ജനുവരി മാസത്തിൽ ഷൈൻ ചെയ്ത പത്ത് മോഡലുകൾ ഇവരാണ്

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഈ മാസത്തിലെ വിൽപ്പനയിൽ തങ്ങളുടെ ഏഴ് കാറുകളാണ് മുന്നിൽ. 10 കാറുകളിൽ ഏഴ് മോഡലുകളും മാരുതി സുസുക്കിയുടെ ആണ്. കഴിഞ്ഞ വർഷം തുടങ്ങിയ വാഹന വിപണി പിടിച്ചടക്കി കൊണ്ട് തുടരുന്ന ആധിപത്യം 2023ൽ തുടരാൻ തന്നെയാണ് കമ്പനിയുടെ തീരുമാനം എന്നാണ് തോന്നുന്നത്. ജനുവരി മാസം വിൽപ്പനയിൽ മുന്നിൽ നിന്ന പത്ത് വാഹനങ്ങളെ ഒന്ന് അറിഞ്ഞു വച്ചോളു

മാരുതി ആൾട്ടോ

മാരുതി സുസുക്കിയുടെ ഏറ്റവും ചെറിയ ഹാച്ച്ബാക്ക് ആയ പുതുതലമുറ ആൾട്ടോ ജനുവരി മാസത്തിലെ വിൽപ്പനയുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 21,411 യൂണിറ്റുകളാണ് മാരുതി സുസുക്കി ജനുവരി മാസത്തിൽ വിറ്റത്. കഴിഞ്ഞ വർഷം ജനുവരി മാസത്തെ വിൽപ്പനയുമായി താരതമ്യം ചെയ്താൽ 12,342 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ 70 ശതമാനത്തിലധികമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതിയ ഫീച്ചറുകളുമായി 3.99 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ആണ് മാരുതി സുസുക്കി അവതരിപ്പിച്ചത്.

ജനുവരി മാസത്തിൽ ഷൈൻ ചെയ്ത പത്ത് മോഡലുകൾ ഇവരാണ്

മാരുതി വാഗൺആർ

2022 അവസാനിക്കുമ്പോൾ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ മുന്നിൽ തന്നെയായിരുന്നു വാഗൺആർ. രണ്ടാം സ്ഥാനത്തായിരുന്നു കഴിഞ്ഞ വർഷം വിൽപ്പന അവസാനിപ്പിച്ചത്. പുതിയ വാഗൺആർ ഈ വർഷം ശക്തമായി ആരംഭിച്ചിരിക്കുന്നു. മാരുതി 20,466 യൂണിറ്റുകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 20,334 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഡിസംബർ മാസത്തിൽ , മാരുതി കഴിഞ്ഞ മാസം വിറ്റതിന്റെ പകുതിയിൽ താഴെയുള്ള മികച്ച 10 കാറുകളിൽ വാഗൺആർ അവസാന സ്ഥാനത്താണ് എത്തിയിരിക്കുന്നത്.

മാരുതി സ്വിഫ്റ്റ്

മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് സെഗ്മെൻ്റിൽ ഏറ്റവും വലിയ വിൽപ്പന തുടരുപന്ന മോഡലാണ് സ്വിഫ്റ്റ്. ജനുവരി മാസത്തിലെ വിൽപ്പനയുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. മാരുതി സുസുക്കി 16,440 യൂണിറ്റുകളാണ് ജനുവരി മാസത്തിൽ വിറ്റത്. 2022 ജനുവരി മാസം 19108 യൂണിറ്റുകളാണ് കമ്പനി വിറ്റത്. എന്നിരുന്നാലും 2022 ഡിസംബർ മാസത്തിലെ വിൽപ്പനയുമായി താരതമ്യം ചെയ്താൽ വിൽപ്പനയിൽ നല്ല വർദ്ധനവ് വന്നിട്ടുണ്ട്.

മാരുതി ബലേനോ

ഇന്ത്യയിൽ മാരുതി സുസുക്കിയുടെ വിൽപ്പനയിലുളള പ്രീമിയം ഹാച്ച്ബാക്കുകളിൽ ഏറ്റവും ജനപ്രിയമായ മോഡലാണ് ബലേനോ. കഴിഞ്ഞ വർഷം പുറത്തിറക്കിയ പുതിയ തലമുറ അതായത് ഫെയ്‌സ്‌ലിഫ്റ്റ് ബലേനോ കഴിഞ്ഞ കുറച്ച് മാസങ്ങളായി നല്ല മുന്നേറ്റമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. ജനുവരി മാസത്തിലെ കണക്ക് നോക്കിയാൽ 16,357 യൂണിറ്റ് മോഡലുകളാണ് മാരുതി വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നോക്കിയാൽ, 2022 ജനുവരിയിൽ 6,791 യൂണിറ്റ് സ്വിഫ്റ്റ് മാത്രമാണ് മാരുതി വിറ്റഴിച്ചിട്ടുളളു

