കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

രാജ്യങ്ങളിലുടനീളം വ്യാപിച്ച കോവിഡ് -19 (കൊറോണ വൈറസ്) ബൂാധ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് e-ഓട്ടോകൾ ആരംഭിക്കുന്നതിനുള്ള അഭിമാനകരമായ പദ്ധതിയെ സാരമായി ബാധിച്ചു.

കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

സ്മാർട്ട് സിറ്റി തിരുവനന്തപുരം (SCTL) കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന് (KAL) സ്ത്രീകൾ ഓടിക്കുന്നതിനായി 15 e-ഓട്ടോകൾ വാങ്ങുന്നതിനുള്ള ഓർഡർ നൽകുകയും കരാർ അന്തിമമാക്കുകയും ചെയ്തിരുന്നു. ഫലപ്രദമായ ഫലങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ട ഒരു റൗണ്ട് ടെൻഡറുകൾക്ക് ശേഷമാണ് SCTL KAL മായി സഹകരിച്ചു പദ്ധതി ആവിഷ്കരിച്ചത്.

കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നാണ് e-ഓട്ടോകൾക്കായുള്ള സപ്ലൈകൾ KAL പ്രതീക്ഷിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

ഫെബ്രുവരിയിലെങ്കിലും ഡെലിവറി പ്രതീക്ഷിച്ചിരുന്നെങ്കിലും കൊറിയ, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ കൊറോണ വൈറസ് ഭീഷണികളുടെ പശ്ചാത്തലത്തിൽ അലേർട്ടുകൾ പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ഈ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ നിന്നുള്ള ചരക്ക് വിതരണത്തെ ബാധിച്ചിരിക്കുകയാണ്.

കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

ഡെലിവറി ലഭിക്കുന്നതിനായി തങ്ങൾ അവരുമായി നിരന്തരം ചർച്ച നടത്തുന്നുണ്ട്. വൈറസ് ബാധ മൂലമുള്ള പ്രതിസന്ധി ആഗോളതലത്തിൽ ചരക്ക് നീക്കത്തെ ബാധിച്ചുവെന്നതാണ് വസ്തുത, ഇത് ഉടൻ തന്നെ നീക്കം ചെയ്യുമെന്ന് രാഷ്ട്രങ്ങൾ അറിയിച്ചിട്ടുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

e-ഓട്ടോയ്ക്ക് ആവശ്യമായ ലിഥിയം ബാറ്ററികളുടെ പ്രധാന വിതരണക്കാരാണ് ചൈന. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരത്തിനായി 15 e-ഓട്ടോകൾ വിതരണം ചെയ്യും.

കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

സാങ്കേതിക സവിശേഷതകൾ അനുസരിച്ച് KAL D+3 സീറ്ററായ പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന e-ഓട്ടോകൾ സപ്ലൈ ചെയ്യണം. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത കൈവരിക്കാനും ആര് മണിക്കൂറിനുള്ളിൽ പൂർണ്ണ ചാർജ് കൈവരിക്കാനും ഇവയ്ക്ക് കഴിയണം.

കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

വാഹനത്തിന് ടെലിമാറ്റിക് ഉപകരണങ്ങൾ ഘടിപ്പിക്കും, അത് ഒരു ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിക്കും. വാഹനം തിരിച്ചറിയുന്നതിനുള്ള ഡാറ്റ, ദൈനംദിനം സഞ്ചരിക്കുന്ന ദൂരം, റൂട്ടുകൾ, സമയം, ഊർജ്ജത്തിന്റെ ഉപഭോഗം, ഫ്ലീറ്റ് ഓപ്പറേറ്റർ ഐഡി എന്നിങ്ങനെ ഓരോ ഓട്ടോയുമായി ബന്ധപ്പെട്ട വിവരങ്ങൾ നിരീക്ഷിക്കാനും റിപ്പോർട്ടുചെയ്യാനും കഴിയും.

കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

ബാറ്ററി ഇൻഫർമേഷൻ സിസ്റ്റം (BIS) ഉള്ള ലിഥിയം അയൺ ബാറ്ററി (48 V), നിർദ്ദിഷ്ട വ്യവസ്ഥകളുള്ള മോട്ടോർ എന്നിവയും സാങ്കേതിക സവിശേഷതകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനത്തിന് ആവശ്യമായ ഘടകങ്ങൾ ശേഖരിക്കുകയും ഏഷ്യയിലെ തുറമുഖങ്ങളിൽ നിന്ന് കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കൊറോണ വൈറസ്; തലസ്ഥാനത്തെ സ്മാർട്ട് സിറ്റി e-ഓട്ടോ പദ്ധതി അനിശ്ചിതാവസ്ഥയിൽ

വൈറസ് ബാധയുടെ നിലയെ ആശ്രയിച്ചാണ് മിക്ക രാജ്യങ്ങളിലെയും വിലക്കുകളുടെ അനിശ്ചിതകാല സ്വഭാവം തുടരുന്നത്. അസംബ്ലി പ്രക്രിയ ആരംഭിക്കുന്നതിനും ഡെലിവറി തുടങ്ങുന്നതിനും ആവശ്യമായ സാധനങ്ങൾ കുറഞ്ഞത് മാർച്ച് പകുതിയോടെ എങ്കിലും ലഭ്യമാക്കാൻ KAL പരിശ്രമിക്കുന്നു.

Most Read Articles

Malayalam
English summary
Thiruvananthapuram puts a pause on smart citys e-auto project due to Corona Virus. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X