡോർ ഥാറിന് കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പും ഫിക്സഡ് ഹാർഡ് ടോപ്പും നൽകുന്നുണ്ടെങ്കിലും. ഫാമിലി ഫ്രണ്ട്ലി എസ്‌യുവി ആയതിനാൽ ഈയൊരു നീക്കവും കൈയടി അർഹിക്കുന്നുണ്ട്. വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീലുകളുണ്ടാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്റീരിയറിലും ചില പരിഷ്ക്കാരങ്ങൾ ഉണ്ടാവുമെന്നാണ് സൂചന.
നിലവില്‍ 11.25 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ ഇന്ത്യന്‍ വിപണിയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേ സമയം ടോപ് വേരിയന്റിന് 17.20 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി മുടക്കണം. മഹീന്ദ്ര ഥാര്‍ എസ്‌യുവി യില്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായാണ് മഹീന്ദ്ര ഥാര്‍ മത്സരിക്കുന്നത്.


Click it and Unblock the Notifications








