'കാര്‍ എടുക്കുന്നു, 3 ദിവസം കഴിഞ്ഞ് തരാം'; 'നല്ലവരായ' മോഷ്ടാക്കളുടെ കുറിപ്പ് വൈറല്‍

വാഹന മോഷണം നമ്മുടെ നാട്ടില്‍ ഒരു പുതിയ സംഭവമൊന്നുമല്ല. വിലപിടിപ്പുള്ള കാറുകള്‍ മോഷണം പോകുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കാര്‍ മോഷ്ടാക്കള്‍ സ്വന്തം ഉപയോഗത്തിനായല്ല സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മിക്കപ്പോഴും കാറുകള്‍ കവരുന്നത്. അതിനാല്‍ തന്നെ കാര്‍ വ്യത്യസ്ത പാര്‍ട്‌സുകളാക്കി അയല്‍രാജ്യങ്ങളിലടക്കം വില്‍ക്കുന്ന സംഘങ്ങള്‍ ഇന്ന് സജീവമാണ്.

അതിനാല്‍ തന്നെ ഒരു കാര്‍ മോഷണം പോയാല്‍ അത് തിരിച്ച് കിട്ടാന്‍ സാധ്യത കുറവാണ്. ടെക്‌നോളജി ഇത്രയും വികസിച്ച കാലത്ത് കള്ളന്‍മാരും സാങ്കേതികവിദ്യ തന്നെയാണ് ആയുധമാക്കുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വ്യത്യസ്തമായ ചില സംഭവവികാസങ്ങളും ഉണ്ടാകാറുണ്ട്. ചില 'നല്ലവരായ' കള്ളന്‍മാരുടെ ഉദാഹരണങ്ങള്‍ നമ്മള്‍ ഒത്തിരി കണ്ടിട്ടുണ്ട്. അടുത്തിടെ അസമില്‍ നിന്ന് അത്തരത്തില്‍ രസകരമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

thieves steal car

മോഷ്ടിച്ച കാര്‍ മൂന്ന് ദിവസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന കുറിപ്പ് എഴുതിവെച്ച കള്ളന്‍മാരുടെ 'മഹാമനസ്‌കത'യാണ് ചര്‍ച്ചയായത്. അസമിലെ ദരാംഗ് ജില്ലയിലെ മംഗല്‍ദായ് പട്ടണത്തില്‍ ഒരു വ്യക്തിയുടെ വീട്ടില്‍ നിന്നാണ് ഒരു പുത്തന്‍ മാരുതി ബ്രെസ കാര്‍ മോഷ്ടിച്ചത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കുറിപ്പ് ഉപേക്ഷിച്ച കള്ളന്‍മാര്‍ അതുവരെ വിവരം ആരോടും പങ്കുവെക്കരുതെന്നും ആവശ്യപ്പെട്ടു.

AS 01 FL 7552 എന്ന രജിസ്‌ട്രേഷന്‍ നമ്പരിലുള്ള ബ്രെസ കാര്‍ ആണ് മോഷണം പോയത്. കാര്‍ മോഷണം പോയതിന് പിന്നാലെ ഉടമയായ അബ്ദുള്‍ അസീസ് മംഗള്‍ദായ് ടൗണിലെ ജനറാം ചൗക്കില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അബ്ദുല്‍ അസീസിന്റെ വീട്ടില്‍ കട്ടിലിന് സമീപത്തെ മേശയിലാണ് കാറിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ വെച്ച് താക്കോല്‍ കവര്‍ന്ന മോഷ്ടാക്കള്‍ കുറച്ച് പണവും അപഹരിച്ചതായാണ് അബ്ദുല്‍ അസീസ് പരാതിപ്പെട്ടത്.

