സീറ്റു ബെല്‍റ്റിടാന്‍ മൂന്നാംലിംഗക്കാരുടെ ആഹ്വാനം
ഇന്ത്യയില്‍ മൂന്നാം ലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കാറുള്ളത്. ഇവരുടെ അനുഗ്രഹത്തിന് പ്രത്യേക പവറുള്ളതായി വിശ്വസിക്കപ്പെടുന്നു ഇവിടെ. നഗരങ്ങളില്‍ ആഡംബരക്കാറുകളില്‍ സഞ്ചരിക്കുന്ന, വന്‍ കമ്പനികളുടെ സിഇഒ-മാര്‍ വരെ ഇവരുടെ അനുഹ്രത്തിനായി കാറിന്റെ വിന്‍ഡോ തുറന്ന് തല പുറത്തേക്കു നീട്ടുന്നു.
റോഡില്‍ പരിഗണനയൊക്കെ കിട്ടുമെങ്കിലും മനുഷ്യാവകാശങ്ങളൊന്നും സ്ഥാപിച്ചുകിട്ടിയിട്ടില്ല ഇവര്‍ക്ക്. ദുരിതം നിറഞ്ഞ ജീവിതത്തിനിടയിലും സഹജീവികള്‍ക്കുവേണ്ടി നിരത്തിലിറങ്ങിയിരിക്കുകയാണിവര്‍. വീഡിയോ കാണുക.

മുംബൈയുടെ തെരുവുകളിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഹിജഡകള്‍ എന്ന പേരിലറിയപ്പെടുന്ന മൂന്നാംലിംഗക്കാര്‍ ഈ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നു.

തൊഴിലും മറ്റു ജീവിതസാഹചര്യങ്ങളും നിഷേധിക്കുന്നതിനാല്‍ ഇവര്‍ തെരുവുകളിലേക്കിറങ്ങുന്നു.

ഇവരുടെ പ്രത്യേക തരത്തിലുള്ള കൈകള്‍ കൂട്ടിയടിക്കല്‍ പ്രശസ്തമാണ്. ഇത്തരത്തില്‍ കൈയടിച്ചുകൊണ്ടാണ് ഈ വീഡിയോയിലും ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.

സീറ്റ്‌ബെല്‍റ്റ് ക്ര്യൂ എന്നാണ് മൂന്നാംലിഗക്കാരുടെ ഈ സംഘം സ്വയം വിശേഷിപ്പിക്കുന്നത്.

വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം യാത്രക്കാരെ ബോധ്യപ്പെടുത്തുകയാണിവര്‍ ചെയ്യുന്നത്.

'ഒന്നു ശ്രദ്ധിക്കൂ' എന്ന ആവശ്യത്തോടെയാണ് സീറ്റ്‌ബെല്‍റ്റ് ക്ര്യൂ തങ്ങളുടെ ആഹ്വാനം തുടങ്ങുന്നത്.

നിങ്ങള്‍ ഒരു പൈലറ്റിനെപ്പോലെ വണ്ടിയോടിക്കുകയാണെങ്കില്‍ ചില കാര്യങ്ങള്‍ കൂടി നിങ്ങളറിഞ്ഞിരിക്കണമെന്ന് സംഘത്തിന്റെ നേതാവ് പറയുന്നു. നിങ്ങളുടെ വാഹനത്തില്‍ ഓക്‌സിജന്‍ മാസ്‌കില്ല എന്നറിയുക. സീറ്റിനടയില്‍ ലൈഫ് ജാക്കറ്റും കാണില്ല. പകരം അവിടെയുള്ളത് ഒരു സീറ്റ് ബെല്‍റ്റാണ് എന്നോര്‍മപ്പെടുത്തുന്നു അവര്‍....

ശേഷം അവര്‍ ചോദിക്കുന്നു: 'എന്റെ തേനേ, നിങ്ങളെന്താണത് ധരിക്കാത്തത്?'

പിന്നീടവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ട വിധം വര്‍ണിക്കുന്നു.

മെയ് അഞ്ചിന് അപ്ലോഡ് ചെയ്ത ഈ വീഡിയോ ഇതുവരെ 159,695 പേര്‍ കണ്ടുകഴിഞ്ഞു.
'എന്റെ തേനേ, നിങ്ങളെന്താണത് ധരിക്കാത്തത്?'
'എന്റെ തേനേ, നിങ്ങളെന്താണത് ധരിക്കാത്തത്?'


Click it and Unblock the Notifications








