പുത്തൻ വണ്ടിയും താൽക്കാലിക നമ്പർ പ്ലേറ്റും, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുമേ

പുത്തൻ വണ്ടി സ്വന്തമാക്കിയാൽ നേരത്തെ താൽക്കാലിക നമ്പർ പ്ലേറ്റ് ആയിരുന്നു ലഭിച്ചിരുന്നത്. എന്നാൽ അതിന് ശേഷം ഡെലിവറി ചെയ്യുന്ന സമയത്ത് തന്നെ നമ്പർ പിടിപ്പിച്ച് ഇറക്കണം എന്ന് നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞ വർഷം അതിൽ കുറച്ച് വിട്ടുവീഴ്ച്ച വരുത്തിയിരുന്നു. നിങ്ങൾ ഫാൻസി നമ്പർ ബുക്ക് ചെയ്തിട്ട് കാത്തിരിക്കുകയോ, മറ്റ് സംസ്ഥാനങ്ങളിൽ പോയി വാഹനം രജിസ്റ്റർ ചെയ്യേണ്ടി വന്നാലൊക്കെ താൽക്കാലിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാമെന്നാണ് നിയമം.

പക്ഷേ ഇത്തരത്തിൽ താൽക്കാലിക നമ്പർ പ്ലേറ്റ് ആണ് നിങ്ങളുടെ വാഹനത്തിന് എങ്കിൽ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആറു മാസം വരെയാണ് താൽക്കാലിക നമ്പർ പ്ലേറ്റിൻ്റെ കാലാവധി. എന്നാൽ മുന്നിലും പിന്നിലും വ്യക്തമായി കാണാവുന്ന തരത്തിൽ നമ്പർ പ്രദർശിപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. വാഹനം അപകടത്തില്‍ പെട്ടാലോ, അപകടമുണ്ടാക്കിയതിന് ശേഷം നിർത്താതെ പോയാലോ വാഹനത്തെ തിരിച്ചറിയുന്നതിനും കൃത്യമായി വായിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം നമ്പര്‍ പ്രദർശിപ്പിക്കണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങൾ.

Things To Know About Temperory Number Plate In Vehicles

അപകടത്തിൽപ്പെട്ടാൽ ഈ നമ്പർ ആണ് പരാതിയിൽ ചേർക്കേണ്ടത്, എന്നാൽ പരിവാഹനിൽ ഈ നമ്പർ ലഭിക്കില്ല. ഫാൻസി നമ്പർ ലഭിക്കാൻ ചിലപ്പോൾ ഒരുപാട് മാസങ്ങൾ കാത്തിരിക്കേണ്ടി വരും. ആഗ്രഹിക്കുന്ന നമ്പർ ലഭിക്കാത്ത സാഹചര്യം വന്നപ്പോഴാണ് ഒരു കൂട്ടം ആളുകൾ സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയത്.ഫാന്‍സി നമ്പര്‍ കിട്ടുമ്പോള്‍ താത്കാലിക നമ്പര്‍ മാറ്റുകയും ചെയ്യും.

ഫാൻസി നമ്പർ പ്ലേറ്റുകൾക്ക് കാഴ്ച്ചയിൽ വ്യത്യാസമൊന്നുമില്ല എന്നതാണ് സത്യം. വ്യക്തികൾക്ക് ഇഷ്ടമുളള നമ്പറുകൾ ലേലത്തിലൂടെ വാങ്ങുന്ന നമ്പറുകൾക്കാണ് ഫാൻസി നമ്പറുകൾ എന്ന് പറയുന്നത്. ഈ ഫാൻസി നമ്പർ പ്ലേറ്റുകൾ പലപ്പോഴും അവയുടെ ഡിസൈനിലും വലിപ്പത്തിലും തനതായ സ്റ്റൈലുകളോ ഫോണ്ടുകളോ ഉപയോഗിച്ചു വരുന്നവയാണ്.

