ആനന്ദ് മഹീന്ദ്ര പോലും ഇങ്ങനെ ചിന്തിച്ചില്ല; ഥാർ റോക്സിന് ഡ്യുവൽ ടോൺ നൽകി കസ്റ്റമർ
മഹീന്ദ്ര ഥാർ റോക്സ് അവതരിപ്പിച്ചതിന് ശേഷം ഉണ്ടായ ഓളം ചെറുതല്ല. ഇപ്പോഴും വാഹന വിപണിയിൽ എസ്‌യുവികളുടെ വിൽപ്പനയുടെ ചാർട്ട് ഉയർന്ന് തന്നെയാണ് ഇരിക്കുന്നത്. നമ്മുടെ രാജ്യത്ത് ഏതൊരു വാഹനം അവതരിപ്പിച്ചാലും അത് ഒന്ന് മോഡിഫിക്കേഷൻ നടത്തിയില്ലെങ്കിൽ നമ്മുടെ ചെറുപ്പക്കാർക്ക് ഒരു സമാധാനമില്ല. ഥാർ ത്രീ ഡോർ ഇറങ്ങിയപ്പോൾ മഹീന്ദ്ര പോലും വിചാരിക്കാത്ത തരത്തിലുളള മോഡിഫിക്കേഷനുകൾ കണ്ടതാണ്. ഇപ്പോഴിതാ ഥാർ റോക്സിൽ വരുത്തിയ ഒരു മാറ്റം കണ്ടു നോക്ക്. ബംബറും ഗ്രില്ലും വമ്പൻ ടയറുകളും മാറ്റിക്കൊണ്ടുളള മോഡിഫിക്കേഷനല്ല. വാഹനത്തിനൊരു ഡ്യുവൽ ടോൺ കളറാണ് വാഹനത്തിന് ഉടമ നൽകയിരിക്കുന്നത്.
മഹീന്ദ്ര ഇങ്ങനെയൊരും ഓപ്ഷൻ നൽകിയിരുന്നുവെങ്കിൽ എന്ന് പോലും ചിന്തിച്ചു പോകുന്ന ഇ വാഹനത്തിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ കണ്ടാൽ. ഉടമ വാഹനത്തിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിലേക്ക് നോക്കിയാൽ റൂഫിൽ കമ്പനി നൽകിയിരിക്കുന്ന കറുപ്പ് നിറം അങ്ങനെ തന്നെ നില നിർത്തിയിട്ടുണ്ട്. സൈഡ് പില്ലറുകളിൽ വ്റാപ്പ് ചെയ്തിട്ടുണ്ട്. അതോടെ ബംബറകുളെല്ലാം മാറ്റ് ബ്ലാക്കിൽ തീർത്തിരിക്കുകയാണ്. ടാംഗോ റെഡ് ആമ് വാഹനത്തിൻ്റെ നിറം. ചുവപ്പും കറുപ്പും കൂടി ആകുമെങ്കിൽ വാഹനത്തിന് പ്രത്യേക ലുക്കാണ് ലഭിക്കുന്നത്.

യുട്യൂബിൽ ഡെറ്റാഗ്ലി ഓട്ടോ എന്ന ചാനലിലാണ് വാഹനത്തിൻ്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാഹനത്തിന് ആഫ്റ്റർമാർക്കറ്റ് അലോയ് വീലുകളും ഓഫ്റോഡ് ടയറുകളും ഉടമ നേരത്തെ തന്നെ നൽകിയിട്ടുണ്ടായിരുന്നു. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന മഹീന്ദ്രയുടെ പുത്തൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരയൊണ് എക്സ്ഷോറൂം വില വില വരുന്നത്.
ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ എസ്‌യുവി വാരിയത് 1.76 ലക്ഷത്തിലധികം ബുക്കിംഗുകളായിരുന്നു. അതായത് ഓരോ സെക്കൻഡിലും മഹീന്ദ്ര ഥാർ റോക്‌സിന്റെ 49 യൂണിറ്റുകളാണ് വിറ്റുപോവുന്നതെന്ന് ചുരുക്കം. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. ഇനി പെർഫോമൻസ് കണക്കുകൾ നോക്കിയാലും എല്ലാത്തരത്തിലുള്ള ആളുകളേയും കൈയിലെടുക്കാൻ ആശാനാവും. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ എഞ്ചിന് 162 bhp കരുത്തിൽ 330 Nm torque വരെ വികസിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.
അതേസമയം പെട്രോൾ ഓട്ടോമാറ്റിക്കിൽ പെർഫോമൻസ് 177 bhp, 380 Nm torque എന്നിങ്ങനെയുമായി മാറുന്നു. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകും.

മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 6 എയർബാഗുകളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സംവിധാനവും ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








