ഇഷ്ടനമ്പറിനായി പൊടിച്ചത് 7.85 ലക്ഷം! ഈ തിരുവല്ലാക്കാരി കടത്തിവെട്ടിയവരില്‍ പൃഥ്വിരാജും

ഒരു വാഹനം വാങ്ങുമ്പോള്‍ അതിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഫാന്‍സി ആയിരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. നമ്മുടെ സര്‍ക്കാറുകള്‍ അത്തരത്തില്‍ ഫാന്‍സിയായി കണക്കാക്കുന്ന നമ്പറുകള്‍ ലേലം ചെയ്യുന്നു. സെലിബ്രിറ്റികളും ബിസിനസുകാരുമെല്ലാം ഇഷ്ട നമ്പരിനായി ലക്ഷങ്ങള്‍ പൊടിക്കാന്‍ തയാറാകുന്നു. ദുബായ്‌യില്‍ ഒക്കെയാണെങ്കില്‍ ഫാന്‍സി നമ്പറുകള്‍ക്കായി ഇവിടെ വില്‍ക്കുന്ന പല ഹൈ-എന്‍ഡ് കാറുകളേക്കാള്‍ കൂടുതല്‍ പണം പൊടിക്കാന്‍ ആളുകള്‍ തയാറാകുന്നു. വിദേശരാജ്യങ്ങളിലെ അത്രയില്ലെങ്കിലും ഇന്ത്യയിലും ഫാന്‍സി നമ്പറുകള്‍ക്കായി വാശിയേറിയ ലേലങ്ങള്‍ അരങ്ങേറാറുണ്ട്. വാഹനപ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ഫാന്‍സി നമ്പറാണ് '7777'.

നടന്‍ പൃഥ്വിരാജ് തന്റെ ഇഷ്ട നമ്പറിനായി വിളിച്ച തുകയേക്കാള്‍ കൂടുതല്‍ മുടക്കി '7777' ലേലത്തില്‍ പിടിച്ച ഒരു യുവ സംരംഭകയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം തിരുവല്ല ആര്‍ടിഒയിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്. ഒടുവില്‍ KL 27 M 7777 എന്ന ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സിന്റെ ഡയരക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര സ്വന്തമാക്കി.

thiruvalla fancy number auction

തന്റെ പുത്തന്‍ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ HSE-ക്ക് വേണ്ടിയാണ് യുവ സംരംഭക പണംവാരി വിതറിയത്. സംസ്ഥാനത്ത് ഫാന്‍സി നമ്പര്‍ ലേലത്തില്‍ വിളിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് തന്റെ ഇഷ്ട നമ്പര്‍ ലഭിക്കാനായി നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷം രൂപയായിരുന്നു.

കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ നമ്പറിന് വേണ്ടിയായിരുന്നു പൃഥ്വിരാജ് ഇത്രയും ഉയര്‍ന്ന തുക വിളിച്ചത്. ഏതായാലും '7777' ലേലത്തിലൂടെ സ്വന്തമാക്കിയ നിരഞ്ജന ഇക്കാര്യത്തില്‍ പൃഥ്വിരാജിനെയടക്കം കടത്തിവെട്ടിയിരിക്കുകയാണ്. ഇഷ്ട നമ്പര്‍ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇത്തരം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന തുക വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്നും നിരഞ്ജന പറഞ്ഞു.

നടുവത്ര വീട്ടില്‍ അനില്‍കുമാര്‍-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എര്‍ത്തെക്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്സ്. ക്വാറി, ക്രഷര്‍ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് നിരഞ്ജന ബിസിനസ് ചെയ്യുന്നത്.

1.78 കോടി രൂപയ്ക്കാണ് കാര്‍പാതിയന്‍ ഗ്രേ കളറിലുള്ള ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ HSE തിരുവല്ലാക്കാരി വാങ്ങിയത്. 'ഹൈ സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റ്' എന്നതാണ് HSE-യുടെ പൂര്‍ണരൂപം. ആഗോളതലത്തില്‍ ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. ഡിഫെന്‍ഡര്‍ HSE പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ഓഫര്‍ ചെയ്യുന്നുണ്ട്.

ഡിഫെന്‍ഡര്‍ 110 HSE എഞ്ചിന്‍ ഓപ്ഷനുകളില്‍ ആദ്യത്തേത് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ പെട്രോളാണ്. പരമാവധി 296 bhp പവറില്‍ 400 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ 394 bhp പവറും 550 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.

ഈ രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ഇവയ്ക്ക് പുറമെ 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ട്വിന്‍-ടര്‍ബോഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലും ഡിഫെന്‍ഡര്‍ HSE വാങ്ങാന്‍ സാധിക്കും. 296 bhp പവറും 650 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു.

ബോക്‌സി ഡിസൈന്‍ ഭാഷ നിലനിര്‍ത്തിക്കൊണ്ട് തന്നെ മോഡേണ്‍ ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിനാണ് എസ്‌യുവിയില്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സെലിബ്രിറ്റികളും സമ്പന്നരും ഈ കാറിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഏറ്റവും പുതിയ പിവി പ്രോ യൂസര്‍ ഇന്റര്‍ഫേസുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിന്റെ ക്യാബിനിലെ പ്രധാന സവിശേഷതകളില്‍ ഒന്ന്.

ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ, ക്ലിയര്‍സൈറ്റ്, ക്ലിയര്‍സൈറ്റ് ഗ്രൗണ്ട് വ്യൂ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം എന്നിവയടക്കമുള്ള സൗകര്യങ്ങളും എസ്‌യുവിയിലുണ്ട്. 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്-സ്പോട്ട് അസിസ്റ്റ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയവയാണ് സേഫ്റ്റി കിറ്റിലുള്ളത്.

More from DriveSpark

Article Published On: Tuesday, September 17, 2024, 11:01 [IST]
English summary
Thiruvalla resident surpasses prithviraj sukumaran in auction buys fancy number for rs 7 85 lakh
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X