കണ്ണടച്ച് തുറന്നപ്പോഴേക്കും നഷ്ടമായത് പുത്തൻ ബുള്ളറ്റ്; എന്ത് വിശ്വസിച്ച് വാഹനം പാർക്ക് ചെയ്യും

വാഹനം മോഷ്ടിക്കപ്പെടുന്ന വാർത്തകൾ എങ്ങും കേൾക്കുന്നതാണ്. എന്നാൽ അത് സ്വന്തം അനുഭവത്തിൽ വരുമ്പോഴാണ് സങ്കടം മനസിലാകുന്നത്. ആറ്റുനോറ്റ് ഒരു ബുള്ളറ്റ് വാങ്ങിയപ്പോൾ അത് കളളന കൊണ്ടുപോയാൽ സഹിക്കാൻ പറ്റുമോ. ഇതിനോടതം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. സിസിടിവി രംഗങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് പാർക്കിങ്ങ് ലോട്ടിൽ ഇരിക്കുന്നത് കാണാം. ഒരു വ്യക്തി വന്ന് വാഹനത്തിൻ്റെ കീ ഹോളിലേക്ക് മൂർച്ഛയേറിയ ആയുധം കുത്തിയിറക്കുകയും ചെയ്യുന്നത് കാണാം. അതിന് ശേഷം വാഹനം സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുകയാണ്.

ഇതിനെല്ലാം കൂടി ഒരു പതിഞ്ച് സെക്കൻഡുകൾ മാത്രമേ എടുത്തുളളു എന്നതാണ് അതിശയകരം. രണ്ട് ലക്ഷം രൂപയോളം വില വരുന്ന വാഹനത്തിന് ഇത്രയേ ഉളളു സേഫ്റ്റി. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 വാങ്ങാൻ താത്പര്യമുള്ളവർക്ക് ബറ്റാലിയൻ ബ്ലാക്ക് കളർ ഓപ്ഷനും തെരഞ്ഞെടുക്കാനാവും. 1.75 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇതിഹാസത്തിനെ വീട്ടിലെത്തിക്കാനാവുന്നത്. പുതിയ പെയിൻ്റ് സ്കീം മിലിട്ടറി ബ്ലാക്ക്, മിലിട്ടറി റെഡ് എന്നീ നിറങ്ങൾക്ക് മുകളിലായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

അതായത് ഇവയേക്കാൾ ഏകദേശം 1,300 രൂപ വിലയേറിയതാണെന്ന് സാരം. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബറ്റാലിയൻ ബ്ലാക്കിന്റെ സിംഗിൾ-ചാനൽ എബിഎസ് വേരിയൻ്റിൽ ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണ് കമ്പനി നൽകുന്നത്. ഫ്യുവൽ ടാങ്കിലും സൈഡ് പാനലിലും ഗോൾഡൻ, റെഡ് നിറങ്ങളിൽ പൂർത്തിയാക്കിയിരിക്കുന്ന ബാഡ്ജിംഗും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ബുള്ളറ്റിന്റെ പ്രധാന സവിശേഷതയായ സ്വൂപ്പിംഗ് സിംഗിൾ സീറ്റും കമ്പനി നിലനിർത്തിയിട്ടുണ്ട്.

ഏറ്റവും ഡിമാന്റുള്ള ക്ലാസിക് 350-യിൽ നിന്ന് വേറിട്ടുനിൽക്കാനും ഇത് സഹായകരമായിട്ടുണ്ട്. ഏറ്റവും പുതിയ ബറ്റാലിയൻ ബ്ലാക്ക് കൂടി ചേരുന്നതോടെ മോട്ടോർസൈക്കിളിൽ മൊത്തം 6 കളർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. മിലിട്ടറി ബ്ലാക്ക് ഷേഡിൽ നിന്നാണ് ശ്രേണി ആരംഭിക്കുന്നത്. തുടർന്ന് പുതിയ ബറ്റാലിയൻ ബ്ലാക്ക് ടോപ്പ് എൻഡായി മാറുകയും ചെയ്യുന്നു. ഫ്യുവൽ ടാങ്കിലും സൈഡ് പാനലുകളിലും സിൽവർ ഫിനിഷ് ചെയ്ത അക്ഷരങ്ങളുള്ള മിലിട്ടറി സിൽവർ ബ്ലാക്ക് ആണ് അടുത്തത്.

കൂടുതൽ ചെലവേറിയ ഡ്യുവൽ-ചാനൽ എബിഎസ് പതിപ്പുകൾ സ്റ്റാൻഡേർഡ് ബ്ലാക്ക്, ടോപ്പ്-സ്പെക്ക് ബ്ലാക്ക് ഗോൾഡ് എന്നിവയിൽ മാത്രം വാഗ്ദാനം ചെയ്യുന്നു. 2.16 ലക്ഷം രൂപയാണ് ഇവയുടെ എക്സ്ഷോറൂം വില വരുന്നത്. പുതിയ നിറം കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും മെക്കാനിക്കലായി ബൈക്കിന് പരിഷ്ക്കാരങ്ങളോ മാറ്റങ്ങളോ സംഭവിച്ചിട്ടില്ല. ക്ലാസിക് 350, ഹണ്ടർ 350, മീറ്റിയോർ 350 എന്നിവയ്ക്ക് അടിവരയിടുന്ന ജെ-സീരീസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 മോഡലും പണികഴിപ്പിച്ചിരിക്കുന്നത്.

കൗണ്ടർബാലൻസറോടുകൂടിയ പരിചിതമായ 349 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബുള്ളറ്റ് 350 പതിപ്പിന്റെ ഹൃദയം. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 6,100 ആർപിഎമ്മിൽ 20 bhp കരുത്തും 4,000 ആർപിഎമ്മിൽ 27 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോ ക്വിക്ക് ഷിഫ്റ്ററോ പോലുള്ള അത്യാധുനിക ഫീച്ചറുകളൊന്നും ബുള്ളറ്റിൽ പ്രതീക്ഷിക്കേണ്ട.

