ഇന്ത്യയുടെ അഭിമാനമായ ലോകത്തിലെയാദ്യത്തെ ഹോസ്പിറ്റൽ ട്രെയിൻ
1991ലാണ് ലോകത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന ആശുപത്രി എന്ന് വിശേഷണമുള്ള 'ജീവൻ രേഖാ എക്സ്പ്രെസ് ' ട്രെയിൻ നിലവിൽ വന്നത്. ഇന്ത്യൻ റേയിൽവേയുടേയും ആരോഗ്യ മന്ത്രാലയത്തിന്റേയും സഹകരണത്തിൽ ഉൾഗ്രാമ പ്രദേശങ്ങളിലേക്ക് വൈദ്യസഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിൻ സർവീസുകൾക്ക് തുടക്കമിട്ടത്.
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ കടലിനടിയിൽ കൂടി
ഏകദേശം പത്ത്‌ലക്ഷത്തിലധികം പാവപ്പെട്ട ജനങ്ങളെ സേവിച്ച ഈ ട്രെയിനിന് കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 'മാജിക് ട്രെയിൻ ഓഫ് ഇന്ത്യ' എന്ന പേരിലായിരുന്നു ഈ ജീവൻ രേഖാ എക്സ്പ്രെസ് അറിയപ്പെട്ടിരുന്നത്. ഇംപാക്ട് ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു ട്രെയിൻ സർവീസുകൾ നടത്തിയിരുന്നത്.

വൈദ്യസേവനങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് മുഖ്യമായും ട്രെയിൻ സർവീസ് നടത്തിയിരുന്നത്.

ഇന്ത്യൻ റെയിൽവെ തന്നെയാണ് കോച്ചുകളും ലോക്കോമോട്ടിവ് എൻജിനും ശുശ്രൂഷയ്ക്ക് ആവശ്യമായിട്ടുള്ള ജീവനക്കാരേയും ഏർപ്പെടുത്തിയിരുന്നത്.

വൈദ്യസഹായങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള എയർ കണ്ടീഷൻ കോച്ചുകളിൽ സർവ്വ സജ്ജീകരണങ്ങളുള്ള രണ്ട് ഓപ്പറേഷൻ തിയേറ്ററുകളും, മെഡിക്കൽ സ്റ്റോറേജുകളും, പാൻട്രി കാർ, സ്റ്റാഫുകൾക്കും രോഗികൾക്കുമായി പ്രത്യേകം മുറികളുമാണ് ഒരുക്കിയിട്ടുള്ളത്.

കൂടാതെ നേത്രരോഗ വിഭാഗങ്ങളും, ഡെന്റൽ കെയർ യൂണിറ്റും, കൗൺസലിങ്, എക്സ്-റേ, ലബാറട്ടറി സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഉയർന്ന പ്രവൃത്തി പരിചയമുള്ള ഡോക്ടർമാരേയും ജീവനക്കാരേയുമാണ് വൈദ്യ സേവനങ്ങൾക്കായി റെയിൽവെ നിയോഗിച്ചിരുന്നത്.

മൂന്ന് കോച്ചുകളുമായി സേവനമാരഭിച്ച ട്രെയിനിന് നീണ്ട പതിനാറ് വര്‍ഷത്തെ സേവനത്തിന് ശേഷം റെയിൽവെ അധിക അഞ്ച് കോച്ചുകളനുവദിച്ചു.

തുടർന്ന് വിപൂലീകരിച്ച ചികിത്സാ സംവിധാനങ്ങളുമായാണ് ട്രെയിൻ ചികിത്സാരംഗത്തെ സേവനങ്ങൾ നടത്തിക്കൊണ്ട് വന്നത്.

ഇരുപത്തിയഞ്ച് വർഷങ്ങൾക്കിടെ ബീഹാർ, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ്, കേരളം എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമെത്തിച്ചിട്ടുണ്ട്.

ജീവൻ രക്ഷാ എക്സ്പ്രെസിന്റെ വിജയകരമായ സേവനങ്ങളെ അനുകരിച്ച് ചൈന, സെൻട്രൽ ആഫ്രിക്ക, ബംഗ്ലാദേശ്, കംബോഡിയ എന്നീ രാജ്യങ്ങളിലും ഈ പദ്ധതിയാരംഭിച്ചിട്ടുണ്ട്.

രണ്ട് കോച്ചുകളെ കൂടി അനുവദിച്ച് ട്രെയിൻ സർവീസ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഇംപാക്ട് ഇന്ത്യ ഫൗണ്ടേഷൻ.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

ഇന്ത്യയിൽ ഇനി ഡ്രൈവർ ഇല്ലാതെയും ട്രെയിൻ ഓടും

ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി


Click it and Unblock the Notifications








