വാഹന പ്രേമികളെ നൊസ്റ്റു അടിപ്പിക്കുന്ന ചില പഴയ ബൈക്ക്, കാര്‍ പരസ്യങ്ങള്‍

പണ്ട് കാലത്ത് ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്നപ്പോള്‍ കണ്ട പല പരസ്യങ്ങളും ഇന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്. ഒരു ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ മാര്‍ക്കറ്റിങ്ങില്‍ വളരെ അത്യാവശ്യമായ കാര്യമാണ് പരസ്യങ്ങള്‍. അതില്‍ ടിവി പരസ്യങ്ങളുടെ പവര്‍ എവിടെയും പോയിട്ടില്ല. അതിനാല്‍ തന്നെ ഒരോ കമ്പനികളും തങ്ങളുടെ ട്രേഡ്മാര്‍ക്ക് ജിംഗിള്‍ പരസ്യത്തിനായി വന്‍തുകയും വളരെയധികം സമയവും ഊര്‍ജവും നിക്ഷേപിക്കുന്നു.

വാഹന പ്രേമികളെ നൊസ്റ്റു അടിപ്പിക്കുന്ന ചില പഴയ ബൈക്ക്, കാര്‍ പരസ്യങ്ങള്‍

ഒരു മികച്ച പരസ്യം ഏറെക്കാലം കഴിഞ്ഞും ജനങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കും. അത്തരമൊരു ജിംഗിളിന്റെ ഉദാഹരണമാണ് 'ഹമാര ബജാജ്' (നമ്മുടെ ബജാജ്). ബജാജ് പള്‍സര്‍ അവതരിപ്പിച്ചപ്പോള്‍ അത് പിന്നീട് ഒരു റോക്ക് പതിപ്പിലേക്ക് പരിണമിച്ചു. പരുഷ സ്വരത്തില്‍ 'അലാഗ് അന്ദാസ്' പാടുന്നതായിരുന്നു ആ പരസ്യം. പോയകാലത്ത് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന ഇന്നും ആളുകളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന മികച്ച അഞ്ച് പരസ്യങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

വാഹന പ്രേമികളെ നൊസ്റ്റു അടിപ്പിക്കുന്ന ചില പഴയ ബൈക്ക്, കാര്‍ പരസ്യങ്ങള്‍

മാരുതി സുസുക്കി

ഇന്ത്യക്കാരുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയിക്കുന്നതില്‍ മാരുതി സുസുക്കി വഹിച്ച പങ്ക് വിസ്മരിക്കാന്‍ സാധിക്കില്ല. മാരുതി 800 പോലുള്ള മോഡലുകളിലൂടെ വ്യക്തിഗത മൊബിലിറ്റി ബഹുജന വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതില്‍ മാരുതി സുസുക്കി മുന്‍നിരക്കാരായിരുന്നു. മാരുതിയുടെ കാറുകള്‍ മാത്രം വാങ്ങുകയും മറ്റൊരു ബ്രാന്‍ഡിലേക്ക് മാറാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന നിരവധി ആരാധകരുണ്ട്.

'ഇന്ത്യ ഒരു മാരുതി സുസുക്കിയില്‍ വീട്ടിലേക്ക് വരുന്നു' എന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള പരസ്യം പ്രശസ്തമായിരുന്നു. ആളുകള്‍ ദീപാവലിക്ക് വീട്ടിലേക്ക് പോകുന്നതായിരുന്നു പരസ്യത്തില്‍ കാണിക്കുന്നത്. ജനങ്ങളുടെ ജീവിതത്തിലെ ഓട്ടോമൊബൈല്‍ വ്യവസായം അവിഭാജ്യ ഘടകമായി മാറിയത് എങ്ങനെയാണെന്ന് യാഥാര്‍ത്ഥ്യ ബോധത്തോടെ സമീപിച്ച ഒരു പരസ്യമായിരുന്നു അത്.

വാഹന പ്രേമികളെ നൊസ്റ്റു അടിപ്പിക്കുന്ന ചില പഴയ ബൈക്ക്, കാര്‍ പരസ്യങ്ങള്‍

ഹ്യുണ്ടായി സാന്‍ട്രോ

ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ ഹ്യുണ്ടായിയുടെ ചെറിയ സിറ്റി കാര്‍ ഇന്ത്യയില്‍ തല്‍ക്ഷണം ഹിറ്റായി മാറിയിരുന്നു. ടോള്‍ ബോയ് ഡിസൈനിലുള്ള കാറുകള്‍ ഇന്ത്യയില്‍ വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നതില്‍ ഹ്യുണ്ടായ് സാന്‍ട്രോ വലിയ പങ്ക് വഹിച്ചു.

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിയ ആദ്യ ടോള്‍ബോയ് കാറുകളില്‍ ഒന്ന് കൂടിയാണിത്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ട സാന്‍ട്രോയുടെ പരസ്യവും ഹിറ്റായി. പിന്നാലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി സാന്‍ട്രോ മാറി.

വാഹന പ്രേമികളെ നൊസ്റ്റു അടിപ്പിക്കുന്ന ചില പഴയ ബൈക്ക്, കാര്‍ പരസ്യങ്ങള്‍

ഹമാര ബജാജ്

വര്‍ഷങ്ങളായി ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയിലെ അതികായന്‍മാരില്‍ ഒരാളാണ് ബജാജ്.ബജാജിന്റെ ഹമാര ബജാജ് എന്ന പരസ്യം ഇന്നും 90സ് കിഡ്‌സ് ഓര്‍ക്കുന്നുണ്ടാകും. തലമുറകളുടെ ഒപ്രിയ പരസ്യങ്ങളില്‍ ഒന്നാണ് ഇത്. 'നമ്മുടെ ബജാജ്' എന്നാണ് പരസ്യത്തിന്റെ തലവാചകം അര്‍ഥമാക്കുന്നത്.

