മുണ്ടെയുടെ മരണവും സീറ്റുബെല്‍റ്റും
മുതിര്‍ന്ന ബിജെപി നേതാവും ഗ്രാമവികസന മന്ത്രിയുമായ ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ മരണപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയെ. തന്റെ എസ്എക്‌സ്4 കാറിന്റെ പിന്‍ സീറ്റില്‍ സഞ്ചരിക്കുകയായിരുന്ന മുണ്ടെ കൊല്ലപ്പെട്ടതിന്റെ കാരണങ്ങള്‍ അതിന്റെ വിശദാംശങ്ങളോടെ നമുക്ക് ലഭ്യമായിട്ടില്ല. എങ്കിലും ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് കുറെയെല്ലാം കാര്യങ്ങള്‍ അനുമാനിക്കാവുന്നതാണ്. ഈ അനുമാനങ്ങളില്‍ ഏറ്റവും നിര്‍ണായകമായ ഒന്ന്, ഗോപിനാഥ് മുണ്ടെ കാറില്‍ സീറ്റുബെല്‍റ്റ് ധരിക്കാതെയാണ് സഞ്ചരിച്ചിരുന്നത് എന്നതാണ്.
ഒരു ടാറ്റ ഇന്‍ഡിക കാറുമായാണ് മുണ്ടെയുടെ എസ്എക്‌സ്4 സെഡാന്‍ കൂട്ടിയിടിച്ചത്. ചിത്രങ്ങളില്‍ ഒരു വന്‍ കൂട്ടിയിടി സംഭവിച്ചതായി കാണുന്നില്ല. കൂടാതെ ആന്തരികമായ പരുക്കുകളാണ് മരണത്തിനു കാരണമെന്നും പറയുന്നു. ഇത് സീറ്റുബെല്‍റ്റിന്റെ അഭാവത്തെ സ്ഥാപിക്കുന്ന സൂചനയായിട്ടെടുക്കണം. കൂട്ടിയിടിയുടെയും ബ്രേക്കിംഗിന്റെയുമെല്ലാം ആഘാതത്തില്‍ നെഞ്ചും തലയുമെല്ലാം മുന്‍ സീറ്റിനോട് ചെന്നിടിച്ചാവണം ആന്തരികമായ പരുക്കുകള്‍ സംഭവിച്ചിരിക്കുക.

സീറ്റുബെല്‍റ്റുകള്‍ നടപ്പില്‍ വന്നതിനു ശേഷം റോഡ് ആക്‌സിഡന്റുകളില്‍ കൊല്ലപ്പെടുന്നവരുടെ അളവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇന്ത്യയില്‍ ഇത്തരം വിഷയങ്ങളില്‍ വളരെ കൃത്യതയുള്ള വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തില്‍ കൊല്ലപ്പെട്ടു എന്നതല്ലാതെ വിശദമായ വിവരങ്ങളും കണക്കുകളും സൂക്ഷിക്കുന്ന പരിപാടി നമ്മുടെ രാജ്യത്തില്ല. ഇതിനും വിദേശങ്ങളിലേക്കു പോകേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ സീറ്റുബെല്‍റ്റുപയോഗം വഴി വര്‍ഷാവര്‍ഷം 15,000ത്തിലധികം ജീവനുകള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് കണക്കുകള്‍ പറയുന്നു.

പലരുടെയും ധാരണ സീറ്റുബെല്‍റ്റ് ആളുകളെ വാഹനത്തില്‍ കെട്ടിയിടുകയും അപകടസമയത്ത് രക്ഷപ്പെടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു എന്നാണ്. ഇത് അപകടസമയത്ത് സംഭവിക്കുന്നതെന്തെന്ന് ഭാവനയില്‍ കാണാനുള്ള കഴിവില്ലായ്മയില്‍ നിന്നും വരുന്ന ഒരു ധാരണയാണ്. അപകടസമയത്തെ ആഘാതത്തില്‍ മുന്നിലേക്കായുന്ന ശരീരം സ്റ്റീയറിംഗ് വീല്‍, ഡാഷ്, പിന്‍ സീറ്റിലാണിരിക്കുന്നതെങ്കില്‍ മുന്‍സീറ്റുകള്‍ എന്നിവിടങ്ങളില്‍ ചെന്നിടിക്കുകയാണ് ചെയ്യുക, സീറ്റുബെല്‍റ്റ് ധരിച്ചില്ലെങ്കില്‍. പുറമേക്ക് കുഴപ്പമൊന്നും കാണില്ലെങ്കിലും അകത്ത് സാരമായ പണികള്‍ കിട്ടിക്കഴിഞ്ഞിരിക്കും. ഇതാണ് ഗോപിനാഥ് മുണ്ടെക്ക് സംഭവിച്ചിരിക്കുന്നത് എന്നാണ് അനുമാനിക്കപ്പെടുന്നത്.

ശരീരത്തിന്റെ ഏറ്റവും ബലമേറിയ ഭാഗങ്ങളിലാണ് സീറ്റുബെല്‍റ്റ് ഉറപ്പിച്ചിരിക്കുന്നതെന്നു കാണാം. മടിയിലും ചുമലിലുമായി കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സീറ്റുബെല്‍റ്റുകള്‍ ആഘാതത്തെ ശരീരത്തില്‍ മുഴുവനായി സമവിതരണം ചെയ്യുന്നു. ഇക്കാരണത്താല്‍ ഏതെങ്കിലുമൊരു ശരീരഭാഗത്തിന് സീറ്റുബെല്‍റ്റ് മൂലം പരുക്കുണ്ടാകാനുള്ള സാധ്യത ഇല്ലാതാവുന്നു.

വേഗതയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് കൂട്ടിയിടിയുടെ സമയത്ത് സംഭവിക്കുന്നത്. കാര്‍ സഞ്ചരിച്ചുവന്നതിനെ അപേക്ഷിച്ച് നിരവധി ഇരട്ടി വേഗതയാണ് കൂട്ടിയിടിയുടെ സമയത്തുണ്ടാകുന്നത്. ഈ വേഗതയെ മനസ്സിലാക്കി പ്രതികരിക്കുവാന്‍ ശരീരത്തിന് സമയം കിട്ടുന്നില്ല. തത്ഫലമായി നെഞ്ച്, തല എന്നീ ഭാഗങ്ങള്‍ സ്റ്റീയറിംഗ് വീലിലോ ഡാഷ്‌ബോഡിലോ മുന്‍ സീറ്റിനു പിന്നിലോ ചെന്നിടിക്കുന്നു.

ശരിയായ വിധത്തില്‍ ബക്കിള്‍ കണക്ട് ചെയ്തില്ലെങ്കില്‍ സീറ്റുബെല്‍റ്റു കൊണ്ട് കാര്യമായ ഉപയോഗമൊന്നുമില്ല എന്ന് പറയേണ്ടതില്ലല്ലോ. വളരെ ചെറിയ കുട്ടികളുടെ കാര്യത്തില്‍ കുറെക്കൂടി കരുതലുകളെടുക്കണം. കുട്ടികള്‍ക്കു വേണ്ടിയുള്ള ചൈല്‍ഡ് സീറ്റുകളില്‍ വേണം അവരെ ഇരുത്തുവാന്‍. ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ പിന്നിലേക്ക് മുഖം വരുന്ന രീതിയിലിരുത്തുന്നതാണ് ഏറെ സുരക്ഷിതം.

Click it and Unblock the Notifications