മഴക്കാലത്തെ പരിചരണം മാത്രമല്ല, മൈലേജ് കൂടാനുളള വഴിയും അറിഞ്ഞിരിക്കാം

കേരളത്തിൽ തുലാവർഷ മഴ കനത്ത് പെയ്യുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാലാവസ്ഥ രംഗബോധമില്ലാത്ത കോമാളിയാകുന്നുണ്ടോ എന്നാണ് സംശയം. ഉച്ചക്കഴിഞ്ഞാൽ പെട്ടെന്ന് മാനം മാറി ഇരുണ്ട് കൂടി തകർത്ത് മഴ പെയ്യുകയാണ്. മഴക്കാലത്ത് വാഹനങ്ങളുടെ പരിചരണവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഞങ്ങൾ നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. മഴക്കാലത്ത് വാഹനത്തിൻ്റെ മൈലേജും കൂടെ നോക്കണമല്ലോ. അതിനുളള ചില വിദ്യങ്ങൾ പറയാം.

മഴക്കാലം ആയതും കൊണ്ടും അന്തരീക്ഷം തണുപ്പായത് കൊണ്ടും പലരും വിചാരിക്കും വാഹനത്തിന് വലിയ മൈലേജ് കുറവ് സംഭവിക്കില്ല എന്ന്, എന്നാൽ മഴക്കാലത്ത് നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങളിലൂടെയാണ് വാഹനത്തിൻ്റെ മൈലേജ് നഷ്ടപ്പെടുന്നത്. ചിലപ്പോൾ ഇത് വായിക്കുമ്പോൾ ഈ കാരണം കൊണ്ട് ഞാൻ എൻ്റെ ഒരുപാട് ഇന്ധനം കത്തിച്ചുകളഞ്ഞതാണല്ലോ എന്ന് വിചാരിച്ചേക്കാം. മഴക്കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്നത്.

മഴക്കാലത്തെ പരിചരണം മാത്രമല്ല, മൈലേജ് കൂടാനുളള വഴിയും അറിഞ്ഞിരിക്കാം

നിങ്ങൾ എവിടെ പോയാലും എങ്ങോട്ടാണ് പോകുന്നത്, ഏതുവഴിയാണ് പോകുന്നതെന്ന് വ്യക്തമായി ഒരു റൂട്ട് മാപ്പ് ഉണ്ടായിരിക്കണം. കാണുന്ന ഇടവഴികളിലൂടെ ഒക്കെ കയറി പോകുന്നത് ഒഴിവാക്കാൻ സാധിക്കും. നിങ്ങൾക്ക് പരിചയമില്ലാത്ത വഴിലൂടെയാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും മാപ്പ് ഉപയോഗിക്കുകയോ സംശയം തോന്നിയാൽ ആരോടെങ്കിലും ചോദിക്കുകയോ ചെയ്യണം. അല്ലാതെ വട്ടം ചുറ്റി കറങ്ങി നടന്നാൽ ഇന്ധവും തീരും.

വാഹനത്തിൻ്റെ കണ്ടീഷൻ നിങ്ങളെ എപ്പോഴും ഓർമിപ്പിക്കുന്ന ഒരു കാര്യമാണ്. മഴക്കാലത്ത് നിങ്ങളുടെ കാറിന്റെ മൈലേജ് മെച്ചപ്പെടുത്തുന്നതിന് ടയറില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ ടയറില്‍ നിര്‍മ്മാതാവ് നിര്‍ദേശിച്ച ടയര്‍ പ്രഷര്‍ നിലനിര്‍ത്തിയിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കണം. ടയര്‍ പ്രഷര്‍ കുറയുന്നത് ഇന്ധന ഉപഭോഗം കൂട്ടുകയും മൈലേജ് കുറയുകയും ചെയ്യുന്നു. മഴക്കാലത്ത് റോഡുകള്‍ എപ്പോഴും നനഞ്ഞിരിക്കുന്നതിനാല്‍ ടയര്‍ ട്രെഡുകളില്‍ ഒരു കണ്ണ് വേണം.

