പോർഷെയുടെ ഈ മോഡൽ വാർത്തകളിൽ നിറയുന്നു, ടെയ്ക്കാനെ കുറിച്ച് കൂടുതലറിഞ്ഞാലോ

പോർഷെയുടെ ചില മോഡലുകൾ മാത്രം അപകടത്തിൽപ്പെടുന്ന വാർത്തകൾ വരുന്നുണ്ട്. പ്രായപൂർത്തിയാകാത്ത 17 വയസുകാരൻ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയപ്പോൾ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. രാജ്യം വളരെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഒരു സമ്പന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ വിശാൽ അഗർവാളിൻ്റെ മകനായിരുന്നു പ്രതി. എന്നാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയപ്പോൾ ഉപന്യാസം എഴുതുക, സൈക്യാട്രിക് തെറാപ്പി എടുക്കുക തുടങ്ങിയ വിചിത്രമായ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്.

അന്ന് രാത്രി മദ്യപിച്ച് പതിനേഴുകാരൻ ഓടിച്ച ആഡംബര സ്‌പോർട്‌സ് കാർ പോർഷെ ടെയ്‌കാൻ ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ജർമ്മൻ ഓട്ടോമൊബൈൽ നിർമ്മാതാവിൻ്റെ ബാറ്ററി ഇലക്ട്രിക് ലക്ഷ്വറി സ്പോർട്സ് സെഡാനാണ് പോർഷെ ടെയ്കാൻ. പോർഷെ ടെയ്‌കാൻ ഇന്ത്യയിൽ 1.61 കോടി മുതൽ 2.44 കോടി രൂപ വരെയാണ് വില. ഇറക്കുമതി റൂട്ടിലൂടെയാണ് കാർ ഇന്ത്യയിൽ കമ്പനി എത്തിക്കുന്നത്. ഏറ്റവും മികച്ച സ്‌പോർട്‌സ് കാറുകൾ നിർമ്മിക്കുന്നതിന് പേരുകേട്ട പോർഷെയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്.

നേരത്തെ സൂചിപ്പിച്ചതുപോലെ, പോർഷെ ടെയ്‌കാൻ ഇന്ത്യയിൽ നിർമിക്കുന്നതിന് പകരം ഇറക്കുമതി ചെയ്യുന്നു. 2023ൽ 113 യൂണിറ്റ് കാറുകളാണ് പോർഷെ വിറ്റഴിച്ചു, അതേസമയം ആഗോളതലത്തിൽ ഈ എണ്ണം 7716 ആയി ഉയർന്നിരുന്നു. ടെയ്കാൻ സെഡാൻ, ടെയ്കാൻ ക്രോസ് ടുറിസ്മോ എന്നിവയാണ് ഓൾ-ഇലക്‌ട്രിക് വാഹനത്തിൻ്റെ രണ്ട് ബോഡി വേരിയൻ്റുകൾ. ടെയ്കാൻ സെഡാൻ്റെ നാല് പതിപ്പുകളുണ്ട്: സ്റ്റാൻഡേർഡ്, 4S, Turbo, Turbo S എന്നിങ്ങനെയാണ്.

ടെയ്കാൻ ക്രോസ് ടുറിസ്മോ എന്നീ മൂന്ന് വ്യത്യസ്ത വേരിയൻ്റുകളിൽ ആണ് ലഭ്യം: റിയർ-വീൽ ഡ്രൈവ് പതിപ്പിൽ ടെയ്‌കാൻ 408 bhp പവർ ഉത്പാദിപ്പിക്കുന്നു, അതേസമയം ടോപ്പ്-ഓഫ്-ലൈൻ ടർബോ എസ് 761 bhp പവറും 1050 nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്, ഇത് വെറും 2.8 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്നവയാണ്. പത്ത് എയർബാഗുകൾ, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളളീഷൻ വാർണിങ്ങ്, ലെയിൻ ഡിപ്പാർച്ചർ വാർണിങ്ങ് എന്നിവയൊക്കെയാണ് അതിൻ്റെ മികച്ച സുരക്ഷ ഫീച്ചറുകളിൽ ചിലത്.

പോർഷെയുടെ മറ്റ് മോഡലുകളുടെ വിശേഷത്തിലേക്ക് വന്നാൽ രണ്ടാമത്തെ ഓള്‍ ഇലക്ട്രിക് കാറായ പുതിയ മകാന്‍ ഇവി അവതരിപ്പിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ സ്‌കെച്ച് ഡിസൈനുകള്‍ പുറത്തിറക്കിയതിന് ശേഷമാണ് പോര്‍ഷ മകാന്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനില്‍ ലഭ്യമാകുന്ന ഇവി മകാന്‍ 4, മകാന്‍ ടര്‍ബോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്.

ഇന്ത്യയില്‍ 1.65 കോടി രൂപ എക്സ്ഷോറൂം വിലയുള്ള മകാന്‍ ടര്‍ബോ മാത്രമാണ് പോര്‍ഷെ വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. പോര്‍ഷ ഇന്ത്യ പുതിയ ഇലക്ട്രിക് എസ്യുവിയുടെ ബുക്കിംഗ് വിന്‍ഡോ തുറന്നിട്ടുണ്ട്. 2024 രണ്ടാം പകുതിയില്‍ ഇവിയുടെ ഡെലിവറി ആരംഭിക്കും. അതേസമയം മകാന്‍ 4 വേരിയന്റിന്റെ വിലകള്‍ സംബന്ധിച്ച് യാതൊരു സൂചനയും പോര്‍ഷ നല്‍കിയിട്ടില്ല. 2025-ഓടെ മകാന്‍ ലൈനപ്പ് പൂര്‍ണമായി ഇലക്ട്രിക്കാകാന്‍ ഒരുങ്ങുകയാണ്. അതുവരെ പെട്രോള്‍ പതിപ്പിനൊപ്പം ഇലക്ട്രിക് പതിപ്പും വില്‍പ്പനക്കെത്തും.

വലിപ്പം നോക്കുമ്പോള്‍ മകാന്‍ ഇവിക്ക് 4784 mm നീളവും 1938 mm വീതിയും 1622 mm ഉയരവുമുണ്ട്. 2893 mm ആണ് വീല്‍ബേസ് അളവ്. ഔഡിയുമായി സഹകരിച്ച് വികസിപ്പിച്ച പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക് (PPE) ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇലക്ട്രിക് എസ്‌യുവി. വരാനിരിക്കുന്ന വാഹനങ്ങളായ ഔഡി Q6 e-ട്രോണ്‍, കയെന്‍ ഇലക്ട്രിക് എന്നിവയും ഇതേ പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മിക്കുക.

പവര്‍ട്രെയിന്‍ വശം പരിശോധിക്കുമ്പോള്‍ പോര്‍ഷ മാകാന്‍ 4-ന് 402 bhp വരെ പരമാവധി പവറും 650 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ട്. 5.2 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. കൂടാതെ മണിക്കൂറില്‍ 220 കിലോമീറ്റര്‍ ആണ് ഇവിയുടെ പരമാവധി വേഗത. WLTP സൈക്കിളില്‍ ഒറ്റ ചാര്‍ജില്‍ 613 കിലോമീറ്ററാണ് മകാന്‍ 4 പതിപ്പിന്റെ റേഞ്ച്.

More from DriveSpark

Article Published On: Friday, May 31, 2024, 15:33 [IST]
English summary
Things to know about porsche taycan variants speed safety details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X