ഏറ്റവും വേഗതയേറിയ പബ്ലിക് റോഡുകള്‍
നമ്മുടെ രാജ്യത്ത് ഒരു വാഹനത്തിന് നല്‍കാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ഇത്രയും വേഗതയില്‍ പായാന്‍ നിങ്ങളുടെ കാറിന് പായാന്‍ ശേഷിയുണ്ടെങ്കില്‍പോലും അത് താങ്ങാന്‍ ശേഷിയുള്ള റോഡുകള്‍ ഇന്ത്യയില്‍ എത്രയെണ്ണമുണ്ട്? ഒരു പൂതിക്ക് സൂപ്പര്‍കാറുകള്‍ വാങ്ങിയിടാം എന്നുമാത്രം.
എന്നിരിക്കിലും രാജ്യത്ത് കൊടുംവേഗതയുള്ള കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അവ ഓടിക്കേണ്ട വിധത്തില്‍ ഓടിക്കുവാനുള്ള ഇടങ്ങള്‍ കുറവാണെങ്കിലും. ഭാവിയില്‍ അത്തരം റോഡുകള്‍ നമ്മുടെ നാട്ടിലും വരുമായിരിക്കും. സൂപ്പര്‍കാറിന്റെ കുതിരകളെ മുഴുവന്‍ അഴിച്ചുവിടാന്‍ കഴിയുന്ന ചില പബ്ലിക് റോഡുകളുണ്ട്. നമ്മുടെ നാട്ടിലല്ല, വിദേശങ്ങളില്‍. അവയെക്കുറിച്ചും, കൂടെ ബോണെവില്ലെ സാള്‍ട് ഫ്‌ലാറ്റ്‌സ് പോലുള്ള ചില സ്പീഡ്‌വേകളെക്കുറിച്ചും താഴെ ചര്‍ച്ച ചെയ്യുന്നു.

കൂടുതല്‍ വായിക്കാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

10. സ്ലോവാക്യ
മണിക്കൂറില്‍ വെറും 35 മൈല്‍ വേഗത മാത്രമേ ഈ രാജ്യത്തെ നിരത്തുകളില്‍ അനുവദിക്കുന്നുള്ളൂ നിയമം. എന്നാല്‍ ഹൈവേകളില്‍ വാഹനങ്ങള്‍ മണിക്കൂറില്‍ 80 മൈല്‍ വേഗതയില്‍ കുറഞ്ഞ് സഞ്ചരിക്കാറില്ല! പൊലീസുകാര്‍ എവിടെയെല്ലാം കാത്തുനില്‍പുണ്ട് എന്ന് അവിടുത്തെ ലോക്കല്‍ റേഡിയോ അറിയിച്ചുകൊണ്ടിരിക്കുമെന്നു കേള്‍ക്കുന്നു. ഒരൊന്നാന്തരം വെള്ളരിക്കാപട്ടണം!
ചിത്രം: Wizzard

9. യുഎഇ
മണിക്കൂറില്‍ കുറഞ്ഞത് 87 മൈല്‍ വേഗതയിലാണ് ഈ നിരത്തുകളില്‍ ആളുകള്‍ ഡ്രൈവ് ചെയ്യുന്നത്. അനുവദനീയമായ വേഗത 75 മൈലാണ്. ഇവിടെ സൂക്ഷിച്ചുവേണം വേഗതയുടെ അംഗീകൃത മാനദണ്ഡങ്ങള്‍ തെറ്റിക്കാന്‍. പൊലീസുകാരുടെ പക്കലും സൂപ്പര്‍കാറുകളുണ്ട്!

8. ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയുടെ നഗരങ്ങളില്‍ നിന്ന് പുറത്തേക്കുള്ള പാതകള്‍ മികച്ചവയാണ്. ഇക്കാരണത്താല്‍ തന്നെ വേഗതയുടെ ഞരമ്പ് പൊട്ടിയ വണ്ടികള്‍ ഈ പാതകളിലേക്കിറങ്ങുന്നു. വേഗതയുടെ പരിധി മണിക്കൂറില്‍ 81 മൈലാണ്.

7. അരിസോണ
അരിസോണയിലെ റൂട്ട് 79 കൂടിയ വേഗതയുള്ള വാഹനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ 39 മൈല്‍ ദൂരമുള്ള പാതയില്‍ 90ലധികം മൈല്‍ വേഗതയില്‍ പായാന്‍ കഴിയും. സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 88 മൈലാണ്.
ചിത്രം: aaroads.com

6. ന്യൂ സീലാന്‍ഡ്
ന്യൂ സൂലാന്‍ഡിലെ ഗൂഡിസ് റോ വേഗതയെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്. 1996ല്‍ ഓവന്‍ ഇവാന്‍സ് ഒരു സ്പീഡ് റെക്കോഡ് സ്ഥാപിക്കാനായി ഈ റോട്ടിലിറങ്ങുകയുണ്ടായി. മണിക്കൂറില്‍ 216 മൈല്‍ വേഗതയില്‍ സഞ്ചരിച്ച അദ്ദേഹം അപകടത്തില്‍ പെട്ടുവെങ്കിലും ജീവന്‍ പോയില്ല.