ടാറ്റ നെക്സോൺ

എസ്‌യുവി സെഗ്‌മെൻ്റിലെ രാജാവായി വാഴുകയാണ് ടാറ്റ നെക്സോൺ. ICE, EV മോഡലുകൾ ഓഫർ ചെയ്യുന്ന ടാറ്റ നെക്‌സോൺ ജനുവരി മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ കാറായി മാറിയിരിക്കുകയാണ്. ടാറ്റ എസ്‌യുവിയുടെ 15,567 യൂണിറ്റുകളാണ് ഈ മാസം വിറ്റഴിച്ചത്, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 13,816 യൂണിറ്റുകൾ മാത്രമായിരുന്നു വിറ്റഴിച്ചത്. ഡിസംബറിൽ വിറ്റ 12,053 യൂണിറ്റുകളുമായി താരതമ്യം ചെയ്താൽ വിൽപ്പനയിൽ ഗണ്യമായ വർധനനാണ് ഉണ്ടായിരിക്കുന്നത്

ഹ്യുണ്ടായി ക്രെറ്റ

ജനുവരിയിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കോംപാക്റ്റ് എസ്‌യുവി എന്നത് ഹ്യുണ്ടായി ക്രെറ്റയാണ്. തൻ്റെ ഒട്ടുമിക്ക എതിരാളികളേക്കാളും കൂടുതൽ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നിട്ടും, ഹ്യുണ്ടായ് ക്രെറ്റ കഴിഞ്ഞ മാസം 15,037 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ജനുവരിയിൽ വിറ്റ 9,869 യൂണിറ്റുകളുമായി ഡിസംബറിൽ വിറ്റ 10,205 യൂണിറ്റുകളെ താരതമ്യം ചെയ്യുകയാണെങ്കിൽ വിൽപ്പനയിൽ വലിയ കുതിപ്പ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഹ്യുണ്ടായി പുതിയ തലമുറ ക്രെറ്റയെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് സാധ്യത

മാരുതി ബ്രെസ്സ

നെക്‌സോണിൻ്റെ സ്വന്തമായ സബ് കോം‌പാക്‌ട് എസ്‌യുവി വിഭാഗത്തിലെ ലീഡർ കിരീടം നിലനിർത്താൻ വേണ്ടി കഴിഞ്ഞ വർഷമാണ് മാരുതി സുസുക്കി പുതിയ തലമുറ ബ്രെസ്സ പുറത്തിറക്കിയത്. കിരീടം സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും കഴിഞ്ഞ മാസത്തെ മികച്ച പ്രകടനത്തോടെ എസ്‌യുവി വിൽപ്പനയുടെ കാര്യത്തിൽ വളർച്ച തുടർന്നുകൊണ്ടിരിക്കുകയാണ്. 11,200 യൂണിറ്റുകളിൽ നിന്നും ജനുവരിയിൽ 14,359 യുണിറ്റുകളാണ് വിറ്റുപോയത്.

ടാറ്റ പഞ്ച്

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള രണ്ടാമത്തെ മോഡലാണ് പഞ്ച്. ജനുവരിയിൽ വിൽപ്പന അവസാനിച്ചപ്പോൾ ടാറ്റ തങ്ങളുടെ പഞ്ച് 12,006 യൂണിറ്റുകളാണ് ഡെലിവറി ചെയ്തത് , 2021-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് പഞ്ച് ജനുവരിയിൽ കാഴ്ച്ചവെച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ ടാറ്റ എസ്‌യുവിയുടെ 10,027 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. ഡിസംബറിൽ പഞ്ച് 10,586 യുണിറ്റുകളാണ് കമ്പനി വിറ്റത്

മാരുതി ഇക്കോ

മാരുതി സുസുക്കിയിൽ നിന്നുള്ള എപ്പോഴും സ്ഥിരത പ്രകടപ്പിക്കുന്ന മോഡലാണ് ഇക്കോ. ജനുവരിയിൽ 11,709 യൂണിറ്റ് വാനുകളാണ് കാർ നിർമ്മാതാക്കൾ വിറ്റഴിച്ചത്. അത് കൊണ്ട് തന്നെ വർഷങ്ങളായി ഇക്കോയുടെ വിൽപ്പനയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. കഴിഞ്ഞ വർഷം ജനുവരിയിൽ മാരുതി ഇക്കോയുടെ 10,528 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.

മാരുതി ഡിസയർ

പട്ടികയിലെ അവസാനത്തെ കാർ 10 കാറുകളുടെ പട്ടികയിൽ ഒരേയൊരു സെഡാനാണ് മാരുതി ഡിസയർ. കഴിഞ്ഞ മാസം 11,317 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി ഡിസയർ ഇതുവരെ ഈ വിഭാഗത്തിലെ മുൻനിരയിൽ തന്നെ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. സെഡാൻ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള രണ്ടാമത്തെ കമ്പനിയായ ഹോണ്ട അമേസ് ജനുവരിയിൽ 5,580 യുണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ മാരുതിയുടെ 14,967 യൂണിറ്റുകൾ വിറ്റപ്പോൾ ഡിസയറിന്റെ വിൽപ്പന കുറഞ്ഞിരുന്നു. ഡിസംബറിൽ വിറ്റ 11,997 യൂണിറ്റിനേക്കാൾ നേരിയ കുറവാണ് ഇത്തവണ കാണിച്ചത്.

More from DriveSpark

Article Published On: Monday, February 6, 2023, 17:45 [IST]
English summary
The 10 best cars sold in january maruti suzuki dominates the graph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X