വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

By Staff

വിമാനം പറന്നിറങ്ങുമ്പോഴും ഉയരുമ്പോഴും റണ്‍വേയില്‍ കുറിച്ചിട്ട നമ്പറുകള്‍ മിക്കവരുടെയും കണ്ണില്‍പ്പെടാറ് പതിവാണ്. ലോകത്തുള്ള എല്ലാ വിമാനത്താവളങ്ങളിലും ഇതു കാണാം. റണ്‍വേകളുടെ രണ്ടറ്റത്തുമായിട്ടാണ് നമ്പറുകള്‍. ഇവ എന്താണ് സൂചിപ്പിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

വിമാനം പറന്നിറങ്ങുമ്പോഴും, പറന്നുയരുമ്പോഴും പൈലറ്റുമാര്‍ക്കുള്ള നിര്‍ദ്ദേശമാണ് റണ്‍വേയിലെ ഈ നമ്പറുകള്‍. വടക്കുനോക്കിയന്ത്രത്തിലെ ഓരോ ഡിഗ്രി ദിശയെയുമാണ് ഈ നമ്പറുകള്‍ സൂചിപ്പിക്കാറ്.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

01 മുതല്‍ 36 വരെയാണ് റണ്‍വേയില്‍ കാണാറുള്ള നമ്പറുകള്‍. ഓരോ നമ്പറും തമ്മില്‍ പറഞ്ഞു വെയ്ക്കുന്നത് പത്തു ഡിഗ്രിയുടെ വ്യത്യാസം. അതായത് മൊത്തത്തില്‍ വടക്കുനോക്കിയന്ത്രത്തിലുള്ള 360 ഡിഗ്രി ദിശയെ റണ്‍വേയിലുള്ള ഈ നമ്പറുകള്‍ സൂചിപ്പിക്കുന്നു.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. റണ്‍വേയുടെ രണ്ടറ്റത്തുമുള്ള നമ്പറുകള്‍ തമ്മിലുള്ള വ്യത്യാസം എന്നും 18 ആയിരിക്കും (വടക്കുനോക്കിയന്ത്രത്തിലേക്ക് വരുമ്പോള്‍ 180 ഡിഗ്രി വ്യത്യാസം). റണ്‍വേയുടെ രണ്ടറ്റങ്ങളും നേര്‍വിപരീതമായത് കൊണ്ടാണിത്.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

റണ്‍വേ നമ്പറുകള്‍

ഇരട്ടനമ്പറുകളാണ് റണ്‍വേയില്‍ എന്നും കുറിക്കാറ്. ആദ്യ അക്കം റണ്‍വേ നിലകൊള്ളുന്ന യഥാര്‍ത്ഥ ഡിഗ്രി വെളിപ്പെടുത്തും. രണ്ടാമത്തെ അക്കം സൂചിപ്പിക്കുക സമീപമുള്ള അടുത്ത ഡിഗ്രിയും.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

ഉദ്ദാഹരണത്തിന് റണ്‍വേ നമ്പര്‍ 27 എങ്കില്‍, റണ്‍വേയുടെ സ്ഥാനം വടക്കു നിന്നും 270 ഡിഗ്രി അകലത്തില്‍ സ്ഥിതിചെയ്യുന്നെന്നാണ് ഇതിനര്‍ത്ഥം. യഥാര്‍ത്ഥ അകലം 268 ഡിഗ്രിയാണെങ്കില്‍ കൂടി 270 ഡിഗ്രിയായാണ് റണ്‍വേയില്‍ രേഖപ്പെടുത്തുക.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

ഷിക്കാഗോ, ലോസ് ഏഞ്ചലസ് പോലെ സമാന്തര റണ്‍വേകളുള്ള വലിയ വിമാനത്താവളങ്ങളില്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കില്ലേ? ഇവിടെയും റണ്‍വേകളിലുള്ള നമ്പര്‍ ഒന്നു തന്നെയാണ്.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അതത് നമ്പറുകള്‍ക്ക് സമീപം ഇടത്, മധ്യം, വലത് എന്നിവ സൂചിപ്പിക്കുന്ന അക്ഷരങ്ങളും കൂട്ടിനുണ്ടാകും. 320 ഡിഗ്രി അകലത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ടു റണ്‍വേകളുണ്ടെങ്കില്‍ 32L, 32R എന്നിങ്ങനെയാകും അവയില്‍ രേഖപ്പെടുത്തുന്ന നമ്പറുകള്‍.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