സസ്പെൻഷനായിമുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി ലോവർ വേരിയന്റുകളിൽ മുന്നിലും പിന്നിലും യഥാക്രമം 300 mm, 130 mm ഡ്രം ബ്രേക്കുകളാണ് റോയൽ എൻഫീൽഡ് കൊടുത്തിരിക്കുന്നത്. അതേസമയം ഉയർന്ന വേരിയൻ്റുകൾക്ക് 270 mm റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും. 19 ഇഞ്ച് ഫ്രണ്ട് വീലിലും 18 ഇഞ്ച് റിയർ വീലുമാണ് ബുള്ളറ്റിലുള്ളത്.

ഹിമാലയനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരുന്ന സ്ക്രാംബ്ലർ മോഡലായ സ്ക്രാം 411 പതിപ്പും കളംവിട്ടതോടെ എൻഫീൽഡിനോട് ആളുകൾക്ക് വല്ലാത്തൊരു അകൽച്ച വന്നിരുന്നു. ഒടുവിൽ സ്ക്രാം 440 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു റോയൽ എൻഫീൽഡ്. 1.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ആശാനെ കമ്പനി തിരികെ കൊണ്ടുവന്നത്.

ട്രെയിൽ, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന മോട്ടോർസൈക്കിളിന്റെ ട്രെയിലിന് 1.99 ലക്ഷം രൂപയും ഫോഴ്‌സിന് 2.15 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് സ്ക്രാം 440 ട്രെയിൽ മോഡൽ ബ്ലൂ അല്ലെങ്കിൽ ഗ്രീൻ കളർ ഓപ്ഷനിൽ ലഭ്യമാകുമ്പോൾ സ്ക്രാംബ്ലർ ബൈക്കിന്റെ ഫോഴ്‌സ് വേരിയന്റ് ബ്ലൂ, ഗ്രീൻ, ടീൽ എന്നീ നിറങ്ങളിൽ വാങ്ങാനാവും. ആദ്യത്തേത് വയർ-സ്‌പോക്ക്ഡ് വീലുകളിലും രണ്ടാമത്തേത് അലോയ് വീലിലുമാണ് വരുന്നത് എന്നതാണ് പ്രധാന പ്രത്യേകത.

ഒപ്പം ട്യൂബ്‌ലെസ് ടയറുകളുമാണ് ഒരുക്കിയിരിക്കുന്നത് കേട്ടോ. ജനപ്രിയനായിരുന്ന ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രാം 411 മോഡലിന്റെ ആത്മീയ പിൻഗാമിയാണ് സ്ക്രാം 440. ഡിസൈനിലൊന്നും കാര്യമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാത്തത് ആളുകൾക്ക് ഇഷ്‌ടപ്പെടാനിടയുണ്ട്. 411 പതിപ്പിനെ അപേക്ഷിച്ച് പുതിയ 440 സ്ക്രാമിന് വലിയ എഞ്ചിൻ, കൂടുതൽ പവർ, കൂടുതൽ ഫീച്ചറുകൾ, പുതിയ കളർ ഓപ്ഷനുകൾ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

443 സിസി, എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഏറ്റവും പുതിയ റോയൽ എൻഫീൽഡ് സ്ക്രാം 440 സ്ക്രാംബ്ലർ മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ഇത് 25.4 bhp പവറിൽ പരമാവധി 34 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിക്കുന്ന എഞ്ചിന് 3 mm വലിയ ബോറുണ്ട്. ഇത് 4.5 ശതമാനം കൂടുതൽ പവറും 6.5 ശതമാനം കൂടുതൽ ടോർക്കും വികസിപ്പിക്കാൻ സഹായിക്കും.

ആറാമത്തെ ഗിയർ വൈബ്രേഷൻ കുറയ്ക്കുന്നതിനും ഇന്ധന ഉപഭോഗം വർധിപ്പിക്കുന്നതിനുമായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. മെച്ചപ്പെട്ട രീതിയിൽ ഓടിക്കാനായി ക്ലച്ച് ലിവറിൽ 0.75 കിലോഗ്രാം ഭാരക്കുറവ് വാഗ്ദാനം ചെയ്യുന്ന പുതിയ പുൾ ടൈപ്പ് ക്ലച്ചാണ് റോയൽ എൻഫീൽഡ് സ്ക്രാം 440-യിൽ ഉപയോഗിച്ചിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പ്, സ്വിച്ചബിൾ എബിഎസ്, യുഎസ്ബി ചാർജർ, ഡിജിറ്റൽ-അനലോഗ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ എന്നിവയാണ് ബൈക്കിലെ പ്രധാന ഫീച്ചറുകൾ.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 190 mm, 180 mm ട്രാവൽ ഉള്ള മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക്ക് യൂണിറ്റുകളും ലഭിക്കും. 187 കിലോഗ്രാം ഭാരമാണ് ബൈക്കിനിപ്പോഴുള്ളതെന്ന് എൻഫീൽഡ് പറയുന്നു. ബൈക്കിൽ സെന്റർ സ്റ്റാൻഡ് ഒരു ഫിക്സ്ചറായായാണ് വരുന്നത്. 10 കിലോഗ്രാം പേലോഡ് ശേഷിയുള്ള ഒരു ടോപ്പ് ബോക്‌സിനുള്ള സ്ഥലവും പിന്നിൽ കൊടുത്തിട്ടുണ്ട് കമ്പനി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 12, 2025, 18:30 [IST]
English summary
Thief steals a brand new royal enfield bike from a parking lot in just seconds video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X