INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

ഇന്ത്യൻ നാവികസേനയുടെ രണ്ട് തദ്ദേശീയ യുദ്ധക്കപ്പലുകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച മുംബൈയിലെ മസഗോൺ ഡോക്ക് ലിമിറ്റഡിൽ (MDL) ലോഞ്ച് ചെയ്തു.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

ഡയറക്‌ടറേറ്റ് ഓഫ് നേവൽ ഡിസൈനിൽ (DND) രൂപകൽപന ചെയ്‌തതും ആത്മനിർഭർ ഭാരത് മിഷന്റെ ഭാഗമായി പൂർണമായും MDL -ൽ നിർമ്മിച്ചതുമായ യുദ്ധക്കപ്പലുകൾ പ്രോജക്റ്റ് 15 B ഡിസ്ട്രോയർ ഇന്ത്യൻ നേവൽ ഷിപ്പ് (INS) സൂറത്തും പ്രോജക്റ്റ് 17 A ഫ്രിഗേറ്റ് INS ഉദയഗിരിയുമാണ്.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

ഡയറക്‌ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (DND) ആണ് 15 B, P 17 A എന്നീ രണ്ട് കപ്പലുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കപ്പൽശാലയിലെ നിർമ്മാണ ഘട്ടത്തിൽ, ഉപകരണങ്ങൾക്കും സംവിധാനങ്ങൾക്കുമായി ഏകദേശം 75 ശതമാനം ഓർഡറുകൾ MSME -കൾ ഉൾപ്പെടെയുള്ള തദ്ദേശീയ സ്ഥാപനങ്ങളിൽ നൽകിയിട്ടുണ്ട്.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

INS സൂറത്ത്

മുംബൈയിലെ മസ്ഗാവ് ഡോക്സ് ലിമിറ്റഡിൽ നിർമ്മിക്കുന്ന ഇന്ത്യൻ നാവികസേനയുടെ അടുത്ത തലമുറ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളാണ് 15 B ക്ലാസ് കപ്പലുകൾ.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

P15A (കൊൽക്കത്ത ക്ലാസ്) ഡിസ്ട്രോയറുകളുടെ ഒരു മേക്ക് ഓവർ പ്രഖ്യാപിക്കുന്ന പ്രൊജക്റ്റ് 15B ഡിസ്ട്രോയേർസിന്റെ നാലാമത്തെ കപ്പലാണ് 'സൂറത്ത്', ഗുജറാത്ത് സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്, മുംബൈയ്ക്ക് ശേഷം പടിഞ്ഞാറൻ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ കേന്ദ്രവുമാണ് സൂറത്ത്.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

സൂറത്ത് നഗരത്തിന് സമ്പന്നമായ സമുദ്ര, കപ്പൽ നിർമ്മാണ ചരിത്രമുണ്ട്, 16, 18 നൂറ്റാണ്ടുകളിൽ നഗരത്തിൽ നിർമ്മിച്ച കപ്പലുകൾ അവയുടെ ദീർഘായുസിന് (100 വർഷത്തിലേറെ) പേരുകേട്ടവയായിരുന്നു.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

രണ്ട് വ്യത്യസ്ത ജ്യോഗ്രഫിക്കൽ സ്ഥലങ്ങളിൽ ഹൾ നിർമ്മാണം ഉൾപ്പെട്ട ബ്ലോക്ക് നിർമ്മാണ രീതി ഉപയോഗിച്ചാണ് സൂറത്ത് എന്ന കപ്പൽ നിർമ്മിച്ചിരിക്കുന്നത്, അത് മുംബൈയിലെ MDL -ൽ അസംബിൾ ചെയ്യുകയായിരുന്നു.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

ഈ ക്ലാസിലെ ആദ്യ കപ്പൽ 2021 -ൽ കമ്മീഷൻ ചെയ്തു. രണ്ടാമത്തെയും മൂന്നാമത്തെയും കപ്പലുകൾ ലോഞ്ച് ചെയ്തു, അവ ഔട്ട്ഫിറ്റിംഗ്/ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇപ്പോൾ.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

INS ഉദയഗിരി

പ്രോജക്ട് 17 A ഫ്രിഗേറ്റിന്റെ മൂന്നാമത്തെ കപ്പലാണ് ആന്ധ്രാപ്രദേശിലെ ഒരു പർവതനിരയുടെ പേരിലുള്ള ഉദയഗിരി. മെച്ചപ്പെട്ട സ്റ്റെൽത്ത് ഫീച്ചറുകൾ, നൂതന ആയുധങ്ങളും സെൻസറുകളും പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റങ്ങളും ഉള്ള P17 ഫ്രിഗേറ്റുകളുടെ (ശിവാലിക് ക്ലാസ്) ഫോളോ-ഓൺ മോഡലുകളാണ് ഇവ.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

1976 ഫെബ്രുവരി 18 മുതൽ 2007 ഓഗസ്റ്റ് 24 വരെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിൽ നിരവധി വെല്ലുവിളി നിറഞ്ഞ ഓപ്പറേഷനുകൾ കണ്ട ലിയാൻഡർ ക്ലാസ് ASW ഫ്രിഗേറ്റിന്റെ പഴയ 'ഉദയഗിരി'യുടെ പുനർജന്മമാണ് പുത്തൻ INS 'ഉദയഗിരി'.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

P17A പ്രോഗ്രാമിന് കീഴിൽ, MDL -ൽ 04 മോഡലും GRSE-ൽ 03 മോഡലും ഉൾപ്പടെ മൊത്തം ഏഴ് കപ്പലുകൾ നിർമ്മാണത്തിലാണ്. ഇന്റഗ്രേറ്റഡ് കൺസ്ട്രക്ഷൻ, മെഗാ ബ്ലോക്ക് ഔട്ട്‌സോഴ്‌സിംഗ്, പ്രോജക്റ്റ് ഡാറ്റ മാനേജ്‌മെന്റ്/ പ്രോജക്റ്റ് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് (PDM/PLM) തുടങ്ങിയ വിവിധ നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും ഈ പദ്ധതിയിൽ ആദ്യമായി തദ്ദേശീയമായ യുദ്ധക്കപ്പൽ രൂപകൽപ്പനയിലും നിർമ്മാണത്തിലും സ്വീകരിച്ചിട്ടുണ്ട്.

INS സൂറത്ത് & INS ഉദയഗിരി; ഇന്ത്യൻ നേവിയുടെ പുത്തൻ പടക്കപ്പലുകളെ പരിചയപ്പെടാം

P17A പ്രോജക്ടിന്റെ ആദ്യ രണ്ട് കപ്പലുകൾ യഥാക്രമം MDL, GRSE എന്നിവയിൽ 2019, 2020 വർഷങ്ങളിൽ ലോഞ്ച് ചെയ്തിരുന്നു.

More from DriveSpark

Article Published On: Thursday, May 19, 2022, 13:34 [IST]
English summary
Things to know about ins surat and ins udayagiri warships of indian navy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X