'വേള്‍ഡ്‌സ് ഫാസ്റ്റസ്റ്റ് ഇന്ത്യന്റെ' തകര്‍ക്കപ്പെടാത്ത റെക്കോഡ്
1000 സിസിക്കു താഴെയുള്ള ബൈക്കുകളുടെ വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച വേഗത തീര്‍ക്കാന്‍ ഹെര്‍ബര്‍ട് ജേംസ് ബര്‍ട് മണ്‍റോ ഉപയോഗിച്ചത് തന്റെ 47 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ മോഡലായിരുന്നു. ബോണെവില്ലെ ഉപ്പുപരപ്പില്‍ ബര്‍ട്ട് തന്റെ റെക്കോഡ് സൃഷ്ടിക്കുമ്പോള്‍ പ്രായം 68 ആയിരുന്നു! ഇന്നും ഈ റെക്കോഡ് തകര്‍ക്കപ്പെട്ടിട്ടില്ല എന്നതു കൂടി പറഞ്ഞാല്‍ ബര്‍ട്ടിനെക്കുറിച്ച് ഒരേകദേശ ധാരണ നമുക്ക് കിട്ടും.
ഏതാണ്ട് 20 വയസ്സ് പ്രായമുള്ളപ്പോള്‍ ബര്‍ട്ടിന് കൈയില്‍ കിട്ടിയതാണ് 1920 മോഡല്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍. ഈ ബൈക്കിനു മുകളിലേറി നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട് ബര്‍ട്ട്. കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും താഴെ....

ചിത്രങ്ങളിലൂടെ നീങ്ങുക.

1938ലാണ് ബര്‍ട് തന്റെ ആദ്യത്തെ സ്പീഡ് റോക്കോഡ് തീര്‍ക്കുന്നത്. ന്യൂസീലാന്‍ഡില്‍ വെച്ചായിരുന്നു ഇത്. വേഗതയില്‍ ഏഴ് റെക്കോഡുകള്‍ കൂടി തീര്‍ത്ത ശേഷം അദ്ദേഹം ബോണവില്ല ഉപ്പുപരപ്പിലേക്ക് നീങ്ങി. ബോണവില്ല സാള്‍ട്ട് ഫ്‌ലാറ്റ്‌സില്‍ ബര്‍ട്ട് പത്ത് ശ്രമങ്ങള്‍ നടത്തി. ഇവിടെ മൂന്ന് റെക്കോഡുകള്‍ അദ്ദേഹം സൃഷ്ടിക്കുകയും ചെയ്തു. അവയിലൊന്ന് ഇന്നും ആര്‍ക്കും തകര്‍ക്കാന്‍ കഴിയാതെ നിലകൊള്ളുന്നു.
Image Source: Wikipedia

1967ല്‍ തന്റെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളില്‍ തീര്‍ത്ത റെക്കോഡാണ് ഇന്നും നിലനില്‍ക്കുന്നത്. 1000 സിസിയില്‍ താഴെ ശേഷിയുള്ള ബൈക്കുകളുടെ വിഭാഗത്തിലാണ് ഈ റെക്കോഡ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മണിക്കൂറില്‍ 295.453 കിലോമീറ്റര്‍ വേഗതയില്‍ അന്ന് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സഞ്ചരിച്ചു. ഒരു ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ തീര്‍ത്ത ഏറ്റവുമുയര്‍ന്ന വേഗതയാണിത്.

ബര്‍ട്ടിന്റെ ബൈക്കിന്റെ യഥാര്‍ത്ഥ ശേഷി 600 സിസിയായിരുന്നു. ഈ എന്‍ജിന്‍ മോഡിഫൈ ചെയ്ത് കൂടുതല്‍ കരുത്തുറ്റതാക്കി ബര്‍ട്ട്. ബോണവില്ലെയില്‍ ഉപയോഗിക്കുമ്പോള്‍ ബൈക്കിന്റെ എന്‍ജിന്‍ ശേഷി 953 സിസിയായിരുന്നു.

മോട്ടോര്‍സൈക്കിള്‍ സേല്‍മാനായി ജോലി നോക്കുകയായിരുന്നു ബര്‍ട്ട് തന്റെ ചെറുപ്പകാലത്ത്. രാത്രികാലങ്ങള്‍ ചെലവഴിക്കുന്നത് തന്റെ ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു. ബൈക്കുകള്‍ സ്വയം മോഡിഫൈ ചെയ്തുപയോഗിക്കുകയായിരുന്നു ബര്‍ട്ട് ചെയ്തത്.

ബര്‍ട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി 2005ല്‍ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. 'ദി വേള്‍ഡ്‌സ് ഫാസ്റ്റസ്റ്റ് ഇന്ത്യന്‍' എന്ന പേരില്‍ പ്രസ്തുത സിനിമ പുറത്തിറങ്ങി.


Click it and Unblock the Notifications








