വിമാനത്തിലുമുണ്ട് മഞ്ഞക്കാര്‍ഡ്! കിട്ടിയാല്‍ എന്ത് സംഭവിക്കും? ഔട്ട് ആകുമോ?

വിമാനത്തെ കുറിച്ച് നമുക്കെല്ലാവര്‍ക്കും കുറച്ചൊക്കെ കാര്യങ്ങള്‍ അറിയാം. വിമാന യാത്രയെ കുറിച്ചുള്ള അനുഭവം ചോദിച്ചാല്‍ ചിലര്‍ക്ക് വാതോരാതെ പറയാനുണ്ടാകും. എന്നാല്‍ വിമാനത്തിലെ മഞ്ഞ കാര്‍ഡ് നല്‍കുന്നതിനെ കുറിച്ച് അറിയാമോ?. അതെ നമ്മുടെ സ്വന്തം ഫുട്ബോളലെ അതേ മഞ്ഞ കാര്‍ഡ്.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

ഫുട്ബോളില്‍ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് കാര്‍ഡുകളാണ് മഞ്ഞയും ചുവപ്പും. ഇംഗ്ലണ്ടുകാരനായ റഫറി കെന്‍ ആസ്റ്റണാണ് ഈ ആശയത്തിന് പിന്നില്‍. മത്സരങ്ങള്‍ക്കിടയിലെ കൈയാങ്കളി എങ്ങിനെ ഒഴിവാക്കാമെന്ന ചിന്തിച്ചു കൊണ്ടിരിക്കേ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് അദ്ദേഹത്തിന് ഈ ആശയം ലഭിച്ചത്. ട്രാഫിക് സിഗ്‌നലിലെ മഞ്ഞയും ചുവപ്പും ലൈറ്റുകള്‍ ഫുട്ബാളിലും കൊണ്ടുവന്നാല്‍ എങ്ങനെ ഉണ്ടാകുമെന്നാണ് അദ്ദേഹം ചിന്തിച്ചത്.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

ഇത് ഫിഫ കൂടി അംഗീകരിച്ചതോടെ 1970 മുതല്‍ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കാല്‍പന്ത് കളിയുടെ ഭാഗമായി മാറി. അപമര്യാദയോടുള്ള പെരുമാറ്റം, മനപ്പൂര്‍വമുള്ള നിയമ ലംഘനം എന്നിവയുണ്ടായാല്‍ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി റഫറി താക്കീത് ചെയ്യാം. എതിര്‍ടീം കളിക്കാര്‍ക്ക് നേരെ അക്രമസ്വഭാവം കാണിച്ചാല്‍ ചുവപ്പ് കാര്‍ഡ് കാണിച്ച് റഫറിക്ക് കളിക്കാരനെ കളത്തിന് പുറത്തേക്ക് അയക്കാം. രണ്ടു തവണ മഞ്ഞ കാര്‍ഡ് കണ്ടാല്‍ അത് ചുവപ്പ് കാര്‍ഡായി മാറുകയും കളിക്കാരന്‍ മൈതാനം വിടേണ്ടി വരികയും ചെയ്യും.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

ഇത്രയും പറഞ്ഞത് വിമാനത്തിലെ മഞ്ഞ കാര്‍ഡും ഫുട്ബാള്‍ ഗ്രൗണ്ടിലെ മഞ്ഞ കാര്‍ഡും തമ്മിലെ വ്യത്യാസങ്ങള്‍ എന്താണെന്ന് അറിയാനാണ്. എന്തുകൊണ്ടാണ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് മഞ്ഞ കാര്‍ഡ് നല്‍കുന്നത്? അങ്ങനെ ഒരു മഞ്ഞ കാര്‍ഡ് കിട്ടിയാല്‍ പിന്നെ എന്ത് സംഭവിക്കും? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ചുവടെ വിവരിക്കാന്‍ പോകുന്നത്.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

ഫുട്‌ബോളില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച കളിക്കാരന്‍ ഉടന്‍ കളം വിടേണ്ടതില്ല. അതൊരു മുന്നറിയിപ്പായി എടുത്ത് കൂടുതല്‍ പിഴവുകള്‍ വരുത്താതെ ജാഗ്രതയോടെ തുടര്‍ന്നും പന്തുതട്ടാനുള്ള അവസരം നല്‍കുകയാണ് ചെയ്യുന്നത്. ഏതാണ്ട് ഇതേ രീതി തന്നെയാണ് വിമാനങ്ങളിലും പിന്തുടരുന്നത്. എന്നാല്‍ വിമാനങ്ങളില്‍ ചുവപ്പ് കാര്‍ഡ് ഇല്ല. മഞ്ഞ കാര്‍ഡ് മാത്രമേ നല്‍കൂ.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

അപമര്യാദയായോ മോശമായോ പെരുമാറുന്ന യാത്രക്കാര്‍ക്ക് ഫ്‌ലൈറ്റ് അറ്റന്‍ഡന്റസോ എയര്‍ഹോസ്റ്റസോ മഞ്ഞ കാര്‍ഡ് നല്‍കും. മഞ്ഞ കാര്‍ഡ് നല്‍കുന്നത് ഒരു പുതിയ ശീലമാണെന്ന് കരുതരുതേ. ഏകദേശം 25 വര്‍ഷത്തോളമായി വിമാനങ്ങളില്‍ ഈ മഞ്ഞ കാര്‍ഡ് നടപടിക്രമം നിലവിലുണ്ടെന്നാണ് പറയപ്പെടുന്നത്.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

