വില 3 ലക്ഷം രൂപ, ഓടിക്കാന്‍ ലൈസന്‍സും വേണ്ട! ഈ വിന്റേജ് ഇവികള്‍ വാങ്ങിയാലോ?

ഇന്ത്യയില്‍ അടുത്തകാലത്തായി ഇലക്ട്രിക് കാറുകള്‍ വലിയ ജനപ്രീതിയാര്‍ജ്ജിച്ച് കൊണ്ടിരിക്കുകയാണ്. പലര്‍ക്കും പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഉപേക്ഷിച്ച് ഇലക്ട്രിക് കാറുകളെ പുല്‍കാന്‍ അതിയായ ആഗ്രഹുമുണ്ട്. എന്നാല്‍ അതിന്റെ ഉയര്‍ന്ന വിലയാണ് വിലങ്ങുതടിയായി നില്‍ക്കുന്നത്. എന്നാല്‍ അത്തരം ആഗ്രഹങ്ങള്‍ ഒരിക്കലും അടക്കിപ്പിടിക്കേണ്ട ആവശ്യമില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ കാറുകള്‍.

ഇന്ത്യയിലെ ചില സ്ഥാപനങ്ങള്‍ വെറും ബേസിക് പവര്‍ട്രെയിനുകളും ഘടകങ്ങളും ഉപയോഗിച്ച് വിന്റേജ് തീം കസ്റ്റം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യം നിങ്ങള്‍ക്കറിയാമോ. ഈ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സും ആവശ്യമില്ലെന്ന മെച്ചമുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപ റേഞ്ചില്‍ ചിലവ് വരുന്ന ഇത്തരം ചില കാറുകള്‍ നിങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം.

വില 3 ലക്ഷം രൂപ, ഓടിക്കാന്‍ ലൈസന്‍സും വേണ്ട! ഈ വിന്‍േറജ് ഇവികള്‍ വാങ്ങിയാലോ?

പ്ലൂട്ടോ മോട്ടോര്‍സിന്റെ വിന്റേജ് കാര്‍

വിന്‍േറജ് തീമില്‍ കസ്റ്റമൈസ്ഡ് കാര്‍ നിര്‍മിക്കുന്നതില്‍ മിടുക്കരാണ് പഞ്ചാബ് ആസ്ഥാനമായുള്ള പ്ലൂട്ടോ മോട്ടോര്‍സ്. വെള്ള നിറത്തിലുള്ള വിന്റേജ് തീം ഇലക്ട്രിക് കാര്‍ അവര്‍ വികസിപ്പിച്ചെടുത്തു. അതിന്റെ ബോണറ്റിന് കീഴില്‍ രണ്ട് ബാറ്ററികളും പിന്നില്‍ രണ്ട് ബാറ്ററികളും സജ്ജീകരിച്ചിരിക്കുന്നു. 2 സീറ്റര്‍ കാറിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല.

ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 19 ഇഞ്ച് ട്യൂബ്-ടൈപ്പ് ടയറുകള്‍, എല്‍ഇഡി ഓക്‌സിലറി ലാമ്പുകള്‍ എന്നിവ ഇവിയില്‍ കാണാം. പരമാവധി 100 കിലോമീറ്റര്‍ റേഞ്ചാണ് ഇവിക്ക് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

വില 3 ലക്ഷം രൂപ, ഓടിക്കാന്‍ ലൈസന്‍സും വേണ്ട! ഈ വിന്‍േറജ് ഇവികള്‍ വാങ്ങിയാലോ?

ഗ്രീന്‍മാസ്റ്റര്‍

പേര് സൂചിപ്പിക്കുന്നത് പോലെ 'ഗ്രീന്‍മാസ്റ്റര്‍' പച്ച നിറത്തിലുള്ള വിന്റേജ് തീം ഇലക്ട്രിക് കാറാണ്. ഇതും 2 സീറ്ററാണ്. ഡ്യുവല്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളില്‍ നിന്നുള്ള സ്‌പോക്ക് വീലുകളും ട്യൂബ്-ടൈപ്പ് ടയറുകളും ഇതിന് ലഭിക്കുന്നു. 1.2 kW ഇലക്ട്രിക് മോട്ടോറാണ് ഈ വിന്‍േറജ് ഇവിക്ക് കരുത്ത് പകരുന്നത്.

ഇത് 2.2 Nm പീക്ക് ടോര്‍ക്ക് ഔട്ട്പുട്ട് നല്‍കുന്നു. ഫുള്‍ചാര്‍ജില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ ആണ്. 3 വര്‍ഷം ബാറ്ററി വാറണ്ടി വാഗ്ദാനം ചെയ്യുന്ന വിന്‍േറജ് ഇവിയുടെ പ്രാരംഭ വില 4.5 ലക്ഷം രൂപയാണ്.

