വീട്ടില്‍ ഇങ്ങനെയൊരു കാര്‍ ഗാരേജ് പണിതാലോ?
പണ്ടൊക്കെ കാര്‍ ഷെഡ് എന്നാണ് പറഞ്ഞിരുന്നത്. ഷീറ്റോ, ടാര്‍പോളിനോ വിരിച്ച ഒരു ഷെഡ് മതി കാറിന് കിടക്കാന്‍ എന്നായിരുന്നു അന്നത്തെ സങ്കല്‍പം. ഇന്ന്, കാര്‍ ഗാരേജുകള്‍ക്ക് അല്‍പം ഭംഗിയൊക്കെ ഉണ്ടാകണമെന്ന് നമ്മളെല്ലാവരും ആഗ്രഹിക്കുന്നുണ്ട്. വലിയ വില കൊടുത്തു വാങ്ങിയ കാറിന് തരക്കേടില്ലാത്ത ജീവിത സൗകര്യമൊരുക്കേണ്ടത് ഉടമയുടെ കടമയാണ്.
കാര്‍ ഗാരേജുകള്‍ എങ്ങനെ ഡിസൈന്‍ ചെയ്യണമെന്ന് ആലോചിച്ചു നടക്കുന്നവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ചുവടെ. സ്വന്തം പോക്കറ്റിന്റെ കനമനുസരിച്ച് ഇവയില്‍ ഏതെങ്കിലുമൊന്നിനെ സ്വീകരിക്കാവുന്നതാണ്.

താളുകളിലൂടെ നീങ്ങുക

ഓട്ടോമോട്ടോര്‍പ്ലക്‌സ്
മിന്നെസോട്ടയിലുള്ള ഒരു കാര്‍ ഗാരേജാണിത്. ഈ ആഡംബര കാര്‍ ഗാരേജ് ഡിസൈന്‍ ചെയ്തിരിക്കുന്നത് കാര്‍ കലക്ടര്‍മാരെ ഉദ്ദേശിച്ചാണ്.

ടി ബോണ്‍ ഹൗസ്
ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടിലെ ഒരു വീടിനു വേണ്ടി ഡിസൈന്‍ ചെയ്ത ഗാരേജ്.

സ്‌കബര്‍ട്ട് ഹൗസ്
കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലസ്സിലാണ് ഈ കാര്‍ ഗാരേജ് സ്ഥിതി ചെയ്യുന്നത്.

ആഷ്‌ലി റോഡ്
കാലിഫോര്‍ണിയയിലെ സാന്റ ബാര്‍ബറയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ കാര്‍ ഗാരേജ് കാണൂ.

കാര്‍ കലക്ടര്‍മാര്‍ക്കുള്ളത്
വാഷിങ്ടണിലാണ് ഈ കാര്‍ ഗാരേജ് സ്ഥിതി ചെയ്യുന്നത്.

ക്രെ ഹൗസ്
ജപ്പാനിലവെ ടോക്കിയോവില്‍ സ്ഥിതി ചെയ്യുന്ന ഗാരേജ് കാണൂ.

സൂപ്പര്‍കാറുകള്‍ക്കായി
സ്‌പെയിനില്‍ നിന്നാണ് ഈ ചിത്രം. രണ്ട് സൂപ്പര്‍കാറുകള്‍ ഒരുമിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്നതായി കാണാം.

ആഷികാവ ഗാരേജ്
ജപ്പാനിലെ ഹൊക്കൈഡോവിലാണ് മനോഹരമായി ഡിസൈന്‍ ചെയ്ത ഈ ഗാരേജുള്ളത്.

മരം കൊണ്ട് നിര്‍മിച്ചത്
1 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് ഈ കാര്‍ ഗാരേജ് നിര്‍മിച്ചിരിക്കുന്നത്.

ഹാമില്‍ടണ്‍ സ്‌കോട്ട്‌സ് റെയ്ന്‍വുഡ്
സിംഗപ്പൂരിലാണ് ഈ ആഡംബര കാര്‍ ഗാരേജുള്ളത്. സ്വീകരണമുറിയിലിരുന്നാല്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം.

എലിവേറ്റര്‍ പാര്‍ക്കിങ്
ജപ്പാനിലെ ടോക്കിയോവില്‍ സ്ഥിതി ചെയ്യുന്നു ഈ ഗരേജ്.

കാര്‍ കലക്ടര്‍മാര്‍ക്ക് പരീക്ഷിക്കാം
അത്യാഡംബര കാറുകള്‍ കളക്ട് ചെയ്യുന്ന ഒരു പുള്ളിയാണ് ഈ ഗരേജ് നിര്‍മിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയില്‍.

ജെറു സീഫീല്‍ഡിന്റെ ഗാരേജ്
ന്യൂയോര്‍ക്കിലാണ് ഈ കാര്‍ ഗാരേജ് സ്ഥിതി ചെയ്യുന്നത്.

സ്വീകരണമുറിയും കാര്‍ ഗാരേജും
സ്വീകരണമുറിയോടു ചേര്‍ന്നാണ് ഈ കാര്‍ ഗാരേജ് നിര്‍മിച്ചിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന ഡിസൈന്‍
സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് ഈ കാര്‍ ഗാരേജ് സ്ഥിതി ചെയ്യുന്നത്. കുന്നിന്‍ ചെരുവിനോടു ചേര്‍ത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്.


Click it and Unblock the Notifications








