കാറിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്, കൈയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം
കുട്ടികൾ കാറിൽ കയറുമ്പോൾ നമ്മളെല്ലാവരും ശ്രദ്ധിക്കുന്ന കാര്യം വണ്ടിയിൽ താക്കോൽ ഉണ്ടോ എന്നാണ്. താക്കോൾ തിരിക്കാനുളള ത്വര അവർക്ക് വരും. എന്നാൽ വീട്ടിൽ കിടക്കുന്ന കാറിൽ കുട്ടി താക്കോലുമായി കയറിയാൽ എന്തുചെയ്യും. തിരുവനന്തപുരത്ത് രണ്ടു വയസുകാരൻ താക്കോലുമായി കാറിയൽ കയറി കുടുങ്ങി പോയ വാർത്ത നിങ്ങളെല്ലാവരും അറിഞ്ഞു കാണും. ഒരു മണിക്കൂർ സമയമെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. എന്തിനാണ് ഇത്രയം സമയം എടുക്കുന്നത് ഗ്ലാസ് അങ്ങ് പൊട്ടിച്ചാൽ പോരെ എന്നുളള കമൻ്റുകളെല്ലാം വീഡിയോ കണ്ട പലരും പറയുന്നുണ്ട്. എന്നാൽ ഫയർഫോഴ്സ് ചെയ്തതാണ് ശരിയെന്ന അഭിപ്രായവും ഉണ്ട്.
വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. കാറിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന 2 വയസ്സുള്ള കുട്ടി അപ്രതീക്ഷിതമായി കാർ ലോക്ക് ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങാനാവാതെ കുടുങ്ങിയ കുട്ടിയെ 45 മിനിറ്റ് നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന പുറത്തെടുത്തത്. കാറിൽ കുടുങ്ങിയ 2 വയസ്സുള്ള കുട്ടിക്ക് എങ്ങനെ പുറത്തിറങ്ങണമെന്ന് അറിയില്ലായിരുന്നു. കുട്ടി കാറിൽ കുടുങ്ങിയത് കണ്ട് പിതാവ് നന്ദു ഡ്യൂപ്ലിക്കേറ്റ് കാറിൻ്റെ താക്കോൽ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.

വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തി കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തുകയായിരുന്നി. ഉദ്യോഗസ്ഥൻ തൻ്റെ കൈയിലുളള വയർലെസ് കുട്ടിയെ കാണിച്ച് താക്കോലിൽ അമർത്താൻ പറഞ്ഞുകൊണ്ടേയിരിന്നു, 45 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത ശേഷമാണ് കുട്ടിയുടെ മാതാപിതാക്കൾക്ക് ആശ്വാസമായത്.
ഈ സംഭവം എല്ലാ മാതാപിതാക്കൾക്കും ഒരു പാഠമായിരിക്കണം. കുട്ടികളുമായി കാറിൽ കയറുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വാഹനത്തിൻ്റെ താക്കോൾ കുട്ടികളുടെ കൈയിൽ കിട്ടിയാൽ അവർക്ക് എന്തുചെയ്യണം എന്ന് അറിയില്ല അത് കൊണ്ട് തന്നെ അതിൽ അമർത്തിയാൽ വാഹനം ലോക്ക് ആകാനുളള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പാർക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിലോ സമീപത്തോ ഒരിക്കലും കുട്ടികളെ തനിച്ചാക്കി പോകരുത്. അത് പോലെ തന്നെ നിങ്ങളുടെ കാർ എപ്പോഴും ലോക്ക് ചെയ്യുകയും താക്കോലുകൾ കുട്ടികൾക്ക് ലഭ്യമാകാതെ സൂക്ഷിക്കുകയും ചെയ്യുക.

നിങ്ങളുടെ വീട്ടിൽ വരുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇത് ചെയ്യാൻ ആവശ്യപ്പെടാൻ മറക്കരുത്. കളിപ്പാട്ടങ്ങളായി ഉപയോഗിക്കാൻ നിങ്ങളുടെ കുട്ടിക്ക് താക്കോലോ കീ ഫോബോ നൽകരുത്. കാർ ഒരു കളിസ്ഥലമല്ലെന്നും ഒരിക്കലും അതിൽ തനിയെ പോകരുതെന്നും നിങ്ങളുടെ കുട്ടികളോട് പറഞ്ഞു മനസിലാക്കുക. അവർക്ക് കാറിൽ നിന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, അവർ മുതിർന്നവരോട് ചോദിക്കണം. പിഞ്ചുകുഞ്ഞുങ്ങളെയും മുതിർന്ന കുട്ടികളെയും പുറത്തിറങ്ങാൻ കഴിയുന്നില്ലെങ്കിൽ കാറിൻ്റെ ഹോൺ മുഴക്കാനും നിങ്ങൾക്ക് പഠിപ്പിക്കാവുന്നതാണ്.
കുട്ടികളെ ഒറ്റയ്ക്ക് കാറിൽ കണ്ടാൽ എത്രയും പെട്ടെന്ന് പൊലീസിലോ ഫയർഫോഴ്സിലോ അറിയിക്കുക. അത് പോലെ കാർ അൺലോക്ക് ചെയ്‌തിരിക്കുകയാണെങ്കിൽ, കാറിൻ്റെ ഡോർ തുറന്ന് കുറച്ച് വായു ഉള്ളിലേക്ക് കടക്കുന്നത് പോലെ ഇടുക, പ്രത്യേകിച്ചും വെയിലത്താണ് വാഹനം പാർക്ക് ചെയ്തിരിക്കുന്നതെങ്കിൽ. കുട്ടിക്ക് അസുഖം തോന്നുകയോ അനക്കമില്ലെങ്കിലോ, കുട്ടിയെ കാറിൽ നിന്ന് തണലിലേക്കോ എയർ കണ്ടീഷനിംഗിലേക്കോ മാറ്റുക, കാർ ലോക്ക് ചെയ്‌തിരിക്കുകയും കുട്ടിക്ക് അസുഖം തോന്നുകയോ അനങ്ങാതിരിക്കുകയോ ചെയ്‌താൽ, ഗ്ലാസ് പൊട്ടിക്കുന്നത് തന്നെയാണ് നല്ലത്. കുട്ടിയുടെ ജീവനേക്കാൾ വലുതലല്ലോ ഒരു ഡോർ ഗ്ലാസ്.

പല മാതാപിതാക്കൾക്കും സംഭവിക്കുന്ന മറ്റൊരു കാര്യമാണ് കുട്ടികൾ വാഹനത്തിൽ ഇല്ലെന്ന് കരുതി ലോക്ക് ചെയ്തിട്ട് പോകുന്നത്. തിരക്കിട്ട ജോലി കാരണം പലപ്പോഴും മറക്കും. അത്തരത്തിൽ കുട്ടികളെ കാറിൽ ലോക്ക് ചെയ്താൽ കുട്ടികൾക്ക് ഹീറ്റ് സ്ട്രോക്ക് സംഭവിക്കും. ഒരു കാറിനുള്ളിലെ താപനില വെറും 10 മിനിറ്റിനുള്ളിൽ 20 ഡിഗ്രിയും ഒരു മണിക്കൂറിൽ 40 ഡിഗ്രിയും വർദ്ധിക്കും. കാറിനുള്ളിൽ അപകടകരമാകാൻ പുറത്ത് ചൂട് ഉണ്ടാകണമെന്നില്ല. മുതിർന്നവരുടെ ശരീരത്തേക്കാൾ മൂന്നോ അഞ്ചോ മടങ്ങ് വേഗത്തിൽ കുട്ടിയുടെ ശരീരം ചൂടാകുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