'മൂന്ന് ദിവസത്തിന് ശേഷം നിങ്ങള്‍ക്ക് കാര്‍ തിരികെ ലഭിക്കും. ഈ സാഹചര്യത്തില്‍ ബഹളമുണ്ടാക്കുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്യരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ കാര്‍ തിരികെ ലഭിക്കില്ല' ഇതായിരുന്നു മോഷ്ടാക്കള്‍ ഉപേക്ഷിച്ച് പോയ കുറിപ്പിലെ ഉള്ളടക്കം. ഇതില്‍ കൂടുതല്‍ അവര്‍ എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഏതായാലും വിശാല മനസ്‌കരായ കള്ളന്‍മാരെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്ത്യയില്‍ അടുത്ത കാലത്തായി വാഹന മോഷണം പെരുകുകയാണ്. രാജ്യതലസ്ഥാന മേഖലയില്‍ നിരവധി മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ മോഷ്ടിക്കുന്ന സംഘം അടുത്തിടെ പൊലീസിന്റെ പിടിയിലായിരുന്നു. അസമിലുള്ള ആരെങ്കിലും കാര്‍ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ഇവര്‍ 'വേട്ടക്ക്' ഇറങ്ങുന്നത്. മോഷ്ടിക്കുന്ന ഫോര്‍ച്യൂണര്‍ കാറുകള്‍ കൈവശം സൂക്ഷിക്കാതെ എത്രയും പെട്ടെന്ന അസമിലുള്ള കസ്റ്റമേഴ്‌സിന് കൈമാറുന്നതാണ് സംഘത്തിന്റെ രീതി. ഇതുവരെ സംഘം മുപ്പതോളം ഫോര്‍ച്യൂണര്‍ കവര്‍ന്നതായാണ് വിവരം.

thieves steal car

ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവികള്‍ മാത്രം ലക്ഷ്യമിടുന്ന സംഘം ഡല്‍ഹിയിലെയും രാജ്യ തലസ്ഥാന മേഖലയിലെയും വിവിധ ഭാഗങ്ങളില്‍ നിന്നാണ് കാറുകള്‍ കവര്‍ന്നത്. അടുത്തിടെ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലും ഒരു ഹൈടെക് തസ്‌കര സംഘം അറസ്റ്റിലായിരുന്നു. ചൈനീസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ആയിരുന്നു ഇവര്‍ കാറുകള്‍ കവര്‍ന്നിരുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ ആയിരുന്നു പ്രധാനമായും ഇവര്‍ മോഷ്ടിച്ചിരുന്നത്.

2019 മുതല്‍ ഈ സംഘം 100-ലേറെ കാറുകള്‍ കവര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ (ECM) മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് ഡിജിറ്റല്‍ ലോക്ക് ഇവര്‍ തുറന്നത്. ഒരേ സഥലത്ത് ദിവസങ്ങളോളം പാര്‍ക്ക് ചെയ്ത കാര്‍ ഇവര്‍ പകല്‍ നോട്ടമിട്ട് വെക്കും. ശേഷം രാത്രിയില്‍ വ്യാജ താക്കോലിട്ട് കാറിന്റെ അകത്ത് കയറിപ്പറ്റും. ഇലക്ട്രിക് കണ്‍ട്രോള്‍ യൂണിറ്റ് ചൈനീസ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചാണ് മോഷ്ടാക്കള്‍ വാഹനത്തിന്റെ നിയന്ത്രണം സ്വന്തമാക്കുന്നത്.

ഒരു കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിവരങ്ങളും ഇസിഎമ്മിലാണ് രേഖപ്പെടുത്തി വെക്കുന്നത്. ഡിജിറ്റല്‍ ലോക്കും സ്റ്റോര്‍ ചെയ്തിരിക്കുന്നത് ഇവിടെയാണ്. സോഫ്റ്റ്‌വെയര്‍ വഴി ഇസിഎം ഹാക്ക് ചെയ്ത് സ്റ്റിയറിംഗ് ലോക്ക് അണ്‍ലോക്ക് ചെയ്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്താണ് മോഷണം നടപ്പാക്കുന്നത്. ഈ പ്രവര്‍ത്തികള്‍ക്ക് ആകെ 2 മുതല്‍ 2.30 മിനിറ്റ് സമയം മാത്രം മതിയെന്നതാണ് അതിശയകരം. പിടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനായി ജിപിഎസ് ഓഫ് ചെയ്താണ് കാര്‍ കടത്തുക.

More from DriveSpark

Article Published On: Thursday, April 27, 2023, 12:34 [IST]
English summary
Thieves left note saying stolen maruti brezza will return within 3 days viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X