അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന റേസ്
അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ഓഫ് റോഡ് റേസാണ് മിന്റ് 400. മരുഭൂമിയില്‍ നടത്തുന്ന ഈ റേസ്, ട്രാക്കിന്റെ പരുക്കത്തരം കൊണ്ട് പ്രശസ്തമാണ്. ലാസ് വെഗാസിലാണ് ഈ ട്രാക്ക് സ്ഥിതി ചെയ്യുന്നത്. 1967ല്‍ തുടങ്ങിയ ഈ റേസ് ഇന്നും ലോകത്തെമ്പാടുമുള്ള ഓഫ് റോഡ് റേസര്‍മാരില്‍ ആവേശം നിറച്ചുകൊണ്ട് നടത്തപ്പെടുന്നു.
മിന്റ് 400 അത്രമേല്‍ ദുര്‍ഘടം പിടിച്ച റേസായതിനാല്‍, പങ്കെടുക്കുന്നവരില്‍ പകുതിയിലധികം പേരും പരിപാടി പൂര്‍ത്തിയാക്കാറില്ല. ഡ്രൈവറുടെ ശാരീരികക്ഷമതയെക്കൂടി ആശ്രയിച്ചാണ് ഈ റേസിലെ വിജയം തീരുമാനിക്കപ്പെടുന്നത്. 400 മൈൽ ദൂരമാണ് ഡ്രൈവർമാർ താണ്ടേണ്ടത്. താഴെയുള്ള വീഡിയോ റേസിന്റെ സ്വഭാവം വെളിപ്പെടുത്തിത്തരും.
<center><iframe width="100%" height="450" src="//www.youtube.com/embed/bvo-2E0J88k" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