5. ഇറ്റലി
മിലന്‍ നഗരത്തെ റോമുമായി ബന്ധിപ്പിക്കുന്ന പാതയാണ് എ വണ്‍. മണിക്കൂറില്‍ 93 മൈലാണ് ഈ പാതയില്‍ എടുക്കാവുന്ന പരമാവധി വേഗത. ഇതിലുമെത്രയോ ഏറെ വേഗതയില്‍ വാഹനങ്ങള്‍ പായുന്നുണ്ട് ഇവിടെ. അത്ര കര്‍ശനമായാണ് നിയമം നടപ്പാക്കുന്നത്. ഫെരാരിയും ലംബോര്‍ഗിനിയും കൊണ്ടിറങ്ങാവുന്ന ചുരുക്കം ചില റോഡുകളിലൊന്നാണിത്.
ചിത്രം: Paolo da Reggio

4. നര്‍ബര്‍ഗ്രിം
പൊതുജനങ്ങള്‍ക്കായി നര്‍ബര്‍ഗ്രിം റെസ് ട്രാക്ക് തുറന്നുകൊടുക്കുന്ന നാളുകളില്‍ ഇവിടേക്കിറങ്ങാവുന്നതാണ്. ഇതിന് നര്‍ബര്‍ഗ്രിം അധികൃതര്‍ ടിക്കറ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ തങ്ങളുടെ വാഹനത്തിന്റെ വേഗത ടെസ്റ്റ് ചെയ്യുന്നയിടമാണിത്.

3. ഐല്‍ ഓഫ് മാന്‍
ഈവിടെ വേഗതാപരിധി എന്നൊരു സങ്കല്‍പമേയില്ല. ഐല്‍ ഓഫ് മാന്‍ ടിടി എന്ന പേരില്‍ വിഖ്യാതമായ മോട്ടോര്‍സൈക്കിള്‍ റാലി നടക്കുന്നയിടം.

2. ഇനി പോളണ്ടിനെക്കുറിച്ച്
പോളണ്ടിലെ ഓട്ടോസ്ട്രാഡ ഹൈവേ ലോകത്തിലെ ഏറ്റവും വേഗതയില്‍ പായാവുന്ന പബ്ലിക് റോഡുകളിലൊന്നാണ്. മണിക്കൂള്‍ 87 മൈല്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ഇവിടെ നിയമത്തിന്റെ പിന്തുണയുണ്ട്.
ചിത്രം: W?odzimierz Wysocki

1. ജര്‍മനി
മണിക്കൂറില്‍ 81 മൈല്‍ വരെ വേഗതയില്‍ പായുവാന്‍ ജര്‍മനിയിലെ ഓട്ടോബാന്‍ പാത അനുവദിക്കുന്നുണ്ട്. എന്നാല്‍ ആ വേഗതാപരിധി ലംഘിക്കുന്നത് നോക്കാന്‍ ഇവിടെ ആരുമില്ല. ഇക്കാരണത്താല്‍ തന്നെ ലോകത്തെമ്പാടുമുള്ള വേഗതാ പ്രണയികള്‍ തങ്ങളുടെ സൂപ്പര്‍കാറുകള്‍ കപ്പലിലും വിമാനത്തിലും കേറ്റി ഇവിടെയത്തിക്കുന്നു. മണിക്കൂറില്‍ 268.8 മൈല്‍ വേഗതയില്‍ പാഞ്ഞ് ഒരു മെഴ്‌സിഡിസ് ബെന്‍സ് ഡബ്ല്യു125 ഇവിടെ വേഗതയുടെ റെക്കോഡ് തീര്‍ത്തിട്ടുണ്ട്. 1968ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ റെക്കോഡ് എന്നുമറിയുക!
ചിത്രം: Flickr

ബോണവില്ലെ സാള്‍ട്ട് ഫ്‌ലാറ്റ്‌സ്
ബോണവില്ലയിലെ ഈ ഉപ്പുപരപ്പ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ക്കേ വേഗതയെ ഇഷ്ടപ്പെടുന്നവരുടെ താവളമാണ്. എത്ര വേഗതയില്‍ പോകാന്‍ നിങ്ങള്‍ക്കു സാധിക്കും എന്നൊരു വെല്ലുവിളി മാത്രമാണ് ഇവിടെത്തെ വേഗതാപരിധി. ഉട്ടയിലാണ് ഈ ഉപ്പുപരപ്പ് സ്ഥിതി ചെയ്യുന്നത്. മണ്ണിലെ ഏറ്റവും കൂടിയ വേഗങ്ങളെല്ലാം സ്ഥാപിക്കപ്പെടുന്നയിടം. ഇതൊരു റോഡ് ആയി പരിഗണിക്കപ്പെടാത്തതിനാല്‍ നമ്മുടെ ലിസ്റ്റില്‍ പെടുത്താനൊക്കില്ല എന്നുമാത്രം.
ചിത്രം: Draxfelton


Click it and Unblock the Notifications








