പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

നമ്മുടെ നാട്ടില്‍ വാഹനം മോഷണം പോയാല്‍ തിരിച്ചു കിട്ടാന്‍ ഭയങ്കര പാടാണ്. എന്നാല്‍ തലേദിവസം മോഷണം പോയ സ്വന്തം വാഹനം പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയപ്പോള്‍ കണ്‍മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടാലോ?. കോഴിക്കോട്ട് നടന്ന അത്തരമൊരു സംഭവത്തെ കുറിച്ചാണ് പറയാന്‍ പോകുന്നത്.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വാഹന മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ മിക്ക കേസുകളിലും യാതൊരു തുമ്പുമുണ്ടാകില്ല. മോഷ്ടിച്ച വാഹനങ്ങള്‍ തിരിച്ചുപിടിക്കല്‍ വളരെ ബുദ്ധിമുട്ടാണ്. കാരണം മോഷ്ടാക്കള്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ച് പാര്‍ട്‌സുകളാക്കി മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

എന്നാല്‍ ചിലര്‍ക്ക് പൊലീസ് അന്വേഷണത്തിലും മറ്റും വണ്ടി തിരികെ കിട്ടാറുണ്ട്. ഇന്ധനം നിറയ്ക്കാനായി മോഷ്ടാവ് ബൈക്കുമായി പെട്രോള്‍ പമ്പിലേക്ക് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉടമയ്ക്ക് മോട്ടോര്‍സൈക്കിള്‍ തിരികെ കിട്ടിയ സംഭവമാണ് നമ്മള്‍ പറഞ്ഞു വരുന്നത്. കോഴിക്കോട് ജില്ലയിലാണ് തിരുവണ്ണൂരിലെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മെമ്പറാണ് പ്രവീണ്‍. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രവീണിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് കോഴിക്കോട് നഗരത്തിലെ കോട്ടൂളിയില്‍ വെച്ച് മോഷണം പോയത്. തൊട്ടടുത്ത ദിവസം തന്നെ പ്രവീണ്‍ അടുത്തുള്ള മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തി തന്റെ ബൈക്ക് മോഷണം പോയതായി പരാതി നല്‍കി.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

മോഷ്ടിച്ച മോട്ടോര്‍ സൈക്കിളിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രവീണ്‍ സുഹൃത്തുക്കളോടൊപ്പം കടലുണ്ടിയിലേക്ക് തന്റെ വീട്ടിലേക്ക് പോയി.

പ്രവീണിന്റെ സുഹൃത്തായിരുന്നു അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നുന്നത്.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

വീട്ടിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം കാറില്‍ ഇന്ധനം നിറയ്ക്കാനായി തിരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ കയറി. അവര്‍ പമ്പിലേക്ക് കയറുമ്പോള്‍ അതിവേഗം ഒരു ബൈക്ക് പെട്രോള്‍ അടിക്കാന്‍ കാറിന്റെ മുന്നിലേക്കെത്തി.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

മോഷണം പോയ ബൈക്ക് ദേ പ്രവീണിന്റെ തൊട്ടുമുന്നില്‍. ബൈക്ക് നിര്‍ത്തിയപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ ശ്രദ്ധയില്‍പ്പെട്ട പ്രവീണ്‍ മോഷ്ടിച്ച ബൈക്കാണെന്ന് തിരിച്ചറിഞ്ഞു. സുഹൃത്തുക്കളോടും ഇതേ കാര്യം പറഞ്ഞു. തൊട്ടുപിന്നാലെ കാറില്‍ നിന്നിറങ്ങിയ പ്രവീണും സംഘവും കള്ളനെ പിടിക്കാന്‍ എത്തിയെങ്കിലും പ്രധാന പ്രതി ഓടി രക്ഷപ്പെട്ടു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു അയാള്‍ യാത്ര ചെയ്തിരുന്നത്.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

സുഹൃത്തുക്കളോട് കള്ളനെ പിടിക്കാന്‍ പറഞ്ഞ ശേഷം പ്രവീണ്‍ അവന്റെ ഫോട്ടോ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപകടം മണത്ത മോഷ്ടാവ് അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റി ഓടി രക്ഷപ്പെട്ടു.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

കൂടെയുണ്ടായിരുന്നയാളെ പ്രവീണും സുഹൃത്തുക്കളും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

മോഷ്ടിച്ച വാഹനം സ്വന്തം കണ്‍മുന്നില്‍ തിരിച്ചെത്തിയത് വളരെ ആശ്ചര്യത്തോടെയാണ് പ്രവീണ്‍ കണ്ടത്. ഇത്തരം സീനുകള്‍ സിനിമയില്‍ കണ്ടിട്ടുണ്ടെങ്കിലും അത് നേരില്‍ സംഭവിക്കുകയും ചെയ്തു. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. ഹീറോ സ്‌പ്ലെന്‍ഡര്‍ ബൈക്കാണ് മോഷണം പോയതെന്നാണ് സൂചന.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

പ്രവീണും സുഹൃത്തുക്കളും പിടികൂടാന്‍ ശ്രമിക്കവെ ഹെല്‍മറ്റ് അഴിക്കാതെയാണ് കള്ളന്‍ ഓടി രക്ഷപ്പെട്ടത്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഇയാളുടെ മുഖം വ്യക്തമായി കാണാന്‍ സാധിച്ചില്ല. എന്നാല്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഓടി പുറത്തെത്തിയതിന് പിന്നാലെ പ്രതി ഹെല്‍മറ്റ് ഊരിമാറ്റുന്നുണ്ട്.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

കള്ളന്മാര്‍ക്ക് എളുപ്പത്തില്‍ മോഷ്ടിക്കാന്‍ സാധിക്കുന്ന ഒരു വാഹനമാണ് മോട്ടോര്‍ സൈക്കിളുകള്‍. ആധുനിക ലോക്കിംഗ് ഫീച്ചറുകളൊന്നുമില്ലാതെ മിക്കതും ഹാന്‍ഡില്‍ ബാര്‍ ലോക്കോടെ വരുന്നതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ഇവിടെ മോഷണം പോയ ബൈക്ക് സ്‌പ്ലെന്‍ഡര്‍ ആയതിനാല്‍ ട്രാക്കിംഗ് ഉപകരണങ്ങളോ ആന്റി തെഫ്റ്റ് അലാറമോ ഇല്ല. അതിനാല്‍ തന്നെ ബൈക്ക് തിരിച്ചുകിട്ടിയത് ഭാഗ്യമെന്നേ പറയാനാകൂ.

പരാതി കൊടുത്തു വരുമ്പോള്‍ മോഷണം പോയ ബൈക്ക് കണ്‍മുമ്പില്‍; കോഴിക്കോട്ടെ പമ്പില്‍ പിന്നീട് നടന്നത്

ബൈക്കുകള്‍ മോഷ്ടാക്കളില്‍ നിന്ന് സുരക്ഷിതമാക്കാന്‍ ഡിസ്‌കിനും ചക്രങ്ങള്‍ക്കും അല്ലെങ്കില്‍ ഹാന്‍ഡില്‍ ബാറിലും ലോക്കുകള്‍ വാങ്ങി ഘടിപ്പിക്കാവുന്നതാണ്. വെഹിക്കിള്‍ ഇമോബിലൈസര്‍ അല്ലെങ്കില്‍ ട്രാക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ബൈക്ക് മോഷ്ടിക്കപ്പെട്ടാല്‍ അവ കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സഹായകമാകും.

More from DriveSpark

Article Published On: Wednesday, November 2, 2022, 11:06 [IST]
English summary
Thief stops stolen bike in front of owner in kozhikode petrol pump see what happened next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X