പരസ്യത്തില്‍ കാണുന്ന പോലെ വൃദ്ധന്‍ തന്റെ സ്‌കൂട്ടര്‍ വളരെ സൂക്ഷ്മമായി വൃത്തിയാക്കുന്നതിലൂടെ ഒരു വ്യക്തിയും വാഹനവും തമ്മിലുള്ള വിശ്വാസത്തെ കാണിക്കുന്നു. ഈ പരസ്യം യൂട്യൂബിലും മറ്റും കാണുമ്പോള്‍ 'ചേതക്' സ്‌കൂട്ടര്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണിരുന്ന ആ കാലം ഓര്‍മ വരും.

ധക് ധക് ഗോ

ഹീറോയും ഹോണ്ടയും ഒരുമിച്ച് ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിച്ച സമയത്തുള്ളതാണ് 'ധക് ധക് ഗോ' എന്ന പരസ്യം. സിനിമ നടന്‍ ഋത്വിക് റോഷനും ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍ എന്നിവരും പില്‍ക്കാലത്ത് ഈ പരസ്യ ചിത്രത്തിന്റെ ഭാഗമായിരുന്നു.

വാഹന പ്രേമികളെ നൊസ്റ്റു അടിപ്പിക്കുന്ന ചില പഴയ ബൈക്ക്, കാര്‍ പരസ്യങ്ങള്‍

ഫിയറ്റിന്റെ ഷൂമാക്കര്‍ പരസ്യം

ഫിയറ്റ് ഇന്ത്യയില്‍ അത്ര ക്ലച്ച് പിടിച്ച ബ്രാന്‍ഡ് ആയി പരിഗണിക്കപ്പെടുന്നില്ലെങ്കിലും അത് ചില ആളുകളെയെങ്കിലും ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്. ഫിയറ്റ് പാലിയോയ്ക്കായി നിരവധി നല്ല പരസ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഫിയറ്റ് ലീനിയയുടെ പരസ്യമാണ് ഇതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നത്.ഫോര്‍മുല 1 കാറോട്ട ഇതിഹാസം മൈക്കല്‍ ഷൂമാക്കറിന്റെ സാന്നിധ്യമായിരുന്നു ആ പരസ്യത്തെ വ്യത്യസ്ഥമാക്കിത്. തന്റെ എഫ്1 കാറില്‍ ഇന്ധനം നിറയ്ക്കാന്‍ ഷൂമി എത്തുമ്പോള്‍ ആരും പരിഗണിക്കില്ല. എന്നാല്‍ ഒരു ലീനിയ എത്തിയപ്പോള്‍ മുഴുവന്‍ ക്രൂവും അതിന്റെ സേവനത്തിനായി പോകുന്നതാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഇന്ധനം നിറക്കാനും ടയറിന്റെ പ്രഷര്‍ പരിശോധിക്കാനും ആളുകള്‍ തിരക്കുകൂട്ടുന്ന കാഴ്ചയാണ് പരസ്യത്തില്‍.

വാഹന പ്രേമികളെ നൊസ്റ്റു അടിപ്പിക്കുന്ന ചില പഴയ ബൈക്ക്, കാര്‍ പരസ്യങ്ങള്‍

സുസുക്കി സാമുറായ് നോ പ്രോബ്ലം ബൈക്ക്

നിങ്ങളൊരു ബൈക്ക് പ്രേമിയാണെങ്കില്‍ സുസുക്കി സാമുറായ് നന്നായി അറിയും. യമഹ ആര്‍എക്‌സ് 100ന്റെ എതിരാളിയായിരുന്ന ഈ 100 സിസി ബൈക്ക് ഒരു കാലത്ത് യുവതയുടെ ഹരമായിരുന്നു. സുസുക്കി സാമുറായ്‌യുടെ പരസ്യങ്ങളും അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

'സുസുക്കി സാമുറായ് നോ പ്രോബ്ലം ബൈക്ക്' പരസ്യം അതില്‍ ഒന്നാണ്. ബൈക്കിന്റെ പവര്‍ കൊണ്ടും മികച്ച പരസ്യങ്ങള്‍ കൊണ്ടും കൂടിയാണ് ഈ ബൈക്ക് ആളുകള്‍ ഇഷടപ്പെട്ടത്.

ടാറ്റ സഫാരി 4×4

ആഡംബര സൗകര്യങ്ങളോടെ ഇന്ത്യയില്‍ 4×4ന്റെ തുടക്കം ടാറ്റ സഫാരിയില്‍ നിന്നുമായിരുന്നു. ഇത് 4×4 ഓഫര്‍ ചെയ്യുന്ന ഒരു എസ്യുവി ആയിരുന്നു. കിം ശര്‍മ്മ അഭിനയിച്ച പരസ്യംതീര്‍ച്ചയായും നമ്മളില്‍ പലരും ഓര്‍ക്കുന്നുണ്ടാകും.

Most Read Articles

Malayalam
English summary
These nostalgic car and bike advertisements will take you to childhood memories
Story first published: Friday, September 23, 2022, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X