യൂസ്ഡ് ലക്ഷ്വറി കാറുകൾക്ക് വമ്പൻ ഡിമാൻഡ്; പട്ടികയിൽ ഒന്നാമത് ഇവരൊക്കെയാണ്

ഇന്ത്യയിലെ മികച്ച യുസ്ഡ് കാർ പ്ലാറ്റ്ഫോമാണ് സ്പിന്നി. അവരുടെ 2022 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ആഡംബര യൂസ്ഡ് കാറുകൾക്ക് പ്രിയമേറി കൊണ്ടിരിക്കുകയാണ്. 20 ശതമാനത്തോളം വളർച്ചയാണ് ഒരു വർഷത്തിൽ കാണിക്കുന്നത്. അതായത് ഒരു വർഷത്തെ വിൽപ്പനയുടെ അളവ് എന്ന് പറയുന്നത് 60,000 യൂണിറ്റുകളാണ്. ലക്ഷ്വറി വിപണി കൂടുതൽ വളർച്ച പ്രാപിക്കുകയും സുതാര്യമാകുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച് ഉപഭോക്താക്കളുടെ ഇഷ്ടവാഹനങ്ങളുടെ പട്ടികയും പുറത്ത് വന്നിട്ടുണ്ട്. ഇഷ്ടപ്പെട്ട ബ്രാൻഡുകളുടെ കാര്യത്തിൽ ബിഎംഡബ്ല്യു, ഔഡി, മെർസിഡീസ് ബെൻസ് എന്നിവയാണ് പട്ടികയിൽ മുന്നിൽ. ഔഡി ക്യു3, മെർസിഡീസ് ബെൻസ് സി-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് എന്നിവ വാങ്ങുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ചോയ്‌സുകളാണെന്നാണ് കമ്പനിയുടെ അഭിപ്രായം. അത് മാത്രമല്ല ജാഗ്വാർ ലാൻഡ് റോവർ, വോൾവോ എന്നീ ആഡംബര ബ്രാൻഡുകൾക്കും ഡിമാൻഡ് വർദ്ധിച്ചു വരികയാണെന്നുും കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.

യൂസ്ഡ് ലക്ഷ്വറി കാറുകൾക്ക് വമ്പൻ ഡിമാൻഡ്; പട്ടികയിൽ ഒന്നാമത് ഇവരൊക്കെയാണ്

ഏറ്റവും കൂടുതൽ യുസ്ഡ് ലക്ഷ്വറി വാഹനങ്ങൾ വാങ്ങുന്നത് ഗുരുഗ്രാം, ഡൽഹി, ബാംഗ്ലൂർ, മുംബൈ തുടങ്ങിയ നഗരങ്ങളിലുളള ഉപഭോക്താക്കളാണ്.ആഡംബര കാർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ വാങ്ങുന്നത്. 70 ശതമാനം ആളുകളും ആദ്യമായി ഒരു ആഡംബര വാഹനം സ്വന്തമാക്കുന്നവരാണ്. ആഡംബര യൂസ്ഡ് കാർ സെഗ്‌മെൻ്റ് 2022-ൽ മികച്ച മുന്നേറ്റം തന്നെയാണ് നടത്തിയത്. യൂസ്ഡ് ലക്ഷ്വറി വാഹനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പഴക്കം കാണില്ല, കാരണം ലക്ഷ്വറി വാഹനങ്ങൾൾ ഉപയോഗിക്കുന്ന കോടീശ്വരൻമാർ വാഹനം ഒരുപാട് കാലം ഒന്നും ഉപയോഗിക്കില്ല. അവർ എപ്പോഴും വാഹനം മാറിക്കൊണ്ടിരിക്കും. അത് മാത്രമല്ല ഇത്തരം വാഹനങ്ങൾക്ക് റീസെയിൽ വില കുറവായിരിക്കും എന്നതാണ് പ്രത്യേകത

മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുളള ഒരു ശരാശരി പ്രൊഫഷണലിനെ സംബന്ധിച്ചിടത്തോളം ഒരു ആഡംബര കാർ സ്വന്തമാക്കുക എന്നത് അവരുടെ ജീവിതാഭിലാഷമാണ്. അത് കൊണ്ട് തന്നെ മെട്രോ നഗരങ്ങളിൽ ഉപയോഗിച്ച വാഹനങ്ങൾക്ക് നല്ല ഡിമാൻഡ് ആണ് എന്നാണ് സ്പിന്നിയുടെ പഠന റിപ്പോർട്ടിൽ നിന്ന് മനസിലാകുന്നത്. പ്രളയത്തിൻ്റെ സമയത്ത് ഇത്തരം വാഹനങ്ങൾക്ക് വമ്പൻ ഡിമാൻഡായിരുന്നു. ഇപ്പോഴും പ്രളയബാധിത വാഹനങ്ങൾ വിൽപ്പനയ്ക്ക് വരാറുണ്ട്. അത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

