ബിഎംഡബ്ല്യൂ കാറിന് ലൂയിസ് വൂയിറ്റന്‍ ബാഗുകള്‍
ലോകത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഫാഷന്‍ ഹൗസുകളിലൊന്നാണ് ലൂയി വൂയിറ്റന്‍. 1854ല്‍ തുടല്‍ ബാഗുകളും മറ്റും നിര്‍മിച്ച് വിപണിപ്രവേശം ചെയ്ത കമ്പനി ഇന്ന് നിരവധി ഫാഷന്‍ വസ്തുക്കളിലേക്ക് കച്ചവടം വ്യാപിപ്പിച്ചിട്ടുണ്ട്. ലൂയിസ് വൂയിറ്റന്‍ ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് കാറുകള്‍ക്കായി ബാഗുകള്‍ ഡിസൈന്‍ ചെയ്ത വാര്‍ത്തയാണ് ഇവിടെ പങ്കുവെക്കാനുള്ളത്.
രണ്ട് ട്രാവല്‍ ബാഗുകളും ഒരു ബിസിനസ് കേയ്‌സും ഒരു ഗാര്‍മെന്റ് ബാഗും അടങ്ങുന്നതാണ് ലൂയിസ് വൂയിറ്റന്റെ ഐ8 പാക്കേജ്.

ബിഎംഡബ്ല്യു ഐ8 ഒരു ആഡംബരക്കാര്‍ മാത്രമല്ല. ഭാവിയുടെ ഇന്ധനസാധ്യതകളിലേക്കുള്ള ഇന്നവേറ്റീവായ നീക്കത്തിന്റെ പേരില്‍ ഈ കാര്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ആഡംബരവും ഇന്നവേഷനും ഒരുമിച്ചു ചേരുന്നയിടം എന്ന നിലയില്‍ തന്നെയാണ് ലൂയിസ് വൂയിറ്റന്‍ ബാഗുകളെ മനസ്സിലാക്കേണ്ടത്. ബീമറിനുള്ളതിന് സമാനമായ പാരമ്പര്യവും ഈ ഫാഷന്‍ കമ്പനിക്കുണ്ട്.

ബിഎംഡബ്ല്യു ഐ8ന്റെ ഡിസൈന്‍ തീമിനോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ശൈലിയിലാണ് ബാഗുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യു ഐ8ന്റെ നിറവുമായി ചേരുന്നതിന് കറുപ്പും ഇലക്ട്രിക് ബ്ലൂ ചേര്‍ന്നുള്ള വര്‍ണപദ്ധതിയാണ് ബാഗിന് നല്‍കിയിരിക്കുന്നത്. ബാഗിന്റെ വള്ളികളും പിടികളുമെല്ലാം തുകല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു.

സഞ്ചാരം എന്ന കലയുടെ ശുദ്ധമായ ആവിഷ്‌കാരമാണ് ബിഎംഡബ്ല്യു ഐ8-ഉം ലൂയിസ് വൂയിറ്റന്‍ ബാഗുകളും പങ്കുവെക്കുന്നതെന്ന് പാട്രിക് ലൂയിസ് വൂയിറ്റന്‍ പറയുന്നു. കമ്പനിയുടെ സ്ഥാപകനായ ലൂയിസ് വൂയിറ്റന്‍ ഇദ്ദേഹത്തിന്റെ മുതുമുത്തച്ഛനാണ്.

വളരെയേറെ ഭാരക്കുറവുള്ള വസ്തുക്കളുപയോഗിച്ചാണ് ബാഗുകള്‍ നിര്‍മിച്ചിരിക്കുന്നത്. ആഡംബരം മാത്രമല്ല ഉറപ്പും ഈടുനില്‍പും ഉറപ്പുനല്‍കാന്‍ ഈ ബാഗുകള്‍ക്ക് സാധിക്കുന്നു.


Click it and Unblock the Notifications