വില 3 ലക്ഷം രൂപ, ഓടിക്കാന്‍ ലൈസന്‍സും വേണ്ട! ഈ വിന്‍േറജ് ഇവികള്‍ വാങ്ങിയാലോ?

റോള്‍സ് റോയ്‌സ് ക്ലാസിക് ലുക്ക് വിന്റേജ് കാര്‍

പണ്ടത്തെ റോള്‍സ് റോയ്‌സിന്റെ വിന്റേജ് കാറുകളുടെ ഡിസൈനിലുള്ള ഇലക്ട്രിക് കാര്‍ ആണിത്. ഈ ഇലക്ട്രിക് വിന്റേജ് കാറിന് വൃത്താകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും 2 ഡോര്‍ ഡിസൈനുമുണ്ട്. ഈ ഇലക്ട്രിക് കാറിന്റെ മുന്‍വശം നോക്കിയാല്‍ ഫോക്‌സ് റോള്‍സ്-റോയ്‌സ് ബാഡ്ജുകളുള്ള വൃത്താകൃതിയിലുള്ള ക്രോം ഗ്രില്ലും കാണാം.

മാരുതി സുസുക്കി സെന്നില്‍ നിന്നാണ് ഇതിന്റെ സ്റ്റിയറിംഗ് കടമെടുത്തത്. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കേന്ദ്രീകൃതമായി സ്ഥാപിച്ചിരിക്കുന്നു. ഈ 2 സീറ്റര്‍ കാര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 80 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്.

വില 3 ലക്ഷം രൂപ, ഓടിക്കാന്‍ ലൈസന്‍സും വേണ്ട! ഈ വിന്‍േറജ് ഇവികള്‍ വാങ്ങിയാലോ?

റോയല്‍ സഫാരി

റോയല്‍ സഫാരിയുടെ ഇവിയാണ് പട്ടികയില്‍ അടുത്തത്. ഇത് ഷീറ്റ് മെറ്റല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം കൂടാതെ ലഗേജ് സ്‌പെയ്‌സ് ലഭിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇതിന്റെ വാട്ടര്‍പ്രൂഫ് റൂഫ് നീക്കം ചെയ്യാന്‍ സാധിക്കും.

ഇവിയുടെ എല്ലാ വിവരങ്ങളും സ്റ്റാറ്റസും കാണിക്കുന്ന ഒരു മോണോക്രോം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നു. ലിഥിയം-അയണ്‍, ലെഡ് ആസിഡ് തഎന്നിങ്ങനെ 2 ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ലഭ്യമാണ്. 100 കി.മീ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

വില 3 ലക്ഷം രൂപ, ഓടിക്കാന്‍ ലൈസന്‍സും വേണ്ട! ഈ വിന്‍േറജ് ഇവികള്‍ വാങ്ങിയാലോ?

ഇലക്ട്രിക് വില്ലീസ്

കുഞ്ഞന്‍ വില്ലീസിന്റെ ഇലക്ട്രിക് പതിപ്പ് വലിപ്പത്തില്‍ ചെറുതാണെങ്കിലും യഥാര്‍ഥ പതിപ്പിനോട് സാമ്യത പുലര്‍ത്തുന്നുണ്ട്. വില്ലിസ് CJ3B ജീപ്പിന് ആനുപാതികമായ അളവുകളാണ്. ബാറ്ററി ബോണറ്റിന് കീഴിലും മോട്ടോര്‍ പിന്‍ ചക്രങ്ങള്‍ക്കിടയിലും സ്ഥാപിച്ചിരിക്കുന്നു. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ എടുക്കും. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാം. പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ ആണ്. 2.50 ലക്ഷം രൂപ മുടക്കിയാല്‍ ഇ-വില്ലിസ് സ്വന്തമാക്കാം.

നമ്മള്‍ മുകളില്‍ പറഞ്ഞ ഇവികള്‍ക്കെല്ലാം ഒരു വിന്‍േറജ് ലുക്ക് ഉണ്ടെന്നത് ശരി തന്നെ. എങ്കിലും ഇതിന്റെ വലിപ്പവും അളവുകളും കണ്ടാല്‍ ഇത് ഒരു പെട്രോള്‍ എഞ്ചിനുള്ള യഥാര്‍ത്ഥ കാര്‍ അല്ലെന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. ഈ ഇവികള്‍ വ്യക്തിഗത ഉപയോഗങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് സാരം.

More from DriveSpark

Article Published On: Monday, February 13, 2023, 13:00 [IST]
English summary
These vintage electric vehicles only costs around 3 lakh rupees can drive without license too
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X