ഇക്കാര്യങ്ങള്‍ ചെയ്യൂ... പ്രതീക്ഷിച്ചതിലും കൂടുതല്‍ വിലയ്ക്ക് ബൈക്ക് വില്‍ക്കാം!

ഇന്ന് നമ്മുടെ നാട്ടില്‍ ടൂവീലര്‍ ഇല്ലാത്ത വീടുകള്‍ നന്നേ ചുരുക്കമാണെന്ന് പറയാം. ചില വീടുകളില്‍ ആളുകള്‍ ഒന്ന് ഇരുചക്ര വാഹനമെന്ന നിലയില്‍ വണ്ടികളുണ്ട്. ചിലപ്പോള്‍ നമ്മുടെ ടൂവീലര്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ വില്‍ക്കേണ്ട സാഹചര്യം വന്നേക്കാം. ബൈക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ ഒരുപക്ഷേ നാം എക്‌സ്‌ചേഞ്ച് ചെയ്യും അതുമല്ലെങ്കില്‍ പുറത്ത് വില്‍ക്കുകയാണ് ചെയ്യുക.

ബൈക്ക് വില്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ചില അബദ്ധങ്ങള്‍ പിണയാറുണ്ട്. അത് ചിലപ്പോള്‍ കുറഞ്ഞ വിലയില്‍ ബൈക്ക് വില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലേക്കോ വണ്ടി വിറ്റുപോകാത്ത അവസ്ഥയിലോ കൊണ്ട് ചെന്നെത്തിക്കും. ബൈക്ക് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വില്‍ക്കുമ്പോള്‍ നല്ല വില ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് നമ്മള്‍ ഇന്ന് ഈ ലേഖനത്തില്‍ വിവരിക്കാന്‍ പോകുന്നത്.

ഇക്കാര്യങ്ങള്‍ ചെയ്യൂ... പ്രതീക്ഷിച്ചതിലും കൂടുതല്‍ വിലയ്ക്ക് ബൈക്ക് വില്‍ക്കാം!

ന്യായമായ വില നിശ്ചയിക്കുക

ബൈക്ക് വില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ അതിന് ന്യായമായ വില നിശ്ചയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഞങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന വാഹനത്തിന് ശരിയായ വില നിശ്ചയിച്ചാല്‍ വണ്ടിക്ക് വന്‍ ഡിമാന്‍ഡായിരിക്കും. നല്ല വണ്ടിക്ക് വില കൂടുതലോ വളരെ കുറവോ നിശ്ചയിക്കാെത ന്യായമായ വിലയില്‍ മാര്‍ക്കറ്റില്‍ വെച്ചാല്‍ ആളുകള്‍ക്ക് വിശ്വാസമാകും. ഇത്രയും നല്ല വണ്ടി ന്യായമായ വിലക്ക് കിട്ടുമ്പോള്‍ കൂടുതല്‍ ആളുകള്‍ താല്‍പര്യപ്പെട്ട് വരികയും ചിലര്‍ അധികം പണം തന്ന് വാങ്ങാന്‍ വരെ തയാറാകും.

ആദ്യം നമ്മള്‍ വില്‍ക്കുന്ന ബൈക്കിന്റെ വിപണി മൂല്യം കണക്കാക്കണം. വണ്ടിയുടെ മോഡല്‍, നിര്‍മ്മിച്ച വര്‍ഷം, പ്രത്യേക സവിശേഷതകള്‍, വാഹനത്തിന്റെ കണ്ടീഷന്‍, വൃത്തി എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി വണ്ടിയുടെ മൂല്യം വ്യത്യാസപ്പെടും. നിങ്ങളുടെ ബൈക്കിന് സമാനമായ മോഡല്‍ ആരെങ്കിലും അടുത്തകാലത്ത് വിറ്റിട്ടുണ്ടെങ്കില്‍ അത് അറിയാന്‍ ശ്രമിക്കാം. മാര്‍ക്കറ്റ് വിലയില്‍ വളരെ കൂടുതല്‍ വിലയിട്ടാല്‍ നമ്മുടെ വണ്ടി വാങ്ങാന്‍ ആരും വരില്ലെന്ന് മനസ്സിലാക്കണം. അതിലും കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റില്‍ സാധനം കിട്ടാന്‍ ഉണ്ട് എന്നത് തന്നെ കാരണം.

ഇക്കാര്യങ്ങള്‍ ചെയ്യൂ... പ്രതീക്ഷിച്ചതിലും കൂടുതല്‍ വിലയ്ക്ക് ബൈക്ക് വില്‍ക്കാം!