ഫുട്ബാളിലെ പോലെ വിമാനങ്ങളിലും അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്ക് മഞ്ഞ കാര്‍ഡ് നല്‍കും. മഞ്ഞ കാര്‍ഡ് ലഭിച്ചതിന് ശേഷവും മോശം പെരുമാറ്റം തുടര്‍ന്നാല്‍ പിന്നീട് പിഴ വിധിക്കും.

വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരനെ പൊലീസിന് കൈമാറുകയും ചെയ്യും. അതുമല്ലെങ്കില്‍ വിമാനക്കമ്പനി യാത്രക്കാരനെ അവരുടെ വിമാനങ്ങളില്‍ തുടര്‍യാത്ര വിലക്കുകയും ചെയ്യും.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം നടത്തിയവരെ തള്ളിമാറ്റിയതിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്കിയ സംഭവം ഉദാഹരണമാക്കി എടുക്കാം.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

വിമാനത്തിലെ കാബിന്‍ ക്രൂവിനോടോ മറ്റ് ജീവനക്കാരോടോ സഹയാത്രികരോടോ അപമര്യാദയായി പെരുമാറിയാലും മഞ്ഞ കാര്‍ഡ് ലഭിക്കും. അതുപോലെ തന്നെ വിമാനയാത്രക്ക് അനാവശ്യ തടസ്സം സൃഷ്ടിച്ചാല്‍ ഉടനടി മഞ്ഞ കാര്‍ഡ് നല്‍കും. അതിനാല്‍ മഞ്ഞ കാര്‍ഡ് ലഭിക്കുന്നത് ഒഴിവാക്കാന്‍ വിമാന യാത്രക്കിടെ സഹയാത്രികരോടും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരോടും മാന്യമായി പെരുമാറാന്‍ ശ്രമിക്കുക.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

വിമാന യാത്രക്കാര്‍ക്ക് യാത്രയില്‍ പിന്തുടരേണ്ട ചില പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ട്. ആ ചട്ടങ്ങള്‍ ലംഘിച്ചാല്‍ മഞ്ഞക്കാര്‍ഡ് ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഒരു ഉദാഹരണം പറയാം. നിങ്ങള്‍ ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളുമായി നല്ല സൗഹൃദത്തിലായിരിക്കാം. എന്നാല്‍ ആ വിമാന ജീവനക്കാരെ കെട്ടിപ്പിടിക്കുകയോ ആലിംഗനം ചെയ്യുകയോ അരുത്. അവരുടെ സേവനം ഇഷ്ടമായെങ്കില്‍ പുഞ്ചിരിക്കുകയും വിനയപൂര്‍വ്വം നന്ദി പറയുകയും ചെയ്യുകയാണ് വേണ്ടത്.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ വഴക്കിട്ടാല്‍ ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡ് നല്‍കാം. അതുകൊണ്ട് ആരെങ്കിലും നിങ്ങളോട് വഴക്കിടാന്‍ വന്നാലും ശാന്തത പാലിക്കുക. അവരോട് വഴക്കിടരുത്. വിഷയം വിമാനത്തിലെ ജീവനക്കാരെ അറിയിക്കുക. ബാക്കി കാര്യങ്ങള്‍ അവര്‍ ചെയ്യും.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

അടുത്ത കാലത്ത് ലോകത്തെയാകമാനം നിശ്ചലമാകകിയ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ മാസ്‌ക് ധരിക്കാത്ത യാത്രക്കാര്‍ക്ക് മഞ്ഞ കാര്‍ഡ് നല്‍കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ് ഈ നടപടി. വിമാനം പോലെ അടച്ചിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാഹചര്യം കൂടുതലായതിനാലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്‌കടക്കം നിര്‍ബന്ധമാക്കിയത്.

വിമാനത്തിലും മഞ്ഞക്കാര്‍ഡുണ്ട്! കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

അതിനാല്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് നിയമങ്ങള്‍ അറിഞ്ഞിരിക്കുകയും അവ പൂര്‍ണ്ണമായും പാലിക്കുകയും ചെയ്യുക. എന്നാല്‍ മഞ്ഞ കാര്‍ഡ് ലഭിക്കാതെ യാത്ര പൂര്‍ത്തിയാക്കി സ്വന്തം വീട് പിടിക്കാം.

വിമാന യാത്രക്കിടെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. കാരണം അവ നിങ്ങളെ മാത്രമല്ല നിങ്ങളുടെ കൂടെയുള്ള യാത്രക്കാരുടെ സുരക്ഷയെ കൂടി ബാധിക്കുന്നുണ്ട്.

More from DriveSpark

Article Published On: Friday, September 16, 2022, 16:31 [IST]
English summary
There is yellow card in airplane too know what will happen if you get it
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X