ഥാർ റോക്സ് ജിംനിയുടെ മുന്നിൽ മുട്ട് മടക്കിയോ? ഞെട്ടിക്കുന്ന വീഡിയോ വൈറൽ

മഹീന്ദ്ര ഥാർ റോക്സ് അവതരിപ്പിച്ചപ്പോൾ മുതൽ ഞെട്ടിക്കുന്ന ബുക്കിങ്ങുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡെലിവറി ആരംഭിച്ചതോടെ റോക്സ് ഉടമകൾ കസ്റ്റമൈസേഷനും ഓഫ്റോഡിങ്ങും നടത്തുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അത്തരത്തിലുളള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മഹീന്ദ്ര ഥാർ റോക്സും മാരുതി സുസുക്കി ജിംനിയും ഓഫ്റോഡിങ്ങ് നടത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ഥാർ റോക്സിന് ഒരു കടമ്പ കടക്കാൻ സാധിക്കാതെ വരികയും എന്നാൽ മാരുതി സുസുക്കി ജിംനി അത് വളരെ നിഷ്പ്രയാസം കടക്കുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഈ വീഡിയോ സ്മോൾ ടൗൺ റൈഡർ അവരുടെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതാണ്. ഒരു മാരുതി സുസുക്കി ജിംനി, ഒരു ജിപ്‌സി എന്നിവയ്‌ക്കൊപ്പം രണ്ട് മഹീന്ദ്ര ഥാർ റോക്‌സും ഒരു താർ ത്രീ-ഡോറും ഉപയോഗിച്ച് അവർ ഓഫ്-റോഡിംഗിൽ പങ്കെടുക്കുകയാണ് എന്ന് വ്ലോഗർ പറയുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വ്ലോഗർ തൻ്റെ മാരുതി സുസുക്കി ജിംനിയിൽ ഇരുന്ന് ചരിവിലൂടെ ഡ്രൈവ് ചെയ്യാൻ തുടങ്ങി. കുത്തനെയുള്ള ഈ ചരിവിലൂടെ താഴേക്ക് ഇറങ്ങാൻ ജിംനിക്ക് കഴിഞ്ഞതായി വീഡിയോയിൽ ശ്രദ്ധിക്കാം.

ഇതിനുശേഷം, തിരിച്ച് ചരിവിലേക്ക് കയറാനും ഉപയോഗിച്ചു. അതിശയകരമെന്നു പറയട്ടെ, ഒരു ബുദ്ധിമുട്ടും കൂടാതെ ജിംനി മുകളിലേക്ക് കയറാൻ കഴിഞ്ഞു. ഥാർ റോക്‌സിന് ഈ തടസ്സം മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും, ജിംനിയിൽ വലിയ ചക്രങ്ങളും ടയറുകളും ഉണ്ടെന്നും അത് പോലെ തന്നെ ജിംനിക്ക് ഭാരം കുറവായതാണ് ഇതിന് കാരണമെന്നും വ്ളോഗർ വീഡിയോയിൽ എടുത്തു പറയുന്നുണ്ട്.

MX1, MX3, MX5, AX3L, AX5L, AX7L എന്നീ വേരിയന്റുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്. ബേസ് വേരിയന്റിന്റെ വില 12.99 ലക്ഷം രൂപയാണ്. ഓഫ്-റോഡ് യാത്രകള്‍ക്കായി 4x4 ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ച ഥാര്‍ റോക്സ് വേരിയന്റുകളുടെ വില 18.79 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ടോപ് സ്‌പെക് വേരിയന്റിന് 22.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. എക്‌സ്‌ഷോറൂം വിലകളാണിത്.

2.0-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 2.2-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ ഡീസല്‍ എന്നിവയില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഥാര്‍ 3 ഡോര്‍, സ്‌കോര്‍പിയോ N എന്നിവയില്‍ കാണപ്പെടുന്ന അതേ എഞ്ചിനുകളാണ് റോക്‌സിനും തുടിപ്പേകാന്‍ എത്തുന്നത്. എന്നാല്‍ ഇവ വ്യത്യസ്തമായ ട്യൂണ്‍ സ്‌റ്റേറ്റുകളാണ് ഓഫര്‍ ചെയ്യുക. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം 4X4 സാങ്കേതികവിദ്യ ഡീസലിന് മാത്രമേ ലഭ്യമാകൂ.

അധികമായി രണ്ട് ഡോറുകള്‍ കൂടി ചേര്‍ന്നതോടെ ഥാര്‍ റോക്‌സിന്റെ വീല്‍ബേസ് അളവ് കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഥാര്‍ റോക്‌സ് വിശാലമായ അകത്തളവുമായാണ് എത്തുന്നത്. ആഡംബര ലുക്കിലുള്ള ഇന്റീരിയറിന് പുറമെ അധിക ഭാരം ഉള്‍ക്കൊള്ളുന്നതിനും സുഗമമായ യാത്ര സമ്മാനിക്കുന്നതിനുമായി എസ്‌യുവിയുടെ സസ്‌പെന്‍ഷന്‍ സജ്ജീകരണവും ട്യൂണ്‍ ചെയ്തിട്ടുണ്ട്.

വാഹനത്തിന്റെ നീളവും ഡോറുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെങ്കിലും സാധാരണ പോലെ ഇതൊരു 5 സീറ്റര്‍ എസ്‌യുവിയാണ്. ഇതില്‍ ഇപ്പോള്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. മഹീന്ദ്ര ഥാര്‍ റോക്സിന് 644 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്,. അതായത് ഒരു മുതിര്‍ന്നയാള്‍ ഇതിനുള്ളില്‍ ഉള്‍ക്കൊള്ളും. പിന്നിലെ സീറ്റുകള്‍ക്കായി 60:40 സ്പ്ലിറ്റും ഥാര്‍ റോക്സില്‍ ഉണ്ട്, അത് മടക്കിവെച്ച് കൂടുതല്‍ ലഗേജ് സ്‌പെയ്‌സ് സൃഷ്ടിക്കാന്‍ കഴിയും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 22, 2024, 17:56 [IST]
English summary
Thar roxx gets stuck jimny overcome the obstacle shocking video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X