സാധനം വാങ്ങിയതിന്റെ ബാക്കി കള്ളനോട്ടായിരുന്നുവോ?
സ്വിസ് ബാങ്കിലെ കള്ളപ്പണമാണോ നാട്ടില്‍ എവിടെയും കിട്ടുന്ന കള്ളനോട്ടുകളാണോ നമ്മുടെ പ്രധാന ആശങ്ക എന്നതാണ് ചോദ്യം. അരി വാങ്ങാന്‍ ചെന്നാലും കള്ളുഷാപ്പില്‍ ചെന്നാലും ബാക്കി കിട്ടുന്നത് കള്ളനോട്ടാണെങ്കില്‍ എന്തുചെയ്യും? കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ മാത്രം 'വിദ്യാഭ്യാസം' നമ്മള്‍ നോടാറില്ല എന്നതാണ് സത്യം. ഇന്നു രാവിലെ പെട്രോള്‍ ബങ്കില്‍ നിന്ന് കിട്ടിയ വിദ്യാഭ്യാസമാണ് താഴെ. ഒരു കള്ളനോട്ട് നിരക്ഷരനായ എനിക്ക് സംഗതി തിരിച്ചറിയാനായില്ല.
കള്ളനോട്ടുകളെ തിരിച്ചറിയാന്‍ നമ്മുടെ മുമ്പിലുള്ള ഏക പോംവഴി അവ ഒറിജിനല്‍ പോലെയിരിക്കില്ല എന്നതാകുന്നു. അങ്ങനെയെങ്കില്‍ ഒറിജിനല്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്നതാണ് അടുത്ത ചോദ്യം. അവിടെയും നമ്മള്‍ ശശി. താഴെ എനിക്ക് കിട്ടിയ കള്ളനോട്ടിനെ ഒറിജിനലുമായി താരതമ്യം ചെയ്യുന്നു.


Click it and Unblock the Notifications








