സംഗതി ഈ ആക്‌സസറികള്‍ ഉപകാരമായിരിക്കും; പക്ഷേ ഉടനടി ഒഴിവാക്കുന്നതാണ് വണ്ടിക്ക് നല്ലത്

ഒരാള്‍ പുതിയ കാര്‍ വാങ്ങിയാല്‍ അത് ഏറ്റവും മനോഹരമായി കാണപ്പെടാനായാണ് അദ്ദേഹം ആഗ്രഹിക്കുക. അതിന്റെ ഭാഗമായി കാറിന്റെ 'മൊഞ്ച്' വര്‍ധിപ്പിക്കാന്‍ പല തരത്തിലുള്ള ആക്‌സസറികളും ഘടിപ്പിക്കും. ഈ ആക്‌സസറികള്‍ കാറിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുക മാത്രമല്ല നമുക്ക് ഉപകാരപ്രദമായ ചില വസ്തുക്കള്‍ കൂടിയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ കാറില്‍ ഘടിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ചില വസ്തുക്കള്‍ നമുക്ക് തന്നെ അപകടകരമായി മാറും.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ കാറില്‍ ഘടിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ചില വസ്തുക്കള്‍ നമുക്ക് തന്നെ അപകടകരമായി മാറും. ഇത്തരത്തില്‍ നമ്മള്‍ കാറുകളില്‍ ഉപയോഗിക്കുന്ന ഏതൊക്കെ വസ്തുക്കള്‍ അപകടകരമായി മാറുന്നതെന്നും എന്തൊക്കെയാണ് ഒഴിവാക്കേണ്ടതെന്ന് ഈ ലേഖനത്തില്‍ വിശദമായി നോക്കാം. വെറുമൊരു വാഹനമായിട്ടല്ല ഒരു വികാരമായാണ് പല ഇന്ത്യക്കാരും കാറിനെ കാണുന്നത്. പലരും കാറിനോട് സ്‌നേഹം കാണിക്കുന്നത് അത് അവരുടെ സുഹൃത്തിനെപ്പോലെയോ അല്ലെങ്കില്‍ അവരുടെ കൂടെപ്പിറപ്പിനെപ്പാലെയോ ആണ്. ഇതിന്റെ ഒരു ആവിഷ്‌കാരമെന്നോണം അവര്‍ കാറില്‍ ചില ആക്‌സസറികള്‍ കാറിന്റെ ഭംഗി കൂട്ടാനും ചിലപ്പോള്‍ സൗകര്യത്തിനു വേണ്ടിയും സൂക്ഷിക്കുന്നു.

ദൈവ വിശ്വാസികളായ കാര്‍ ഉടമകള്‍ തങ്ങളുടെ പ്രിയപ്പെട്ട ദൈവങ്ങളുടെ ചിത്രങ്ങളോ ചെറിയ വിഗ്രഹങ്ങളോ പോലും കാര്‍ ഡാഷ്ബോര്‍ഡില്‍ സൂക്ഷിക്കുന്നു. എല്ലാം ഓരോരുത്തരുടെയും ഇഷ്ടമാണ്, പക്ഷേ വാഹനമോടിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ റോഡിലായിരിക്കണം. നിങ്ങളുടെ കാറില്‍ ഞങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ഏതെങ്കിലും ആക്‌സസറികള്‍ ഉണ്ടെങ്കില്‍, അത് നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുണ്ട്. ചില ഘട്ടങ്ങളില്‍ അത് വലിയൊരു ദുരന്തമായി മാറും. കാറുകളില്‍ നമ്മള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ആക്സസറികളെ കുറിച്ച് ചുവടെ വിശദമായ പറയാം.

കാര്‍ ബുള്‍ ബാര്‍

വലിയ കാറുകളുടെ മുന്‍വശത്ത് ഒരു ബുള്‍ ബാര്‍ പലപ്പോഴും ഘടിപ്പിക്കാറുണ്ട്. ഏതെങ്കിലും ചെറിയ വസ്തുവില്‍ ഉരഞ്ഞാല്‍ കാറിന് പോറല്‍ ഏല്‍ക്കാതിരിക്കാനാണ് ബുള്‍ ബാര്‍ ഘടിപ്പിച്ചിരിക്കുന്നത്. ബുള്‍ ബാര്‍ കാറിന് ഒരു ക്ലാസ്സി ലുക്കും നല്‍കുന്നു. എന്നാല്‍ വണ്ടിയുടെ മുന്നിൽ ബുള്‍ ബാര്‍ വെക്കുന്നത് ജീവന് ഭീഷണിയായേക്കാം. ഇന്നത്തെ കാറുകളില്‍ എയര്‍ബാഗ് ഉണ്ട്. ഈ എയര്‍ബാഗ് പ്രവര്‍ത്തനക്ഷമമാക്കാനുള്ള സെന്‍സര്‍ കാറിന്റെ മുന്‍ഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്.

