പരിചയത്തിൻ്റെ പേരിൽ വാഹനം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാർ റെൻ്റിന് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാർത്തകളിലും സോഷ്യൽ മീഡിയയിലും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ അപകടവാർത്തയാണ് നിറഞ്ഞു നിൽക്കുന്നത്. കേരളത്തെ അക്ഷരാർത്ഥത്തിൽ നടുക്കിയ സംഭവം തന്നെയായിരുന്നു അത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ഷെവർലെ ടവേര കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ടവേര കുട്ടികൾ റെൻ്റിന് എടുത്തതാണ് എന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. എന്നാൽ പരിയത്തിൻ്റെ പേരിലാണ് താൻ വാഹനം നൽകിയതെന്നാണ് ഉടമസ്ഥൻ്റെ വാദം. വാഹനത്തിൻ്റെ ഫിറ്റ്നസ് കുറവും അപകടത്തിന് കാരണമായിട്ടുണ്ട്. അതോടൊപ്പം തന്നെ കനത്ത മഴയും. പരിചയത്തിൻ്റെ പേരിലാണെങ്കിലും റെൻ്റിന് വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.
പരിചയത്തിൻ്റെ പേരിൽ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വാഹനങ്ങൾ എടുക്കുമ്പോൾ പോലും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. ആദ്യം തന്നെ വാഹനത്തിൻ്റെ എക്സ്റ്റീരിയർ പരിശോധിക്കുക. ബോഡിക്ക് തുരുമ്പോ തകരാറോ എന്തെങ്കിലും ഉണ്ടോ എന്ന് വ്യക്തമായി നോക്കുക. ഡോറുകളെല്ലാം തുറന്ന് നോക്കുക, കാരണം ചിലപ്പോൾ അകത്ത് നിന്ന് തുറക്കാൻ മാത്രമേ സാധിക്കു ചില തകരാറുളള വാഹനങ്ങൾക്ക്. ഒരു അപകടത്തിൽപ്പെട്ടാൽ നിങ്ങളെ രക്ഷപ്പെടുത്താൻ പോലും സാധിക്കാതെ വന്നേക്കാം.

വാഹനത്തിൻ്റെ അകത്തേക്ക് കയറിയാൽ എല്ലാ വാഹനങ്ങളും ഒരു പോലെ ആയിരിക്കില്ല. നിങ്ങൾക്ക് ഒരു മാരുതി ആൾട്ടോ ഓടിച്ചായിരിക്കും പരിചയമുളളത്. പക്ഷേ ചോദിച്ചാൽ നിങ്ങൾക്ക് ഡ്രൈവിങ്ങ് അറിയാം എന്നല്ലേ പറയാൻ സാധിക്കും. ആൾട്ടോ ഓടിച്ച് പരിചയമുളള ഒരു വ്യക്തിയെ സംബന്ധിച്ച് പെട്ടെന്ന് ഒരു ഇന്നോവ ഓടിക്കേണ്ടി വന്നാൽ കുറച്ച് ബുദ്ധിമുട്ടായിരിക്കും. ആദ്യമായി വാഹനത്തിൻ്റെ വലിപ്പം തന്നെ ഒരു പ്രശ്നമാണ്. അത് കൊണ്ട് റെൻ്റ് വാഹനം കിട്ടുമ്പോൾ അകത്ത് കയറി എല്ലാ പരിചയപ്പെടുക എന്നതാണ് പ്രധാനം.
സീറ്റ് ഉയരം ക്രമീകരിക്കുക, സൈഡ് മിററർ എല്ലാം നിങ്ങൾക്ക് യോജിക്കുന്ന രീതിയിൽ ക്രമീകരിക്കാൻ ഒരിക്കലും മറക്കരുതേ. എയർ കണ്ടീഷനിംഗ്, ലൈറ്റുകൾ, വിൻഡ്‌ഷീൽഡ് വൈപ്പറുകൾ, ഹാൻഡ്‌ബ്രേക്ക് എന്നിവ പോലുള്ള കാറിൻ്റെ ഫംഗ്ഷനുകളെ കുറിച്ച് നിങ്ങൾ തീർച്ചയായും പരിശോധിക്കേണ്ടതുണ്ട്. വാഹനവുമായി നിങ്ങൾ ഇണങ്ങി കഴിഞ്ഞാൽ ധൈര്യമായി വാഹനം ഓടിക്കാൻ തുടങ്ങാം.

