ഇന്ത്യ ഇവി മയമാകാൻ സഹായിക്കേണ്ടത് ചൈനയോ? റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ അതിപ്രസരത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണല്ലോ. പക്ഷേ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഇന്ത്യയിൽ ഇലക്ട്രിക് വാഹവങ്ങളുടെ വിൽപ്പന കൂടുന്നതിനനുസരിച്ച് നിർമാണത്തിനായി ചൈനയെ ആശ്രയിക്കേണ്ടി വരുമെന്നാണ്. ഇലക്ട്രിക് വിപണി വലിയ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പഠന റിപ്പോർട്ട് നിർണായകമാണ്.

നമ്മുടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ 70 ശതമാനവും ചൈന പോലെയുളള മറ്റ് വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യയിൽ അമിതമായി ഇലക്ട്രിക് വാഹനങഅങളുടെ ഉപയോഗം വർധിക്കുന്നത് കൊണ്ട് തന്നെ ബാറ്ററികളുടേയും മറ്റ് വസ്സുക്കളുടേയും ആവശ്യകത കൂടിവരികയാണ്.

ഇന്ത്യ ഇവി മയമാകാൻ സഹായിക്കേണ്ടത് ചൈനയോ? റിപ്പോർട്ട് പുറത്ത്

ഇലക്ട്രിക് വാഹനത്തിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ കാലാവധി എന്ന് പറയുന്നത് ആറ് മുതൽ ഏഴ് വർഷമാണ്. അതിന് ശേഷം അത് റീസൈക്കിൾ ചെയ്യേണ്ടതുണ്ട്. പക്ഷേ അതിനൊരു പ്രശ്നം എന്ന് പറയുന്നത് ബാറ്റരിയിൽ ഒരുപാട് കെമിക്കൽ മാറ്റങ്ങൾ ഉണ്ടാകുന്നത് വഴി വിഷം അടങ്ങുന്ന ചില പദാർത്ഥങ്ങൾ ഉണ്ടാകുന്നു.

നമ്മുടെ രാജ്യത്ത് കൽക്കരി, പെട്രോൾ, തുടങ്ങിയ ഫോസിൽ ഇന്ധനങ്ങലിൽ നിന്നാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.അത് മാത്രമല്ല അമിതമായി ഇലക്ട്രിക് വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് വഴി രാജ്യത്തെ സർവീസ് സെൻ്ററുകൾ, ഓയിൽ കച്ചവടക്കാർ, വാഹനത്തിൻ്റെ സ്പെയർ പാർട്സ് വിൽക്കുന്നവരുടെയെല്ലാം കച്ചവടം പൂട്ടുമെന്ന കാര്യം ഉറപ്പാണ്. അത് കൊണ്ട് തന്നെ മുന്നോട്ടുളള ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിലനിൽപ്പ് ഏത് വിധമായിരിക്കുമെന്ന കാര്യം കണ്ടറിയണം.

ഇന്ത്യ ഇവി മയമാകാൻ സഹായിക്കേണ്ടത് ചൈനയോ? റിപ്പോർട്ട് പുറത്ത്

മലിനീകരണം കുറവ്, വളരെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, താങ്ങാനാവുന്ന സര്‍വീസ് ചെലവുകള്‍ എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ ഇവികള്‍ക്കുണ്ട്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചില്ലറ പ്രശ്‌നങ്ങളുമുണ്ട്. ഇലക്ട്രിക് കാറുകള്‍ നഗരയാത്രകള്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിങ്ങള്‍ ഇടക്കിടക്ക് ദൂരയാത്രകള്‍ പോകുകയോ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവരോ ആണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഇവി വാങ്ങിയിടുന്നത് അത്ര ബുദ്ധിയല്ലെന്ന് വേണം പറയാന്‍. വീട്, ഓഫീസ് എന്നിങ്ങനെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നുവെങ്കില്‍ വലിയ പ്രശ്‌നമില്ല. എന്നാല്‍ നഗര പരിധി വിട്ട് പോകുമ്പോള്‍ റേഞ്ചിനെ കുറിച്ച് മനസിൽ ഒരു ആശങ്ക ഉണ്ടാവാൻ സാധ്യതയുണ്ട്.