പോരായ്മകള്‍ മറച്ച്‌വെക്കരുത്

നമ്മള്‍ വില്‍ക്കാന്‍ പോകുന്ന ബൈക്കിന്റെ പ്രശ്‌നങ്ങളും പോരായ്മകളും കംപ്ലയിന്റുകളും പട്ടികപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം ഞാനായാലും നിങ്ങളായാലും വണ്ടി നന്നായി പരിശോധിച്ച ശേഷം മാത്രമേ സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങൂ എന്ന കാര്യം അറിയാമല്ലോ. നമ്മള്‍ വണ്ടിക്കുള്ള അപകാതകള്‍ സൂചിപ്പിക്കാതെ കസ്റ്റമര്‍ പരിശോധനയില്‍ അത് കണ്ടെത്തിയാല്‍ അവര്‍ വില വീണ്ടും താഴ്ത്തി പറയും. അതിനാല്‍ തന്നെ അക്കാര്യങ്ങള്‍ ആദ്യം തന്നെ പട്ടികപ്പെടുത്തി വണ്ടി വാങ്ങാന്‍ വരുന്നവരെ ധരിപ്പിക്കുക.

ചിലപ്പോള്‍ പെട്ടെന്ന് ഒരു പ്രശ്‌നം കണ്ടാല്‍ അവര്‍ ഡീലില്‍ നിന്ന് പിന്‍വാങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍, പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി പട്ടികപ്പെടുത്തി പറഞ്ഞാല്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകും. ചില സ്വകാര്യ കമ്പനികള്‍ വാഹനത്തിന്റെ ഗുണനിലവാരം പ്രത്യേകം രേഖപ്പെടുത്തി നല്‍കാറുണ്ട്. ഇത്തരത്തില്‍ ഒരു കമ്പനിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ വാഹനത്തിന്റെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയാല്‍, നിങ്ങള്‍ക്ക് അത് കാണിച്ച് വാഹനം മികച്ച വിലയില്‍ വില്‍ക്കാം.

ഇക്കാര്യങ്ങള്‍ ചെയ്യൂ... പ്രതീക്ഷിച്ചതിലും കൂടുതല്‍ വിലയ്ക്ക് ബൈക്ക് വില്‍ക്കാം!

അറ്റകുറ്റപ്പണികള്‍ തീര്‍ക്കുക

നിങ്ങള്‍ വാഹനം വില്‍ക്കാന്‍ തീരുമാനിച്ചല്‍ ചെറിയ മെയിന്റനന്‍സ് വര്‍ക്കുകള്‍ ഉണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ ശ്രമിക്കുക. അത് എന്തായാലും നിങ്ങള്‍ വിലയിടുമ്പോള്‍ മെച്ചമായിരിക്കും. വണ്ടി വാങ്ങാന്‍ വരുന്നവര്‍ ഏതായാലും വില കൂടുതല്‍ തരാന്‍ ശ്രമിക്കില്ലെല്ലോ. അവര്‍ വണ്ടിയുടെ കുറ്റങ്ങളും കുറവുകളും എണ്ണിപ്പറഞ്ഞ് അത് നന്നാക്കിയെടുക്കാന്‍ ഇത്ര രൂപയാകും എന്ന് പറഞ്ഞ് നിങ്ങളില്‍ നിന്ന് വില കുറക്കാന്‍ ശ്രമിക്കും. വെറും നൂറോ ഇരുനൂറോ രൂപക്ക് തീരുന്ന പണിയുടെ പേരില്‍ വണ്ടിയുടെ വിലയില്‍ ആയിരങ്ങള്‍ മാറ്റം വന്നേക്കാം.

അതിനാല്‍ തന്നെ പരമാവധി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നല്ല കണ്ടീഷനില്‍ വാഹനം വില്‍പ്പനക്ക് വെച്ചാല്‍ പറയുന്ന വിലക്ക് ആളുകള്‍ കൊത്തിക്കൊണ്ട് പോകും. വണ്ടി വില്‍പ്പനക്ക് വെക്കുന്നതിന് മുമ്പ് ഒരുവട്ടം വാട്ടര്‍ സര്‍വീസ് ചെയ്യുക. ഇത് വാഹനം വൃത്തിയാക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യും. വണ്ടി വാങ്ങാന്‍ വരുന്നവര്‍ ഇന്നത്തെ കാലത്ത് ഫോട്ടോ കണ്ടിട്ടാകും വരുന്നത്. അതിനാല്‍ തന്നെ ഫോട്ടോ എടുക്കുന്നതിന് മുമ്പ് വണ്ടി കുളിച്ച് കുട്ടപ്പനാക്കി നിര്‍ത്തുന്നത് ആളുകളുടെ ഇഷ്ടം നേടാന്‍ സഹായിക്കും വണ്ടി നല്ല വൃത്തിയാക്കി പോളിഷ് ചെയ്ത് നിര്‍ത്തിയാല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും ഉയര്‍ന്ന വിലക്ക് ചിലപ്പോള്‍ വിറ്റ് പോയേക്കാം.

