പൊളിച്ചടുക്കാൻ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം; സ്ക്രാപ്പേജ് പോളിസി എന്ത്, എങ്ങനെ

രാജ്യത്ത് സ്ക്രാപ്പേജ് പോളിസി നിലവിൽ വന്നതിന് ശേഷം ഒരുപാട് വാഹന നിർമാതാക്കൾ തങ്ങളുടേതായ സ്ക്രാപ്പ് സെൻ്ററുകൾ ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ സ്ക്രാപ്പിൽ നൽകാനുളള സമയം ആയെങ്കിൽ https://vscrap.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഒരു ഫോം പൂരിപ്പിച്ചാൽ മാത്രം മതി. ബാക്കി നടപടികൾ ഉദ്യോഗസ്ഥർ കൈകൊള്ളും. ഇതിനെ കുറിച്ച് പലർക്കും അറിയില്ല എന്നതാണ് സത്യം.

മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ തുടങ്ങിയ ഓട്ടോമൊബൈൽ കമ്പനികൾ ഇന്ത്യയിൽ സ്‌ക്രാപ്പേജ് സൗകര്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ ഫോം പൂരിപ്പിക്കുന്നതിനോടൊപ്പം തന്നെ നിങ്ങൾക്ക് 1800-419-3530 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ സ്‌ക്രാപ്പേജ് സൗകര്യങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ സന്ദേശം അയയ്‌ക്കാനും സാധിക്കും.

പൊളിച്ചടുക്കാൻ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം; സ്ക്രാപ്പേജ് പോളിസി എന്ത്, എങ്ങനെ

വളരെപ്പെട്ടെന്ന് തന്നെ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതും ഇലക്ട്രിക്ക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ വായു മലിനീകരണത്തിനെതിരെ പോരാടുന്നതിന് വേണ്ടിയാണ്. 15 വർഷത്തില്‍ അധികം പഴക്കമുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും 2023 ഏപ്രില്‍ മാസത്തോടെ ഒഴിവാക്കിയിരുന്നു.

2021 ഓഗസ്റ്റിൽ സ്‍ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 20 വർഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിൽ തുടരണമെങ്കിൽ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.

പൊളിച്ചടുക്കാൻ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം; സ്ക്രാപ്പേജ് പോളിസി എന്ത്, എങ്ങനെ

ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിക്ക് (ആർ‌വി‌എസ്‌എഫ്) ആവശ്യമായ സൈബർ സുരക്ഷാ സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർ‌വി‌എസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു.

ബിസിനസ്സ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രേഡ് സർട്ടിഫിക്കറ്റ് വ്യവസ്ഥ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. കാരണം, നിലവിലുള്ള ചട്ടങ്ങളിൽ ചില അപാകതകൾ കണ്ടത് കൊണ്ടാണ് പുതിയ ചട്ടങ്ങൾ ഇറക്കുന്നത്. "അതനുസരിച്ച്, രജിസ്റ്റർ ചെയ്യാത്തതോ താൽക്കാലികമായി രജിസ്റ്റർ ചെയ്യാത്തതോ ആയ വാഹനങ്ങളുടെ കാര്യത്തിൽ മാത്രമേ ട്രേഡ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയാണിത്. 2021-2022 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിന് ശേഷം 2022 ഏപ്രിൽ 1 മുതൽ നയം പ്രാബല്യത്തിൽ വന്നു. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിനും ശേഷം ഫിറ്റ്നസ് ടെസ്റ്റുകൾ നൽകുന്നു.

More from DriveSpark

Article Published On: Wednesday, June 28, 2023, 8:36 [IST]
English summary
Things to know about the scrap centres
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X