മോഷ്ടിച്ച ബൈക്ക് തിരികെ നൽകി 'മാന്യനായ' കളളൻ; സിസിടിവി ദൃശ്യങ്ങൾ വൈറൽ

നമ്മുടെ നാട്ടിൽ ബൈക്കുകളും കാറുകളും മോഷണം പോകുന്ന പതിവുണ്ട് എന്നാൽ ചിലപ്പോഴൊക്കെ പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ കളളൻമാർ വാഹനം തിരികെ ഏൽപ്പിക്കുന്ന കേസുകളും നമ്മൾ കണ്ടിട്ടുണ്ട്. സൂറത്തിലെ മോട്ട വരച്ചയിലെ ഒരു കെട്ടിടത്തിലെ പാർക്കിംഗ് സ്ഥലത്ത് നിന്ന് തന്റെ ബൈക്ക് മോഷ്ടിച്ചതായി ഫർണിച്ചർ വ്യാപാരിയായ പരേഷ് ഭായ് പട്ടേൽ അറിയുന്നത്.

അടുത്ത ദിവസം, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പട്ടേൽ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു, മോഷ്ടാവിനെ "മാന്യൻ" എന്ന് പരാമർശിക്കുകയും പാർക്കിംഗ് സ്ഥലത്ത് നിന്ന് ബൈക്കിന്റെ താക്കോലും ആർസി ബുക്കും തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. സൈക്കിളിൽ യാത്ര ചെയ്താലും താൻ ജീവിക്കും അത് കൊണ്ട് നിങ്ങൾ വിഷമിക്കേണ്ട എന്നും പോസ്റ്റിൽ കുറിച്ചു. അതോടൊപ്പം തന്നെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.

മോഷ്ടിച്ച ബൈക്ക് തിരികെ നൽകി മാന്യനായ കളളൻ

ഈ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് കളളൻ അടുത്ത ദിവസം വാഹനം പാർക്കിങ്ങ് ലോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കളളൻ്റെ മാന്യത കണ്ട് വാഹനത്തിൻ്റെ ഉടമ പരാതി പിൻവലിക്കുകയും പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതു പോലെ നമ്മുടെ നാട്ടിലും പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ വാഹനം തിരികെ നൽകുന്ന മാന്യൻമാരായ കളളൻമാരെ കണ്ടുകിട്ടാൻ അൽപ്പം പ്രയാസമായിരിക്കും.

മോട്ടോര്‍ സൈക്കിള്‍ മോഷണം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് ആന്റി-തെഫ്റ്റ് അലാറം ഇന്‍സ്റ്റാള്‍ ചെയ്യുുക എന്നത്. ഇത് വാഹനത്തില്‍ ഘടിപ്പിച്ചാല്‍ അതിന്റെ ശബ്ദം കാരണം വാഹന മോഷണ ശ്രമം ചുറ്റുവട്ടത്തുള്ള ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുമെന്നുറപ്പ്. എന്നാല്‍ ഇത് വാങ്ങുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക. സാധാരണ കാറുകളില്‍ ഫിറ്റ് ചെയ്യുന്ന ആന്റി തെഫ്റ്റ് അലാറത്തില്‍ നിന്ന് വ്യത്യസ്തമായി തോന്നുന്നത് തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ബൈക്ക് മോഷ്ടിക്കാന്‍ ശ്രമമുണ്ടായാല്‍ നിങ്ങളുടെ വണ്ടിയാണ് അതെന്ന് പ്രത്യേകം തിരിച്ചറിയാന്‍ സഹായകമാകും അത്.

