ട്രക്കിനെ മലക്കം മറിക്കുന്ന കിടിലന്‍ സ്റ്റണ്ട്!
കാറിനെയോ ബൈക്കിനെയോ മറ്റേതെങ്കിലും വാഹനത്തെയോ മലക്കം മറിക്കുന്നത് സ്റ്റണ്ടുകളില്‍ നമ്മെ ഏറ്റവും വണ്ടറടിപ്പിക്കുന്ന ഒരൈറ്റമാണ്. ഇത്തരം സ്റ്റണ്ടുകള്‍ വന്‍ സന്നാഹങ്ങളോടെ നടത്താറുണ്ട് പലയിടങ്ങളിലും. എങ്കിലും മറ്റുതരത്തിലുള്ള സ്റ്റണ്ടുകളെ അപേക്ഷിച്ച് സംഗതി ഇത്തിരി റെയറാണെന്ന് പറയേണ്ടിവരും.
കാറും ബൈക്കുമെല്ലാം ഇത്തരത്തില്‍ 360 ഡിഗ്രി മറിക്കുന്നത് കാണാറുണ്ടെങ്കിലും ഒരു ട്രക്ക് മലക്കം മറിയുന്ന സ്റ്റണ്ട് അധികം കണ്ടിട്ടില്ല.
ബാജാ 1000 റേസറായ ആന്‍ഡ്രിയന്‍ സെന്നിയാണ് ട്രക്കിന്റെ ഡ്രൈവര്‍. മെക്‌സിക്കോയില്‍ ബാജാ ഓഫ് റോഡ് റേസിംഗ് തുടങ്ങുന്നതിന്റെ തൊട്ടു മുന്നെയാണ് സെന്നി തന്റെ ഈ പ്രകടനം നടത്തിയത്. വന്‍ ജനക്കൂട്ടം തന്നെ സെന്നിയുടെ പ്രകടനം കാണാനെത്തിയിരുന്നു.
<center><iframe width="100%" height="450" src="//www.youtube.com/embed/jsrgeoa_70M" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








