ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

സ്വപ്നങ്ങളോളം നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റെന്തുണ്ട് ലോകത്തില്‍? മനുഷ്യഭാവനയുടെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരങ്ങളെയാണ് നമ്മള്‍ സ്വപ്‌നങ്ങള്‍ എന്നു പേരിട്ട് വിളിക്കുന്നത്. റഷ്യാക്കാരനായ ഇഗോര്‍ ലോബനോവ് എന്ന ഡിസൈനര്‍ കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഒരു സ്വപ്‌നം കാണുകയാണ്. ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഒരു ബോട്ടാണ് ഇദ്ദേഹത്തിന്റെ സ്വപ്‌നങ്ങളില്‍ നിറയുന്നത്.

അത്യാധുനികമായ സംവിധാനങ്ങളോടു കൂടിയ ഇഗോര്‍ ലോബനോവിന്റെ സ്വപ്‌നസൃഷ്ടിയെ നമുക്കൊന്ന് അടുത്തു പരിചയപ്പെടാം.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

ചിത്രങ്ങളിലൂടെ നീങ്ങുക.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

36 അതിഥികള്‍ക്ക് ഉറങ്ങുവാനുള്ള സൗകര്യം ഈ ബോട്ടിലുണ്ട്. പകല്‍നേരങ്ങളില്‍ ഇരുന്നൂറിലധികം പേരെ ഉള്‍ക്കൊള്ളാനും ബോട്ടിന് സാധിക്കും. ഒരു ഹെലികോപ്റ്റര്‍ പാഡും ബോട്ടിന് സ്വന്തമായുണ്ട്. സ്റ്റാര്‍ എന്നാണ് ഈ കണ്‍സെപ്റ്റിന് പേരിട്ടിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

ഈ ബോട്ടിന്റെ ഭാവിസാധ്യതകള്‍ ഇഗോര്‍ ലോബനോവ് കാണുന്നത് ഇങ്ങനെയാണ്: 1. സ്വകാര്യവ്യക്തികള്‍ക്ക് ഉല്ലാസബോട്ടായി ഉപയോഗിക്കാം, 2. ഒരു ഒഴുകുന്ന അത്യാഡംബര ഹോട്ടലായി മാറ്റാം.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

50 കോടി ദശലക്ഷം ഡോളറാണ് ഈ അത്യാഡംബരയാനത്തിന്റെ നിര്‍മാണച്ചെലവായി ഇഗോര്‍ ലോബനോവ് കണക്കാക്കുന്നത്!

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

132 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുണ്ട് ലോബനോവിന്റെ യാനത്തിന്. സാധാരണ യാച്ചുകളുടെ നിര്‍മാണ ശൈലിയില്‍ നിന്നും വേറിട്ടു നില്‍ക്കണം തന്റെ നിര്‍മിതിയെന്ന് നിര്‍ബന്ധമുണ്ടായിരുന്നു ഇഗോര്‍ ലോബനോവിന്.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

റഷ്യയില്‍ ജനിച്ചുപോയതിനാല്‍ തന്റെ സ്വപ്‌നയാന നിര്‍മാണത്തിന് ആളെ കിട്ടുന്നില്ലെന്ന ചെറിയ പരാതിയുണ്ട് ഇഗോര്‍ ലോബനോവിന്. ഖത്തറിലോ ഹോങ്കോങ്ങിലോ ബഹറിനിലോ ഒക്കെ ആയിരുന്നെങ്കില്‍ തന്റെ സ്വപ്‌നം ഇതിനകം നിറവേറ്റപ്പെട്ടേനെ എന്നും ഈ നാല്‍പത്തിരണ്ടുകാരന് അഭിപ്രായമുണ്ട്.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

റഷ്യയില്‍ ഇത്തരമൊരു യാച്ച് നിര്‍മിക്കാന്‍ സാധ്യതകലഞ് കുറവാണെന്ന് അദ്ദഹേം പറയുന്നു. എവിടെ ഈ സാധനം സൂക്ഷിക്കുമെന്നാണ് ഇഗോര്‍ ലോബനോവ് ചോദിക്കുന്നത്. മധ്യേഷ്യന്‍ രാജ്യങ്ങളിലാണെങ്കില്‍ ഇഷ്ടം പോലെ ഇടമുണ്ട്.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

അലൂമിനിയം, സ്റ്റീല്‍ എന്നീ ദ്രവ്യങ്ങളാണ് ഈ ആഡംബര ബോട്ട് നിര്‍മിക്കാന്‍ ഉപയോഗിക്കുകയെന്ന് ഇഗോര്‍ ലോബനോവ് പറയുന്നു.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

പതിനൊന്ന് വര്‍ഷത്തോളമായി ഇഗോര്‍ ലോബനോവ് യാച്ച് നിര്‍മാണ മേഖലയിലെത്തിയിട്ട്. ഇദിദേഹത്തിന്റെ നേതൃത്വത്തിലുള്ള ബോട്ട് നിര്‍മാണ പദ്ധതികള്‍ നിരവധി തവണ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

ഇഗോര്‍ ലോബനോവിന്റെ അച്ഛന്‍ ഒരു ഏവിയേഷന്‍ എന്‍ജിനീയറായിരുന്നു. യുഎസ്എസ്ആറിന്റെ നിരവധി യുദ്ധവിമാന നിര്‍മാണങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് അദ്ദേഹം.

More from DriveSpark

Article Published On: Wednesday, October 29, 2014, 11:34 [IST]
English summary
You can read about the world's most beautiful boat STAR here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X