മോഷ്ടിച്ച ബൈക്ക് തിരികെ നൽകി മാന്യനായ കളളൻ

ഇതിനൊപ്പം അലാറത്തിന്റെ സെന്‍സിറ്റിവിറ്റി നന്നായി ട്യൂണ്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. നല്ല ക്വാളിറ്റിയുള്ള ആന്റി തെഫ്റ്റ് അലാറം ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. പല മോഡേണ്‍ മോട്ടോര്‍സൈക്കിളുകളും ഒരു കില്‍ സ്വിച്ചോടെയാണ് വരുന്നത്. നിങ്ങളുടെ ബൈക്കില്‍ അത്തരത്തില്‍ ഒന്ന് ഇല്ലെങ്കില്‍ ഒരെണ്ണം ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതായിരിക്കും. ഒരു സ്റ്റാര്‍ട്ടര്‍ കില്‍ സ്വിച്ച് സ്പാര്‍ക്ക് പ്ലഗുകളില്‍ വൈദ്യുതി എത്തുന്നത് തടഞ്ഞ് മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നു. കില്‍ സ്വിച്ച് പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത സ്ഥലത്ത് ഘടിപ്പിക്കുക. സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. ഇത് നിങ്ങളുടെ ബൈക്ക് മോഷ്ടിക്കപ്പെടുന്നത് തടയാന്‍ സഹായിക്കും.

ബൈക്ക് മോഷണം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ടെക്‌നിക്കുകളില്‍ ഒന്നാണ് ഒന്നിലധികം ലോക്കുകള്‍ ഉപയോഗിക്കുന്നത്. മോട്ടോര്‍സൈക്കിളില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന ലോക്കുകള്‍ക്ക് പുറമേ കുറഞ്ഞത് രണ്ടോ അതിലധികമോ ലോക്കുകള്‍ ഉപയോഗിക്കാം. ഹാന്‍ഡില്‍ ലോക്കുകള്‍, ഡിസ്‌ക് ബ്രേക്ക് ലോക്കുകള്‍, ഇഗ്‌നിഷന്‍ ലോക്കുകള്‍, ഫോര്‍ക്ക് ലോക്കുകള്‍ എന്നിവ ഉപയോഗിക്കുന്നത് ബൈക്കിന് കൂടുതല്‍ സുരക്ഷ നല്‍കുന്നു.

മോഷ്ടിച്ച ബൈക്ക് തിരികെ നൽകി മാന്യനായ കളളൻ

ഹാന്‍ഡില്‍ ലോക്ക് ബൈക്ക് ചലിക്കുന്നത് തടയുമ്പോള്‍ ഡിസ്‌ക് ബ്രേക്ക് ലോക്ക് ചക്രങ്ങള്‍ കറങ്ങില്ലെന്ന് ഉറപ്പാക്കും. ഇഗ്‌നിഷന്‍ ഓഫാക്കി ലോക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ഇഗ്‌നിഷന്‍ ലോക്ക് പ്രവര്‍ത്തിക്കുകയുള്ളൂ. ചക്രങ്ങളുടെ ഫോര്‍ക്കുകള്‍ സുരക്ഷിതമാക്കാന്‍ ഫോര്‍ക്ക് ലോക്കുകള്‍ സഹായിക്കും. നിശ്ചലാവസ്ഥയില്‍ നില്‍ക്കുന്ന അത്യാവശ്യം ഭാരമുള്ള എന്തെങ്കിലും വസ്തുവിനോട് ചേര്‍ത്ത് വാഹനം പൂട്ടിയിടുന്നത് നല്ലതാണ്. ഇത് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുക മാത്രമല്ല കള്ളന്മാരെ തടയാനും സഹായിക്കും. കട്ടിയുള്ള ചെയിനോ കേബിളോ പാഡ്ലോക്കോ ഉപയോഗിച്ച് വേണം ലോക്ക് ചെയ്യാന്‍.

വാഹനം ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ പൂട്ട് തറയില്‍ അല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. പൂട്ട് നിലത്താണെങ്കില്‍ കള്ളന്‍മാര്‍ക്ക് അത് എളുപ്പത്തില്‍ തകര്‍ത്ത് വണ്ടിയുമായി കടന്ന് കളയാം. ലോക്ക് തറയില്‍ നിന്ന് ഉയരത്തിലാണെങ്കില്‍ കള്ളന്‍മാര്‍ക്ക് അതത്ര എളുപ്പത്തില്‍ തകര്‍ക്കാന്‍ സാധിക്കില്ല. കള്ളന്‍മാരില്‍ നിന്ന് നിങ്ങളുടെ സ്വന്തം വാഹനം സംരക്ഷിക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

More from DriveSpark

Article Published On: Saturday, December 16, 2023, 9:20 [IST]
English summary
Thief returned the motorcycle after seeing the cctv visuals uploaded by the owner details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X