ഇത് ഘടിപ്പിച്ച കാര്‍ അപകടത്തില്‍ പെട്ടാല്‍ ഈ ബുള്‍ ബാര്‍ കാരണം കാര്‍ അപകടത്തില്‍ പെട്ടതായി സെന്‍സര്‍ അറിയുകയില്ല. തല്‍ഫലമായി, കാറിന്റെ എയര്‍ബാഗ് കൃത്യസമയത്ത് പ്രവര്‍ത്തിക്കാതെയാകും. ഇതുമൂലം, കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ പരിക്കുകള്‍ ഏല്‍ക്കാനും ഒരുപക്ഷേ അപകടത്തില്‍ മരിക്കാന്‍ പോലും സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ ജീവന്റെ സുരക്ഷ മുന്‍നിര്‍ത്തി കാറുകളില്‍ ബുള്‍ ബാറുകള്‍ ഉപയോഗിക്കരുത്. ഇതിന്റെ ഉപയോഗം സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരുന്നു.

ഡാഷ്‌ബോര്‍ഡ് ആക്‌സസറികള്‍

വാഹനത്തിന്റെ അകത്തളം മനോഹരമാക്കാനാണ് ഏവരും മനോഹരമായ ആക്‌സസറികള്‍ ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കുന്നത്. ചിലര്‍ തങ്ങളുടെ ഇഷ്ടദൈവങ്ങളുടെ പാവകളോ വിഗ്രഹങ്ങളോ കാറുകളുടെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിക്കുന്നു. അവര്‍ അത് സൂക്ഷിക്കുന്നത് കാറിന് ഒരു ചാരുത നല്‍കുകയും അവര്‍ക്ക് ഒരുതരം സന്തോഷം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഇതും ജീവന് ഭീഷണിയുള്ള കാര്യമാണ്. ഈ ചെറിയ കളിപ്പാട്ടം എങ്ങനെ ജീവന് ഭീഷണിയാകും എന്നാകും നിങ്ങളുടെ ചിന്ത. ഉദാഹരണത്തിന്, ഇത്തരത്തിലുള്ള പല കളിപ്പാട്ടങ്ങളും ലോഹ നിര്‍മിതമായിരിക്കും. അത്തരമൊരു കളിപ്പാട്ടം ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിച്ച വാഹനം ഒരു അപകടത്തില്‍ പെട്ടാല്‍ മുന്‍സീറ്റില്‍ ഇരിക്കുന്ന യാത്രക്കാര്‍ ഈ കളിപ്പാട്ടത്തില്‍ ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

തൂങ്ങിക്കിടക്കുന്ന ആക്‌സസറികള്‍

ചിലര്‍ കാറിന്റെ റിയര്‍ വ്യൂ മിററില്‍ എതെങ്കിലും ഒരു ആക്‌സസറി തൂക്കിയിടുന്ന ശീലം ചിലർക്കെങ്കിലും ഉണ്ടാകും. ചിലപ്പോള്‍ അത് വല്ല മാലയായിരിക്കാം, ഡ്രീംക്യാച്ചര്‍ ആകാം അതുമല്ലെങ്കില്‍ വല്ല കുഞ്ഞു പാവകളുമാകാം. കാര്‍ അലങ്കരിക്കുന്നതിന്റെ ഭാഗമായാണ് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇതും അപകടകരമാണ്. കാര്‍ വേഗത്തില്‍ നീങ്ങുമ്പോള്‍ ചെറിയ നൂലിലോ ചെയിനിലോ തൂക്കിയിട്ട ഈ ആക്‌സസറികള്‍ അങ്ങോട്ടും ഇങ്ങോട്ടും കുലുങ്ങിക്കൊണ്ടിരിക്കും. ഇത് ഡ്രൈവറുടെ ശ്രദ്ധ തിരിക്കാന്‍ സാധ്യതയുണ്ട്. ഇത് വാഹനാപകടത്തിലേക്ക് നയിച്ചേക്കാം.

അതുമല്ല വാഹനാപകട സമയത്ത് ഇങ്ങനെ തൂക്കിയിടുന്ന ആക്‌സസറികള്‍ ഏതെങ്കിലും ലോഹം കൊണ്ടാണ് നിര്‍മ്മിച്ചതെങ്കില്‍, അത് അപകടസമയത്ത് ഡ്രൈവര്‍ സീറ്റിലോ പാസഞ്ചര്‍ സീറ്റിലോ ഇരിക്കുന്ന വ്യക്തിക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേല്‍പ്പിക്കും. ഇതും ഒഴിവാക്കേണ്ട ഒന്നാണ്. അതുകൊണ്ട് നിങ്ങളുടെ കാറില്‍ ഇവയിലേതെങ്കിലും ഉണ്ടെങ്കില്‍, അവ ഇപ്പോള്‍ തന്നെ ഒഴിവാക്കുക. ഇതെല്ലാം വലിയ അപകടങ്ങള്‍ക്ക് കാരണമാകും എന്ന് ഓര്‍മിപ്പിക്കട്ടേ. നമ്മുടെ ജീവന്റെ വില പരിഗണിക്കുമ്പോൾ വണ്ടിക്കൽപ്പം ലുക്ക് കുറഞ്ഞാലും കുഴപ്പമില്ലെന്നേ പറയാനാകൂ...

Most Read Articles

Malayalam
English summary
These car accessories may harm your life so remove them immediately for safety
Story first published: Friday, December 2, 2022, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X