മഴക്കാലത്തെ പരിചരണം മാത്രമല്ല, മൈലേജ് കൂടാനുളള വഴിയും അറിഞ്ഞിരിക്കാം

മഴക്കാലത്ത് മരം വീണും വെള്ളം പൊങ്ങിയുമെല്ലാം ഗതാഗതക്കുരുക്കുകള്‍ പതിവായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ട്രാഫിക് കൂടുതലുള്ള റോഡുകളില്‍ ദീര്‍ഘ നേരം കാത്തിരിക്കേണ്ടി വന്നാല്‍ കാര്‍ ഐഡില്‍ ചെയ്യുന്നതിനു പകരം എഞ്ചിന്‍ സ്വിച്ച് ഓഫ് ചെയ്യുന്നതാണ് മൈലേജ് ലഭിക്കാനായി ചെയ്യേണ്ടത്. എല്ലാം നിങ്ങളുടെ പരിഗണനയിലാണ്. ചിലപ്പോൾ എഞ്ചിൻ ഓഫ് ചെയ്താൽ ഗ്ലാസുകളിൽ മിസ്റ്റ് പിടിച്ചേക്കാം. നിങ്ങളുടെ കംഫർട്ടിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യുക.

മഴക്കാലത്തായാലും മറ്റേത് കാലാവസ്ഥയിലായാലും നമ്മുടെ ഡ്രൈവിംഗ് രീതിയും മൈലേജും തമ്മില്‍ ബന്ധമുണ്ട്. പെട്ടെന്നുള്ള ആക്‌സിലറേഷനും സഡന്‍ ബ്രേക്കിംഗും മഴക്കാലത്ത് അപകടമുണ്ടാക്കുക മാത്രമല്ല ഇന്ധനക്ഷമത കുറക്കുകയും ചെയ്യുന്നു. ആക്‌സിലറേറ്റില്‍ കാലമര്‍ത്തുന്നത് കൂടുതല്‍ ഇന്ധനം ഉപയോഗിക്കാന്‍ കാരണമാകും. അതിനാല്‍ നിശ്ചിത പരിധിക്കുള്ളില്‍ സ്ഥിരമായ വേഗത നിലനിര്‍ത്തുന്നതാണ് നല്ലത്. മഴക്കാലത്ത് അപകട സാധ്യത കുറക്കാനും ഇന്ധനക്ഷമത കൂട്ടാനും സഡന്‍ ബ്രേക്കിടേണ്ട സാഹചര്യം ഇല്ലാത്ത രീതിയില്‍ ശരാശരി വേഗതയില്‍ മാത്രം വാഹനം ഓടിക്കുക.

നന്നായി പരിപാലിക്കുന്ന കാര്‍ നല്ല മൈലേജും നല്‍കുമെന്നോര്‍ക്കണം. കാറിന്റെ എക്‌സ്റ്റീരിയര്‍ നന്നായി പരിപാലിച്ചാല്‍ ഡ്രാഗിംഗ് കുറയ്ക്കുകയും എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാരണം നല്ല മൈലേജ് ലഭിക്കും. ഈ കാരണം കൊണ്ട് തന്നെ കാര്‍ വൃത്തിയായി പരിപാലിക്കാന്‍ ശ്രമിക്കുക. ഇതിനോടൊപ്പം മൈലേജ് കൂടാന്‍ കാറിനുള്ളില്‍ എന്തെങ്കിലും അനാവശ്യ ഭാരം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കുക. വാഹനത്തിനുള്ളിലെ അധിക ലോഡ് മൈലേജ് കുറക്കുമെന്ന കാര്യം അറിയാമല്ലോ.

മഴക്കാലത്ത് നിങ്ങളുടെ കാര്‍ കണ്ടീഷനാണെന്ന് ഉറപ്പാക്കാന്‍ സര്‍വീസ് മുടക്കരുത്. അതിനാല്‍ നിര്‍മ്മാതാക്കള്‍ ശുപാര്‍ശ ചെയ്യുന്ന രീതിയില്‍ കാറിന്റെ സര്‍വീസ് മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഉടമകള്‍ ശ്രദ്ധിക്കണം. കാറിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുമ്പോള്‍ ഇന്ധനക്ഷമതയും കൂടും. അതിനാല്‍ കാര്‍ സര്‍വീസ് മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

മഴക്കാലത്ത് സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം. മണ്‍സൂണില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ 'പണി' തരും.

More from DriveSpark

Article Published On: Wednesday, November 1, 2023, 8:30 [IST]
English summary
These are the tips for increasing the mileage of your car during rainy seasons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X