റണ്‍വേകളുടെ എതിര്‍വശങ്ങളില്‍ യഥാക്രമം 16R, 16L എന്നിങ്ങനെയും കുറിക്കപ്പെടും. ചില അവസരങ്ങളില്‍ ഭൗമ കാന്തികമണ്ഡലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി റണ്‍വേ നമ്പര്‍ തിരുത്താന്‍ വിമാനത്താവളങ്ങള്‍ നിര്‍ബന്ധിതരാകാറുണ്ട്.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

ഭൗമ കാന്തികമണ്ഡലങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാന്തിക ഉത്തരദിശയെ സ്വാധീനിക്കുമെന്നതാണ് ഇതിന് കാരണം. വിമാനങ്ങൾ മിക്കപ്പോഴും വെള്ള നിറത്തിൽ ഒരുങ്ങുന്നതിന് കാരണം കൂടി പരിശോധിക്കാം —

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

നിറം മങ്ങില്ല

മറ്റു നിറങ്ങൾ പോലെ വെള്ള നിറം പെട്ടെന്ന് തീവ്രമായി മങ്ങില്ല. മാത്രമല്ല വെള്ള നിറങ്ങൾക്ക് പരിപാലനചെലവ് കുറവാണ്. എളുപ്പം വൃത്തിയാക്കാനും സാധിക്കും. മുപ്പതിനായിരം അടി മുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് സൂര്യ പ്രകാശത്തിനൊപ്പം അള്‍ട്രാ വയലറ്റ് രശ്മികളെയും ഉയര്‍ന്ന തോതില്‍ നേരിടേണ്ടതായി വരും. ഇതും നിറം മങ്ങുന്നതിന് കാരണമാണ്.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

പെയിന്റിംഗ് ചെലവ്

ഒരു വിമാനം നിറംപൂശണമെങ്കിൽ ഏകദേശം അമ്പതിനായിരം മുതല്‍ രണ്ടു ലക്ഷം ഡോളര്‍ വരെയാണ് ചെലവ്. സാധാരണയായി 747 ബോയിംഗ് വിമാനങ്ങള്‍ക്ക് കുറഞ്ഞപക്ഷം 250 കിലോഗ്രാം പെയിന്റെങ്കിലും പൂശാൻ ആവശ്യമാണ്.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

താപം

വെള്ള നിറം വിമാനത്തിന് അകത്തളത്തെ താപനിലയെ സ്വാധീനിക്കും. പ്രകാശത്തിന്റെ എല്ലാ തരംഗദൈർഘ്യങ്ങളെയും പ്രതിഫലിപ്പിക്കാനുള്ള വെള്ള നിറത്തിന് കഴിവുണ്ട്. വെള്ള നിറത്തിലുള്ള വിമാനങ്ങൾക്ക് പ്രചാരമേറാനുള്ള കാരണം കൂടിയാണിത്.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

കാഴ്ച

ഉയര്‍ന്ന കാഴ്ചപരിധി നൽകാൻ വെള്ള നിറത്തിന് സാധിക്കും. അടിയന്തര സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തകർക്ക് വെള്ള വിമാനങ്ങളെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകില്ല. ഇരുണ്ട കാലാവസ്ഥയിലും വെള്ള നിറത്തിലുള്ള വിമാനങ്ങളെ കണ്ടെത്താന്‍ എളുപ്പമാണ്.

വിമാനത്താവളത്തിലെ റണ്‍വേകളില്‍ കുറിച്ച നമ്പറുകള്‍ക്ക് പിന്നിലെ കാരണം

റീസെയിൽ മൂല്യം

ഇരുണ്ട നിറങ്ങളിലുള്ള വിമാനങ്ങള്‍ക്ക് റീസെയില്‍ മൂല്യം തീരെ കുറവാണ്. വിമാനത്തിന് വെള്ള നിറമെങ്കിൽ വിൽപനയ്ക്ക് ശേഷം കമ്പനിയുടെ പേരും, ലോഗോയും അധികം ചെലവില്ലാതെ മാറ്റാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Ever Wondered What The Numbers On Airport Runways Mean? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X