സീറോ ഡൗൺപെയ്മെന്റ് കുറഞ്ഞ പലിശ! ഓഫർ കണ്ട് വഞ്ചിക്കപ്പെടരുത്; കാർ ലോൺ എടുക്കും മുമ്പേ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

ഒരു ശരാശരി മിഡിൽ ക്ലാസുകാരന്റെ ഏറ്റവു വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ഒരു കാർ സ്വന്തമാക്കുക എന്നത്. എന്നാൽ പലർക്കും മുഴുവൻ തുകയും നൽകി ഒരു കാർ സ്വന്തമാക്കാനുള്ള പ്രാപ്തി ഉണ്ടായിരിക്കില്ല എന്നതാണ് വാസ്തവം. അതിനുള്ള പരിഹാരമായിട്ടാണ് ഫിനാൻസിംഗ് എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന വായ്പ്പ സംവിധാനം എത്തുന്നത്. ഇന്ന് ഒരു കുഞ്ഞൻ മൊബൈൽ ഫോൺ തുടങ്ങി കാറിനും വീടിനും എന്നിങ്ങനെ എന്തിനും ഏതിനും ഫിനാൻസ് ഓപ്ഷനുകൾ സുലഭമായി ലഭ്യമാണ്.

അതിനാൽ തന്നെ തങ്ങളുടെ ഫിനാൻസ് സ്കീമുകളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള തത്രപ്പാടിലാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും. വിലക്കിഴിവ് വാഗ്ദാനങ്ങള്‍ക്ക് പുറമെ, വായ്പയുടെ പലിശയിലും വൻ കിഴിവുകൾ ഇവരിൽ പലരും വാഗ്ദാനം ചെയ്യും. ചില ബാങ്കുകളാണെങ്കിൽ നിശ്ചിത കാലത്തേക്ക് തങ്ങളുടെ പ്രൊസസിംഗ് ഫീസ് വരെ ഒഴിവാക്കി നല്‍കിയേക്കും.

സാധാരണയായി മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവിലാണ് കാര്‍ വായ്പകൾ ലഭിക്കുക. എന്നാൽ അവ ഏഴ് വര്‍ഷം വരെ നീട്ടി നൽകുന്നവരുമുണ്ട്. കാലയളവ് കൂടുംതോറും പ്രതിമാസ തിരിച്ചടവില്‍ കുറവുണ്ടാകും എന്നതാണ് ഹൈലൈറ്റ്. വാഹനം എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അതാകും നല്ലത് എന്ന് നമ്മിൽ പലരും ചിന്തിച്ചേക്കാം.

കാരണം ഒരു മാസം പോക്കറ്റിൽ നിന്ന് ഒരു വമ്പൻ തുക പോവുന്നില്ലല്ലോ. എന്നാൽ തിരിച്ചടവിനുള്ള കാലയളവ് കൂടുംതോറും മൊത്തം തിരിച്ചടവ് തുകയില്‍ കാര്യമായ വര്‍ധന ഉണ്ടാകും എന്നകാര്യം നാം ശ്രദ്ധിക്കണം. അത് കൂടാതെ വഞഷങ്ങൾ പോവുന്തോറും കാലപഴക്കം ചെന്ന് മൂല്യമിടയുന്ന ഒരു അസറ്റ് / ആസ്തിയാണ് വാഹനം എന്നകാര്യവും മറക്കരുത്.

അതുകൊണ്ട് തന്നെ വലിയ തുക വായ്പയെടുക്കുന്നത് ഉചിതമായേക്കില്ല. മുകളിൽ സൂചിപ്പിച്ചതിനു സമാനമായി ചെറിയ കാലയളവിലാണ് ലോൺ എടുക്കുന്നത് എങ്കില്‍ മൊത്തം ബാധ്യതയില്‍ കുറവുണ്ടാകും. എന്നാൽ ഇതോടനുബന്ധിച്ച്, പ്രതിമാസ തിരിച്ചടവ് തുക വര്‍ധിക്കുകയും ചെയ്യും എന്നതും ശ്രദ്ധിക്കണം. കൃത്യമായി ഈ EMI -കൾ അടയ്ക്കാന്‍ കഴിയുമോ എന്നകാര്യമാണ് ലോൺ എടുക്കുന്നതിന് മുമ്പായി നാം ആദ്യം ആലോചിക്കേണ്ടത്.

