പുതിയ കാർ വാങ്ങിയോ? ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

പുതിയ കാര്‍ വാങ്ങി അതില്‍ ഒന്ന് വിലസി നടക്കുന്നത് വണ്ടികളെ ഇഷ്‌പ്പെടുന്ന ഏതൊരാളുടെയും സ്വപ്‌നങ്ങളില്‍ ഒന്നാകും. പുതിയ കാര്‍ വാങ്ങുമ്പോള്‍ പലപ്പോഴും നമ്മള്‍ക്കുള്ളില്‍ ഉണ്ടാകുന്ന സന്തോഷം പലപ്പോഴും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അത് നിങ്ങളുടെ ആദ്യത്തെ കാര്‍ ആണെങ്കില്‍ അത് ഒത്തിരി സ്‌പെഷ്യലായിരിക്കും.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു പുതിയ കാര്‍ വാങ്ങിയ ശേഷം നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ നിങ്ങൾ പരിശിധിക്കേണ്ട മെക്കാനിക്കലായ കാര്യങ്ങളുണ്ട് അതുപോലെ തന്നെ വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളും ഉണ്ട്. നമ്മുടെ ഇഷ്ട വാഹനം ഏറെക്കാലം നമ്മളോടൊപ്പം ഉണ്ടാവാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും. ഒരു പുതിയ കാര്‍ വാങ്ങിയ ശേഷം നിങ്ങള്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്.

പുതിയ കാർ വാങ്ങിയോ? ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

കാര്‍ ഫ്‌ലൂയിഡുകളെ കുറിച്ച് അറിയുക

ഒരു കാര്‍ സുഗമമായി ഓടുന്നതിന് എഞ്ചിന്‍, ട്രാന്‍സ്മിഷന്‍, ബ്രേക്കുകള്‍ എന്നിവയില്‍ വിവിധ ഫ്‌ലുയിഡുകള്‍ ഉപയോഗിക്കുന്നുവെന്ന കാര്യം നമ്മള്‍ അറിഞ്ഞിരിക്കണം. അതിനാല്‍, നിങ്ങള്‍ ഹുഡ് തുറന്ന് നോക്കിയ ശേഷം നിങ്ങളുടെ കാറിന്റെ നോസിലുകള്‍ പ്രത്യേകം ഓരോന്നും അറിഞ്ഞിരിക്കണം. നിങ്ങളുടെ കാറില്‍ കൂളന്റ് കുറവാണോ, ബ്രേക്ക് ഫ്‌ലൂയിഡ് കുറവാണോ, അതോ എഞ്ചിന്‍ ഓയില്‍ ടോപ്പ് അപ്പ് ചെണമോ എന്ന കാര്യങ്ങള്‍ എല്ലാം പരിശോധിക്കാനും മനസ്സിലാക്കാനും ഇവ ഓരോന്നും എവിടെയാണെന്ന് മനസ്സിലാക്കിയേ മതിയാകൂ.

കാര്‍ സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് പരിശോധിക്കുക

നിങ്ങള്‍ ഒരു പുതിയ ഡ്രൈവറും നഗരത്തില്‍ കൂടി മാത്രം കാര്‍ ഓടിച്ചിട്ടുള്ള ആളുമാണെങ്കില്‍ നിങ്ങളെ ഉദ്ദേശിച്ചാണ് ഇനിയുള്ള കാര്യം പറയാന്‍ പോകുന്നത്. ദീര്‍ഘദൂര യാത്രയ്ക്കായി നിങ്ങള്‍ കാര്‍ പുറത്തേക്ക് എടുക്കുകയാണെങ്കില്‍, ടയറുകളും ബ്രേക്കുകളും ലൈറ്റുകളും എല്ലാം നല്ല കണ്ടീഷനില്‍ ആണെന്ന് ഉറപ്പാക്കുക. പുറപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ ചുറ്റുപാടുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഹൈവേയില്‍ ലെയ്ന്‍ മാറ്റാനും ശാന്തമായും സുരക്ഷിതമായും ബ്രേക്കിംഗ് ചെയ്യാനും നഗരത്തേക്കാള്‍ ഉയര്‍ന്ന വേഗതയില്‍ ഡ്രൈവ് ചെയ്യാനും ശീലിക്കുക.

