ലിറ്ററിന് 242.5 രൂപ വരെ! ലോകത്ത് ഏറ്റവും കൂടുതൽ പെട്രോൾ വിലയുള്ള 10 രാജ്യങ്ങൾ
പെട്രോള്‍ വില സെഞ്ച്വറിയടിച്ച് കുതിച്ചതോടെ ഇന്ന് പലരും വില മൈന്‍ഡ് ചെയ്യാറില്ല. ചിലര്‍ ചെലവ് കുറക്കാന്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറി. ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപയ്ക്ക് മുകളില്‍ കുതിച്ചുയരുന്നുണ്ടെങ്കിലും ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ 100 രൂപയിലധികം നല്‍കേണ്ടിവരുന്ന മറ്റ് ചില രാജ്യങ്ങളുമുണ്ട്. ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയുള്ള 10 രാജ്യങ്ങളെ പട്ടികപ്പെടുത്തിയിരിക്കുകയാണ് ഞങ്ങള്‍.

പെട്രോള്‍ വില എല്ലായ്പ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത നികുതി ഘടനകള്‍ ഉള്ളതിനാലാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില ലോകത്ത് വിവിധയിടങ്ങളില്‍ മാറ്റം വരുന്നത്.

10. സ്വീഡന്‍
വില: ലിറ്ററിന് 160.9 രൂപ
സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡനാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പല നോര്‍ഡിക് രാജ്യങ്ങളെയും പോലെ സ്വീഡനിലും ജീവിതച്ചെലവ് വളരെ കൂടുതലാണ്. സ്വീഡനിലെ പെട്രോള്‍ വില ലിറ്ററിന് 160.9 രൂപയാണ്.

9. ഗ്രീസ്
വില: ലിറ്ററിന് 166.5 രൂപ
വളരെ സമ്പന്നമായ സംസ്‌കാരമുള്ള ഒരു തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമാണ് ഗ്രീസ്. പലപ്പോഴും പാശ്ചാത്യ നാഗരികതയുടെ കളിത്തൊട്ടിലായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, രാജ്യം ഇപ്പോള്‍ സാമ്പത്തിക ദുരന്തത്തില്‍ നിന്ന് പതുക്കെ കരകയറി വരികയാണ്. രാജ്യത്തെ പെട്രോള്‍ വിലയിലും നമുക്കിത് കാണാനാകും. ലിറ്ററിന് 166.5 രൂപയാണ് ഗ്രീസില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാനായി നാം നല്‍കേണ്ടത്.

8. നെതര്‍ലാന്‍ഡ്സ്
വില: ലിറ്ററിന് 166.8 രൂപ
2 തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ മാക്സ് വെര്‍സ്റ്റാപ്പന്റെ സ്വന്തം നാടാണ് നെതര്‍ലന്‍ഡ്സ്. ഇന്ത്യയില്‍ ആദ്യ കാലത്ത് കോളനിവല്‍ക്കരണം നടത്തിയ വൈദേശിക ശക്തി കൂടിയാണ് ഡച്ചുകാര്‍. കായിക രംഗത്തും വന്‍ ശക്തിയായതിനാല്‍ ധാരാളം പേര്‍ക്ക് നെതര്‍ലന്‍ഡ്‌സുകാരെ അറിയാം. ലോകത്തിലെ ഏറ്റവും തിരക്കേറിയ റോഡ് ശൃംഖലകളിലൊന്നാണ് നെതര്‍ലന്‍ഡ്സിന്റേത്. മാത്രമല്ല നെതര്‍ലന്‍ഡ്സില്‍ പെട്രോളിന്റെ വില കുറച്ചുകാലമായി കൂടുതലാണ്. ഇപ്പോള്‍ ലിറ്ററിന് 166.8 രൂപയാണ് വില.

7. ബാര്‍ബഡോസ്
വില: ലിറ്ററിന് 169.1 രൂപ
വെസ്റ്റ് ഇന്‍ഡീസിലെ ലെസ്സര്‍ ആന്റിലീസിലെ ഒരു ദ്വീപ് രാജ്യമാണ് ബാര്‍ബഡോസ്. ലോകത്തിലെ മാത്രമല്ല കരീബിയന്‍ മേഖലയില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വില വരുന്നതും ഇവിടെയാണ്. ലിറ്ററിന് 169.1 രൂപയാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വില.

