വീഡിയോ: പാവങ്ങളുടെ മോട്ടോര്‍സ്‌പോര്‍ട്‌സ്
റേസിങ് പാവപ്പെട്ടവന്റെ കായികവിനോദമല്ല. ഒരു റേസിങ് താരമായി മാറാന്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ മുടക്കുന്ന പണം പോര. വന്‍ സാമ്പത്തികച്ചെലവുള്ള ഈ പരിപാടിയെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്തവരാണ് നമ്മളെല്ലാം. എന്നുവെച്ച് റേസിങ്ങിന്റെ ആ ഒരു ത്രില്ല് മോശമാണെന്നും പറഞ്ഞുകൂടാ. പ്രസ്തുത ത്രില്ല് അനുഭവിക്കാന്‍ ആര്‍ക്കാണ് താല്‍പര്യമില്ലാത്തത്?
പണച്ചെലവില്ലാതെ ഒരു മോട്ടോര്‍സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്ന ത്രില്ലനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില സമാന്തര പരിപാടികളുണ്ട്. അതാണ് താഴെയുള്ള വീഡിയോയില്‍ കാണുന്നത്.
എക്‌സ്ട്രീം ബാര്‍ബീ ജീപ്പ് റേസിങ് എന്നാണ് ഈ വീഡിയോയുടെ പേര്. ഈ റേസിങ് വളരെ സിമ്പിളാണ്. എന്‍ജിനില്ലാത്ത ചെറിയ കളിവണ്ടികളില്‍ കയറി കുത്തനെയുള്ള ഇറക്കത്തിലേക്ക് പായുകയാണ് ചെയ്യുന്നത്. ഇത് കേള്‍ക്കാന്‍ രസമുണ്ടെങ്കിലും ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലായേക്കാം. എന്നാലോ, ശ്രദ്ധിക്കാന്‍ ഒട്ടും സാവകാശം കിട്ടില്ലെന്നതേ വേറെ കാര്യം! വീഡിയോ കണ്ടുനോക്കൂ.


Click it and Unblock the Notifications