പല റെൻ്റ് എ കാർ കമ്പനികളും ഫുൾ ടാങ്ക് ഇന്ധനവുമായിട്ടാണ് വാഹനം നൽകാറുളളത്. തിരികെ വാഹനം ഏൽപ്പിക്കുമ്പോൾ ഫുൾടാങ്കിൽ തന്നെ കൊടുക്കേണ്ടതുണ്ട്. അത് പോലെ തന്നെ നിങ്ങൾ കമ്പനിയുടെ നിബന്ധനകളും വ്യവസ്ഥകളും വിശദമായി പരിശോധിക്കുകയം അവയുടെ താരിഫുകൾ വിശകലനം ചെയ്ത് വാഹനം വാടകയ്ക്ക് എടുക്കുക എന്നതാണ്.
കുറച്ച് കമ്പനികൾ ജാഗ്രതയോ സെക്യൂരിറ്റി ഡെപ്പോസിറ്റോ ആവശ്യപ്പെട്ടേക്കാം, നിങ്ങൾ തിരഞ്ഞെടുക്കുന്ന കാർ, അത് പോലെ തന്നെ വാടകയ്‌ക്കെടുക്കുന്ന കമ്പനിയെ ആശ്രയിച്ച് ഇതെല്ലാം വ്യത്യാസപ്പെട്ടിരിക്കും എന്ന കാര്യം ഓർക്കുക. റെൻ്റ് എ കാർ എടുക്കുന്നതിൻ്റെ മറ്റൊരു ദോഷവശം എന്ന് പറയുന്നത് വാഹനം നിങ്ങൾ തന്നെ ഓടിക്കണം എന്നതാണ്. ഡ്രൈവറെ ഉൾപ്പെടുത്തിയാൽ നിരക്ക് വർധിച്ചേക്കാം പക്ഷേ വാഹനം ഓടിച്ച് നിങ്ങൾ ക്ഷീണിതനാവില്ല എന്നതാണ് ഗുണം.

ഒരു കാറിന്റെ ഉടമയാകാതെ മുതലാളിയെ പോലെ അത് കൊണ്ടുനടക്കാന്‍ സാധിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പല വാഹന നിർമാതാക്കളും നൽകുന്നുണ്ട്. കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസോ ഇന്‍ഷുറന്‍സുകളോ ഒന്നും നല്‍കാതെ കമ്പനിക്ക് ഒരു നിശ്ചിത പ്രതിമാസ തുക അടച്ച് കമ്പനിയുടെ കാര്‍ സ്വന്തം കാറായി ഉപയോഗിക്കാനാണ് സബ്‌സ്‌ക്രിപ്ഷന്‍ പരിപാടി ഉപഭോക്താവിനെ അനുവദിക്കുന്നത്.
പരിമിത കാലം ഉപയോഗിച്ച ശേഷം കാര്‍ കമ്പനിക്ക് തിരികെ നല്‍കണം. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ പെട്രോളിന് പ്രതിമാസ ഫീസ് ഈടാക്കും. എന്നാല്‍ കാറിന്റെ അറ്റകുറ്റപ്പണികളുടെ എല്ലാ ചെലവുകളും രജിസ്‌ട്രേഷന്‍ ഫീസും ഇന്‍ഷുറന്‍സുമെല്ലാം കാര്‍ നിര്‍മ്മാതാവ് അടക്കും. ഒരു റെൻ്റ് എ കാർ എടുക്കുന്നതിന് ഗുണവും ദോഷവും ഉണ്ട് എന്ന് നിങ്ങൾക്ക് മനസിലായി കാണുമല്ലോ. ഇനി ആണെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ ശ്രമിക്കുക. നിങ്ങളുടെ അനുഭവങ്ങൾ കമൻ്റ് ബോക്സിലൂടെ പങ്കുവയ്ക്കാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