ഓണ്‍ലൈനില്‍ വില്‍ക്കാം

ഇന്ന് ഓണ്‍ലൈന്‍ വാഹന വില്‍പ്പന പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് യുവാക്കള്‍ അധികവും വാഹനം തിരയുന്നത്. ഇടനിലക്കാര്‍ ഇല്ലാത്തതിനാല്‍ തന്നെ കസ്റ്റമേഴ്‌സില്‍ നിന്ന് നേരിട്ട് വാങ്ങുന്നത് ലാഭകരമാണ് എന്നതിനാലാണ് ഇത്. എന്നാല്‍ വാഹന ഡീലര്‍മാരും ഇന്ന് വണ്ടി വില്‍ക്കാനും വാങ്ങാനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാം. നമ്മള്‍ നാട്ടിലെ ഒരു ഡീലറുടെ അടുത്ത് വാഹനം വില്‍ക്കാന്‍ ഏല്‍പ്പിച്ചാല്‍ അത് ആ ചുറ്റുവട്ടത്തുള്ള ഉപഭോക്താക്കളിലേക്ക് മാത്രമേ എത്തുള്ളൂ.

എന്നാല്‍ ഓണ്‍ലൈനില്‍ ബൈക്ക് വില്‍പ്പനക്ക് വെച്ചാല്‍ വലിയൊരു ഉപഭോക്തൃ ശൃംഖലയെ നമുക്ക് ആകര്‍ഷിക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ പോലും 'മാര്‍ക്കറ്റ്‌പ്ലേസ്' എന്ന പേരില്‍ ഇത്തരത്തില്‍ ഒരു പ്രത്യേക പേജ് സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ വിവിധ ഭാഗങ്ങളിലൂള്ള വ്യത്യസ്ത മോഡലുകളിലുള്ള വാഹനങ്ങള്‍ വില്‍ക്കാന്‍ സാധിക്കും. നമ്മള്‍ നല്‍കിയിരിക്കുന്ന കോണ്‍ടാക്ട് നമ്പറിലേക്കോ ചാറ്റ്‌ബോക്‌സിലേക്കോ ആകും കസ്റ്റമേഴ്‌സ് ബന്ധപ്പെടുക. വണ്ടിയില്‍ കൂടുതല്‍ പേര്‍ താല്‍പര്യം കാണിച്ചെത്തിയാല്‍ നല്ല വില പറയുന്നവര്‍ക്ക് വില്‍ക്കാം. അത് ലാഭകരവുമാണ്.

പൊതുസ്ഥലത്ത് വില്‍ക്കാം

നമ്മുടെ നാട്ടിലെ ചില സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഡീലര്‍മാര്‍ അവരുടെ ഗരാജിലോ ഷോറൂമിലോ നമ്മുടെ വാഹനം പ്രദര്‍ശിപ്പിച്ച് വില്‍ക്കാന്‍ സഹായിക്കും. എന്നാല്‍ കമ്മീഷന്‍ വ്യവസ്ഥയിലായിരിക്കും ഇങ്ങനെ ചെയ്യുക. ചില ആളുകള്‍ വാഹനം വില്‍ക്കുമ്പോള്‍ പരസ്യം ചെയ്യാറുണ്ട്. ഇന്റര്‍നെറ്റിലും മറ്റ് സൈറ്റുകളിലും വാഹന വില്‍പ്പന പരസ്യം ചെയ്യുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ധാരാളം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെങ്കിലും ഇത് ചെലവുള്ള ഏര്‍പ്പാടാണ്. അതിനാല്‍ വാഹനം വില്‍ക്കുമ്പോള്‍ നന്നായി ശ്രദ്ധിച്ചാല്‍ നല്ല വിലയ്ക്ക് വില്‍ക്കാം.

Article Published On: Thursday, February 9, 2023, 15:00 [IST]
English summary
Things to do before selling your two wheeler to get maximum price details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X