നഗരത്തിലാണെങ്കില്‍ കൂടി ഒരുപക്ഷേ നിങ്ങള്‍ വാഹനത്തിലെ ചാര്‍ജ് തീരാറായ ഘട്ടത്തില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനില്‍ എത്തി. അപ്പോള്‍ അത് പ്രവര്‍ത്തനരഹിതമാണെങ്കില്‍ വഴിയില്‍ കുടുങ്ങിയെന്ന് ചിന്തിച്ചാല്‍ മതി. ഇന്നും നമ്മുടെ നാട്ടില്‍ അടുത്തടുത്ത് ചാര്‍ജിംഗ് സ്‌റ്റേഷന്‍ വരുന്നതേയുള്ളൂ. രാജ്യത്ത് ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വലിയ രീതിയില്‍ വിപുലീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും താഴേ തട്ടില്‍ അത് അങ്ങനെയല്ലെന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യ ഇവി മയമാകാൻ സഹായിക്കേണ്ടത് ചൈനയോ? റിപ്പോർട്ട് പുറത്ത്

ഇതിലും കുറഞ്ഞ വിലയില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ കിട്ടാനുള്ളപ്പോള്‍ ഇത്രയും പണം തുടക്കത്തില്‍ തന്നെ മുടക്കി ഇവി വാങ്ങണോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. നിങ്ങള്‍ ഓരോ ദിവസവും ദീര്‍ഘദൂരം സഞ്ചരിക്കുന്നില്ലെങ്കില്‍ ഇന്ധനച്ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുടക്കുന്ന പൈസ മുതലാകാന്‍ കാലങ്ങള്‍ എടുക്കും. 1.40 ലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയാല്‍ മാത്രമേ ഒരാള്‍ക്ക് ഇന്ധനച്ചെലവിനെ അപേക്ഷിച്ച് മുടക്കുന്ന പണം മുതലാകൂകയുള്ളൂവെന്നാണ് ചില കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇലക്ട്രിക് കാറുകളുടെ പുനര്‍വില്‍പ്പനയാണ് അടുത്ത പ്രശ്‌നം. യൂസ്ഡ് കാര്‍ വിപണിയില്‍ ഇവികളുടെ കൃത്യമായ മതിപ്പ് വില ആര്‍ക്കും തീര്‍ച്ചയില്ല. ഇവികള്‍ വ്യാപകമായി വരുന്ന സമയമായതിനാല്‍ തന്നെ ആരും ധൈര്യത്തോടെ സെക്കന്‍ഡ് ഹാന്‍ഡ് ഇവികള്‍ വാങ്ങാന്‍ മുന്നോട്ട് വരില്ലെന്ന പ്രശ്‌നമുണ്ട്. ബാറ്ററി സാങ്കേതികവിദ്യയോടെ വരുന്ന ഇവികള്‍ക്ക് ഘടങ്ങള്‍ കുറവായതിനാല്‍ തകരാറുകള്‍ കുറവായിക്കുമെന്നതിനാല്‍ യൂസ്ഡ് ഇവികള്‍ വാങ്ങുന്നതിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എങ്കിലും ഇതിന് സ്ഥിരീകരണമൊന്നുമില്ല.

ഇലക്ട്രിക് കാറുകള്‍ അടക്കം ഇവികള്‍ പല കാരണങ്ങള്‍ കൊണ്ടും മികച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലിനീകരണം കുറക്കുന്ന ഈ നിശബ്ദ വാഹനങ്ങള്‍ക്ക് തീര്‍ച്ചയായും 'പരമ്പരാഗത' വാഹനങ്ങളുടെ പകരക്കാരാകാന്‍ പറ്റും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവികള്‍ വാങ്ങിയവരില്‍ നിന്നും അതിന്റെ പ്രശ്‌നങ്ങളും ഗുണങ്ങളും പഠിച്ച ശേഷം വരും വര്‍ഷങ്ങളില്‍ അത് കൂടുതല്‍ ജനകീയമാകുമ്പോള്‍ ചുവടുമാറാന്‍ നില്‍ക്കുന്നവരും നിരവധിയാകും. മുകളില്‍ സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ കാലക്രമേണ പരിഹരിച്ച് വരുന്നതോടെ ഇവികള്‍ നിരത്തുകള്‍ ഭരിക്കും.

More from DriveSpark

Article Published On: Wednesday, March 8, 2023, 14:26 [IST]
English summary
The dependence of india on china grows as a result of electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X