ലോൺ തിരിച്ചടവ് മുടങ്ങിയാൽ അത്‍ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കും. ഭാവിയില്‍ പലിശ ഇളവ് നേടുന്നതിനോ, പുതിയ വായ്പ ലഭിക്കുന്നതിനോ അത് തടസ്സമാകും. ചില ധനകാര്യ സ്ഥാപനങ്ങള്‍ കാറിന്റെ മുഴുവന്‍ തുകക്കും വായ്പ നല്‍കും. മറ്റുചിലര്‍ എക്സ്-ഷോറൂം വിലയുടെ 80 ശതമാനം വരെയാകും ലോണ്‍ അനുവദിക്കുക. ലോണിന്റെ പലിശക്ക് പുറമെ, പ്രൊസസിംഗ് ഫീസും മറ്റു ചെലവുകളും കണക്കാക്കിയശേഷമാവും ഫിനാൻസിയർ അന്തിമ തീരുമാനമെടുക്കുക.

ഇനി കാർ വാങ്ങുന്നതിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ, കാർ വാങ്ങാൻ തീരുമാനം എടുത്താൽ ഒരു ഡീലറെ മാത്രം സമീപിക്കാതെ പലയിടത്തായി അതിനെക്കുറിച്ച് അന്വേഷിച്ച് വിലപേശുക. ഓരോ പുതിയ കാർ വില്‍ക്കുമ്പോഴും ഡീലര്‍മാര്‍ക്ക് നല്ലൊരു തുക മാര്‍ജിന്‍ ലഭിക്കുന്നുണ്ട്, അതിനാൽ വിലക്കിഴിവും മറ്റു ഡികൗണ്ട് ഓഫറുകളും പരിശോധിച്ച് മാത്രം ഉചിതമായ തീരുമാനം എടുക്കുക. കാറിന്റെ വില കുറയുന്നതിന് അനുസരിച്ച് ലോൺ എടുക്കുന്ന തുകയിലും കുറവ് വരുത്താമല്ലോ.

അടുത്തതായി ലോണിനായി ബാങ്കുകളെ നാം സമീപിക്കുമ്പോള്‍, കാര്‍ ഡീലറുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാവുമല്ലോ ബാങ്കുകള്‍ വായ്പ നല്‍കുക. തങ്ങൾക്ക് ടൈയപ്പില്ലാത്ത മറ്റു ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നത് പലപ്പോഴും ഡീലര്‍മാര്‍ നിരുത്സാഹപ്പെടുത്താൻ ഇടയുണ്ട്. ഡീലറുമായുള്ള കൂട്ടുകെട്ടില്‍ ലഭിക്കുന്ന ലോൺ നിലവിൽ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ചതായിരിക്കണം എന്ന് ഒരു ഗ്യാരന്റിയുമില്ല എന്നത് നാം മനസിലാക്കണം.

അതുകൊണ്ട് തന്നെ വ്യത്യസ്ത ബാങ്കുകളില്‍ കാര്യം അന്വേഷിക്കുക. പിന്നെ പലിശ നിരക്കും പ്രൊസസിംഗ് ചാര്‍ജുകളുമൊക്കെ പരിശോധിച്ച് മാത്രം തീരുമാനമെടുക്കുക. അതിനു ശേഷം ശ്രദ്ധാപൂര്‍വം വായിച്ചു നേക്കിയിട്ടു മാത്രം ലോൺ എഗ്രിമെന്റ് ഒപ്പിടുക. പലിശ നിരക്ക്, പ്രീ പെയ്‌മെന്റ് ചാര്‍ജ്, മറ്റ് നിബന്ധനകള്‍ എന്നിവയെല്ലാം കൃത്യമായി വിലയിരുത്തുക.

പിന്നെ ബാങ്കിന്റെ ഓഫറുകള്‍ വ്യക്തമായി പ്രയോജനപ്പെടുത്തുക. പ്രൊസസിംഗ് ചാര്‍ജ് ഒഴിവാക്കല്‍, നിശ്ചിത ശതമാനം പലിശയിളവ് തുടങ്ങിയവ ഇതിൽ ഉള്‍പ്പെടുന്നു. പിന്നെ വളരെ വ്യക്തമാക്കി നോക്കേണ്ട മറ്റൊരു കാര്യം എന്നത്, ഇന്ന് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഒരു രൂപ പോലും നല്‍കാതെ സീറോ ഡൗൺപെയ്മെന്റിൽ വാഹനം നൽകാന്‍ പല ഡീലര്‍മാരും രംഗത്തുണ്ട്.

ഇതിനു പിന്നിലെ വ്യവസ്ഥകൾ കൃത്യമായി നോക്കി മനസിലാക്കിയില്ല എങ്കിൽ വലിയ ബാധ്യതയും കൂടുതല്‍ പലിശയുമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. അതിനാൽ നമ്മുടെ സ്വപ്നം സ്വന്തമാക്കാനിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ കൂടെ ഗൗരവമായി നാം ശ്രദ്ധിച്ചാൽ നമുക്ക് EMI -യെ കുറിച്ച് അദികം ടെൻഷനില്ലാത്ത ഒരു ജീവിതം നയിക്കാം.

More from DriveSpark

Article Published On: Tuesday, March 5, 2024, 15:32 [IST]
English summary
Things to check while taking vehicle loans explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X