ഒരു ടയര്‍ എങ്ങനെ മാറ്റണമെന്ന് അറിയുക

നിങ്ങള്‍ ഒരു കാറില്‍ ഒരു യാത്ര പോകുകയാണെന്ന് കരുതുക. അത്തരം ഒരു ഘട്ടത്തില്‍ നിങ്ങളുടെ കാറിന്റെ ടയര്‍ പഞ്ചറാകുന്ന ഒരു സാഹചര്യം നേരിട്ടേക്കാം. അതിനായി നിങ്ങള്‍ എപ്പോഴും തയാറായിരിക്കണം. നിയുക്ത സ്ഥലത്ത് ജാക്ക് എങ്ങനെ സ്ഥാപിക്കണമെന്നും അത് എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നുമുള്ള കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. സാധാരണയായി ബൂട്ടില്‍ ഒരു ജാക്ക്, ടയര്‍ അയേണ്‍, റെഞ്ച് എന്നിവ ഉള്‍പ്പെടുന്ന അത്യാവശ്യ കിറ്റ് ഒരു നിര്‍മ്മാതാവ് നിങ്ങള്‍ക്ക് നല്‍കുന്നു. ഇവ ഉപയോഗിച്ച് എങ്ങനെ ടയര്‍ മാറ്റിയിടാമെന്ന് പഠിക്കുന്നത് ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് രക്ഷയാകും.

രേഖകള്‍

കാര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ രേഖകള്‍ എല്ലാം കൃത്യമാണെന്നും അപ് ടു ഡേറ്റ് ആണെന്നുമുള്ള കാര്യങ്ങള്‍ ഉറപ്പ് വരുത്തുക. ട്രാഫിക് പോലീസിന്റെ ചലാനില്‍ നിന്ന് രക്ഷ നേടാനല്ല മറിച്ച് അത് നിങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന് മനസ്സിലാക്കി കാര്‍ രേഖകള്‍ കാലികമായി സൂക്ഷിക്കുക. പൊരുത്തക്കേടുകള്‍ ഉണ്ടാകാതിരിക്കാന്‍ മലിനീകരണ നിയന്ത്രണ (പിയുസി) സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) എന്നിവയുടെ സാധുവായ പകര്‍പ്പ് വാഹനത്തില്‍ സൂക്ഷിക്കണം. കൂടാതെ, ഈ പേപ്പറുകള്‍ സാധുവായി സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്. ഇതുകൂടാതെ, നിങ്ങളുടെ കാറിന്റെ ലോണ്‍ അടച്ച് തീര്‍ക്കുകയും കാറില്‍ ആര്‍സിയില്‍ ഹൈപ്പോതിക്കേഷന്‍ ഒഴിവാക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ ഉടന്‍ ചെയ്യുക.

പുതിയ കാർ വാങ്ങിയോ? ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

വായ്പയെടുത്ത് പുതിയ വാഹനം വാങ്ങുമ്പോള്‍, വാഹനം ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ഏത് കമ്പനിയില്‍ നിന്നാണ് ലോണ്‍ വാങ്ങിയതെന്ന് അവര്‍ രേഖപ്പെടുത്തും. ഇതിനര്‍ത്ഥം നിങ്ങള്‍ വാഹനത്തിന്റെ ഉടമയാണെങ്കില്‍ കൂടി വായ്പ നല്‍കിയ കമ്പനി കൂടി വാഹനത്തിന്റെ ഹൈപോതെറ്റിക്കല്‍ ഉടമയാണ് എന്നതാണ്. ഇത് ഹൈപ്പോത്തിക്കേഷന്‍ എന്നറിയപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ വാഹനത്തിന്റെ ലോണ്‍ മുഴുവനായി തിരിച്ചടച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആര്‍സിയില്‍ നിന്ന് ലോണ്‍ നല്‍കിയ സ്ഥാപനത്തിന്റെ ഉടമയുടെ പേര് പൂര്‍ണ്ണമായും നീക്കം ചെയ്യണം.വലിയ ബുദ്ധിമുട്ടില്ലാതെ ആര്‍ടിഒ വഴി ഇതിന്റെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാം.

കാറിന്റെ ശേഷി അറിഞ്ഞിരിക്കുക

കാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ പ്രത്യേക കാര്‍ മോഡലിന്റെ മൊത്ത ഭാരം പരാമര്‍ശിക്കാറുണ്ട്. ഒരിക്കലും ആ പരിധി കവിഞ്ഞ് നിങ്ങളുടെ കാര്‍ ഓവര്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുക. ഇത് സസ്പെന്‍ഷന്‍, എഞ്ചിന്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. ഇതിനോടൊപ്പം കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കു ഒരു സാഹചര്യത്തിലേക്കും അത് കൊണ്ടുപോകരുത്്. കനത്ത വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും കടല്‍ത്തീരങ്ങളിലും ചെങ്കുത്തായ ചരിവുകളിലും മറ്റും വാഹനങ്ങള്‍ കൊണ്ടുപോയാല്‍ ഒരുപക്ഷേ പിന്നീട് നിങ്ങള്‍ പശ്ചാത്തപിക്കേണ്ടി വരും. അതിനാല്‍ കാറിന്റെ നല്ല ഭാവിക്ക് വേണ്ടി അത്തരം പ്രവര്‍ത്തികളെല്ലാം ഒഴിവാക്കാം.

More from DriveSpark

Article Published On: Monday, December 26, 2022, 14:51 [IST]
English summary
Things a driver should learn about a new car in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X