യൂസ്ഡ് ലക്ഷ്വറി കാറുകൾക്ക് വമ്പൻ ഡിമാൻഡ്; പട്ടികയിൽ ഒന്നാമത് ഇവരൊക്കെയാണ്
വാഹനം വാങ്ങാൻ പോകുമ്പോൾ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് യൂസ്ഡ് വാഹനത്തിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (VIN) എപ്പോഴും പരിശോധിക്കുന്നത് ഒരു നല്ല ശീലമാണ്. കാറിന്റെ ആക്‌സിഡന്റ് അല്ലെങ്കില്‍ റിപ്പയര്‍ വര്‍ക്ക് ഹിസ്റ്ററിയടക്കം പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ VIN-ന് നിങ്ങളെ സഹായിക്കും. വെള്ളപ്പൊക്കം ബാധിച്ച കാറുകളുടെ കാര്യത്തില്‍ മഴയില്‍ കാര്‍ കേടായതാണോ എന്നും അത് നന്നാക്കിയിട്ടുണ്ടോ എന്നും തിരിച്ചറിയാന്‍ VIN നിങ്ങളെ സഹായിക്കും.

ഫാബ്രിക് സീറ്റുകളില്‍ ശക്തമായി അമര്‍ത്തുകയും ബൂട്ട് കാര്‍പെറ്റുകള്‍ പരിശോധിക്കുകയും ചെയ്യുക. ഏന്തെങ്കിലും ദുര്‍ഗന്ധം വമിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വാഹനത്തിനുള്ളില്‍ അല്‍പനേരം ഇരിക്കുക. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ക്ക് സാധാരണയായി അപ്‌ഹോള്‍സ്റ്ററിയില്‍ ഈര്‍പ്പത്തിന്റെയോ നനവിന്റെയോ അടയാളങ്ങള്‍ കാണാം.

ഏറ്റവും പ്രധാന ഭാഗം എന്ന് പറയുന്നത് വാഹനത്തിൻ്റെ എഞ്ചിനാണ്, ഇതിനായി, ഒരു പ്രൊഫഷണലിനെ സമീപിച്ച് മൂല്യനിര്‍ണ്ണയം നടത്തുന്നതാണ് ഏറ്റവും മികച്ച തീരുമാനം. വെള്ളപ്പൊക്കമുണ്ടായാല്‍ സിലിണ്ടറുകള്‍, പിസ്റ്റണുകള്‍ തുടങ്ങിയ നിര്‍ണായക എഞ്ചിന്‍ ഭാഗങ്ങളിലേക്ക് വെള്ളം പ്രവേശിക്കുന്നു. അത്തരമൊരു വാഹനം ഓണാക്കിയാല്‍ എഞ്ചിന്‍ വെള്ളം കംപ്രസ് ചെയ്യാന്‍ ശ്രമിക്കും, അതിന് കഴിയാത്തതിനാല്‍ മൊത്തം എഞ്ചിന്‍ കേടുപാടുകള്‍ക്ക് കാരണമാകും. തുടര്‍ന്ന് തുരുമ്പെടുക്കുന്ന പ്രശ്‌നവും ഉണ്ട്.

എഞ്ചിന്‍ വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ചോയെന്ന് പരിശോധിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം എഞ്ചിന്‍ ഓയില്‍ ഡിപ്സ്റ്റിക്ക് പുറത്തെടുത്ത് വെള്ളത്തിന്റെ അടയാളങ്ങള്‍ നോക്കുക എന്നതാണ്. കാറിന്റെ ഓയില്‍ ചേമ്പറില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍, രണ്ടും നന്നായി കലരാത്തതിനാല്‍ ആ സ്റ്റിക്കില്‍ മില്‍ക്കി ഓയിലോ വെള്ളത്തുള്ളികളോ കാണിക്കും. ഓയില്‍ കൂടുതല്‍ മിനുസമാര്‍ന്നതും സ്പര്‍ശിക്കുമ്പോള്‍ ഒട്ടാത്തതുമായിരിക്കണം. പറ്റിപ്പിടിച്ചാല്‍ വെള്ളം പ്രവേശിച്ച് എണ്ണയുമായി കലര്‍ന്നിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.

ഒരു യൂസ്ഡ് കാർ ഷോറൂമിൽ മാത്രം പോകാതെ ഒന്നിൽ കൂടുതൽ ഷോറൂമിൽ പോയി വാഹനങ്ങൾ കാണാൻ ശ്രമിക്കുക. അത് വലിയതാണെങ്കിലും ചെറിയതാണെങ്കിലും കുഴപ്പമില്ല. ഏറ്റവും മികച്ച വാഹനം തിരഞ്ഞെടുക്കാൻ അൽപ്പം മെനക്കെടുന്നതാണ് നല്ലത്. ഭാവിയിൽ ഒരു പ്രശ്നം വരാതിരിക്കാൻ ഇപ്പോൾ അൽപ്പം ബുദ്ധിമുട്ടിയാലും കുഴപ്പമില്ല

More from DriveSpark

Article Published On: Wednesday, February 8, 2023, 11:19 [IST]
English summary
The market for used luxury cars in india is growing at a rate of 20 per year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X