Things To Know About Temperory Number Plate In Vehicles

വെളുത്ത അക്ഷരങ്ങളുള്ള പച്ച നമ്പർ പ്ലേറ്റ് സ്വകാര്യ ഉപയോഗത്തിനുള്ള ഇലക്ട്രിക് കാറുകൾക്ക് മാത്രമുള്ളതാണ് ഈ നമ്പർ പ്ലെയ്റ്റുകൾ. ഇലക്ട്രിക്ക് വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി രെജിസ്റ്റർ ചെയ്യുമ്പോൾ പച്ച നമ്പർ പ്ലേറ്റിൽ മഞ്ഞ അക്ഷരങ്ങളാണ് പതിപ്പിക്കേണ്ടത്. ഇത്തരത്തിലുളള നമ്പർ പ്ലേറ്റുകൾ ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണല്ലോ.

നിങ്ങൾ പരിവാഹൻ സൈറ്റിൽ കയറിയാൽ നിങ്ങളുദ്ദേശിക്കുന്ന നമ്പർ ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും. അതിന് മുൻപായി നിങ്ങൾ പരിവാഹൻ സൈറ്റിൽ നിങ്ങളുടെ പ്രൊഫൈൽ ഉണ്ടാക്കണം. അതിന് ശേഷം മാത്രമേ നിങ്ങൾക്ക് സൈറ്റിൻ്റെ സേവനങ്ങൾ ലഭ്യമാകുകയുളളു. നിങ്ങളുടെ വിവരങ്ങളും ഫോൺ നമ്പറും നൽകിയാൽ പെട്ടെന്ന് തന്നെ അക്കൗണ്ട് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് പോർട്ടലിൽ കയറാം. അതിന് ശേഷം നിങ്ങൾ ഏത് ആര്‍ടിഒക്ക് കീഴിലാണ് എന്നത് തെരഞ്ഞെടുത്താൽ മാത്രമേ അതിന് കീഴിലുളള നമ്പർ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കു. ഇതിന് മുൻപ് വിറ്റു പോകാത്ത ഫാൻസി നമ്പറുകൾ പോലും നിങ്ങൾക്ക് അറിയാനുളള സംവിധാനം പോർട്ടിലുണ്ട്. ഓരോ സീരിസുകൾക്കും പല വിലയായിരിക്കും എന്ന കാര്യം ഓർക്കുക. നമ്പർ സെലക്ഷൻ വിഭാഗത്തിലാണ് ഈ വിവരങ്ങൾ അറിയാൻ സാധിക്കുക.

ആര്‍ടിഒ തിരഞ്ഞെടുത്ത്, വില്‍ക്കാത്ത നമ്പറുകള്‍ ഏതെല്ലാമെന്നു കണ്ടതിന് ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുത്തതിന് ശേഷം രജിസ്റ്ററിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളോട് ഒരു ആപ്ലിക്കേഷൻ നമ്പർ ചോദിക്കും. നിങ്ങള്‍ വാഹനത്തിന്റെ ടാക്‌സ് അടച്ച ടെംപററി റജിസ്‌ട്രേഷന്‍ നമ്പറിന്റെ അപ്ലിക്കേഷന്‍ നമ്പറാണ് നൽകേണ്ടത്. ഈ ആപ്ലിക്കേഷന്‍ നമ്പര്‍ നല്‍കിയാല്‍ നിങ്ങൾക്ക് പണം അടയ്ക്കാനും അതോടെ നിങ്ങൾ നമ്പറിനായി അപേക്ഷ നൽകിയെന്നുളള നോട്ടിഫിക്കേഷനും വരും.

പല താരങ്ങളും ശതകോടീശ്വരൻമാരായ ബിസിനസുകാരും തങ്ങളുടെ വാഹനങ്ങൾ റോഡിൽ കൂടുതൽ തിരിച്ചറിയാൻ ഈ ഫാൻസി നമ്പറുകൾ തെരഞ്ഞെടുക്കുന്നു. 7777 എന്ന ഫാൻസി നമ്പർ ലേലത്തിൽ 7.7 ലക്ഷം നൽകി സ്വന്തമാക്കിയ കേരളത്തിൽ നിന്നുള്ള ഒരു ബിഎംഡബ്ല്യു i7 ഉടമ ഇപ്പോൾ വൈറലായിരുന്നു. നിങ്ങൾ പുതിയ വാഹനം വാങ്ങിയപ്പോൾ താൽക്കാലിക നമ്പർ പ്ലേറ്റ് ആയിരുന്നോ, നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Wednesday, February 21, 2024, 20:26 [IST]
English summary
Things to know about temperory number plate in vehicles details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X