6. ഫിന്‍ലാന്‍ഡ്
വില: ലിറ്ററിന് 169.5 രൂപ
സ്വീഡന്‍, നോര്‍വേ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഒരു നോര്‍ഡിക് രാജ്യമാണ് ഫിന്‍ലാന്‍ഡ്. ജനങ്ങള്‍ ഏറ്റവും സന്തോഷത്തോട് കൂടി വസിക്കുന്ന ഈ രാജ്യമാണ് ഹാപ്പിനസ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനക്കാര്‍. എന്നാല്‍ ഫിന്‍ലാന്‍ഡില്‍ പെട്രോളിന്റെ വില ചരിത്രപരമായി ഉയര്‍ന്നതാണ. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 169.5 രൂപയാണ് വില.

5. ഡെന്മാര്ക്ക്
വില: ലിറ്ററിന് 170.8 രൂപ
സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ ഏറ്റവും തെക്കേയറ്റത്തുള്ള രാജ്യമാണ് ഡെന്മാര്‍ക്ക്. മാത്രമല്ല തണുപ്പേറിയ ജനസാന്ദ്രതയുള്ള ഒരു രാജ്യമാണ് ഡെന്‍മാര്‍ക്ക്. ഇവിടെ ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടാന്‍ 170.8 രൂപ ചെലവാക്കണം.

4. നോര്‍വേ
വില: ലിറ്ററിന് 177.6 രൂപ
വടക്കന്‍ യൂറോപ്യന്‍ രാജ്യമാണ് നോര്‍വേ. ഈ രാജ്യം ആര്‍ട്ടിക് മേഖലയോട് വളരെ അടുത്താണ് കിടക്കുന്നത്. ഡെന്മാര്‍ക്കിനെപ്പോലെ വളരെ തണുത്ത കാലാവസ്ഥയായതിനാല്‍ ചരക്ക് ഗതാഗതം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന കാര്യം ഓര്‍ക്കണം. ഇതിനാല്‍ തന്നെ ഇന്ധന വിലയും അല്‍പം ഉയരത്തിലാണ്. നിലവിലെ 177.6 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

3. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്
വില: ലിറ്ററിന് 185.8 രൂപ
ചാഡ്, സുഡാന്‍, ദക്ഷിണ സുഡാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് കോംഗോ, കാമറൂണ്‍ എന്നിവയുള്‍പ്പെടെ 6 രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഭൂപ്രദേശമാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്. ഏറെക്കാലങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധങ്ങള്‍ രാജ്യത്തെ പെട്രോള്‍ വിലയിലും പ്രതിഫലിക്കുന്നു. പെട്രോള്‍ വില ലിറ്ററിന് 185.8 രൂപയാണ്.

2. ഐസ്‌ലാൻഡ്
വില: ലിറ്ററിന് 186.7 രൂപ
വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലും ആര്‍ട്ടിക് സമുദ്രത്തിലും സ്ഥിതി ചെയ്യുന്ന ഒരു നോര്‍ഡിക് ദ്വീപ് രാജ്യമാണ് ഐസ്‌ലന്‍ഡ്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള രാജ്യങ്ങളില്‍ ഒന്നാണിത്. അതിനാല്‍ തന്നെ ഈ മേഖലയില്‍ ഇന്ധനം സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് ഒരു ചടങ്ങായി മാറുന്നു. ലിറ്ററിന് ഏകദേശം 186.7 രൂപയാണ് നിലവില്‍ ഐസ്ലാന്‍ഡിലെ പെട്രോള്‍ വില.

1. ഹോങ്കോംഗ്
വില: ലിറ്ററിന് 242.5 രൂപ
ചൈനയുടെ ഒരു പ്രത്യേക ഭരണ പ്രദേശമായ ഹോങ്കോങ്ങിലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് 242.5 രൂപയാണ് വില. നമ്മുടെ രാജ്യത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇരട്ടിയോളം വരും ഇത്.

ഈ പട്ടികയില്‍ ധാരാളം നോര്‍ഡിക് രാജ്യങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പെട്രോള്‍ ഉള്‍പ്പെടടെയുള്ള ഇന്ധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വില വളരെക്കാലമായി ഉയര്‍ന്നതാണെന്ന് നമുക്കറിയാം. ആ ഭൂപ്രദേശത്തിന്റെ കിടപ്പ് വിലയിലും പ്രതിഫലിക്കുന്നത് കാണാം. എന്നിരുന്നാലും സാമ്പത്തിക പ്രതിസന്ധി, മോശം സാമ്പത്തിക നയം, ആഭ്യന്തര യുദ്ധം, അയല്‍ രാജ്യങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ ചില രാജ്യങ്ങളില്‍ പെട്രോളിന്റെ വില ലോക ശരാശരിയേക്കാള്‍ കൂടുതലാണ്.


Click it and Unblock the Notifications








