ജീവനക്കാര്‍ക്ക് ഒഖിനാവ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഈ കമ്പനി

ഇന്ധന വില കുതിച്ചുയരുകയും മലിനീകരണം രാജ്യത്ത് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുകയാണ് വാഹന വിപണി. കുതിച്ചുയരുന്ന ഇന്ധന വിലയ്ക്ക് ബദലായി മറ്റൊരു മാര്‍ഗമായി ആളുകള്‍ തെരഞ്ഞെടുക്കുന്നതും ഇലക്ട്രിക് വാഹനങ്ങളാണ്.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രസക്തി ഏറുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഒരു സംഭവം വാര്‍ത്തകളില്‍ നിറയുന്നത്. സൂറത്ത് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സംഭവം എന്താണെന്നല്ലേ!

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

ഈ ദീപാവലി നാളില്‍ എംബ്രോയ്ഡറി മെഷീനുകളുടെ ബിസിനസ് നടത്തുന്ന കമ്പനിയായ അലയന്‍സ് ഗ്രൂപ്പ് ഈ വര്‍ഷം ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നല്‍കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചയായിരിക്കുന്നത്.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒഖീനാവില്‍ നിന്നുള്ള പ്രെയ്സ്പ്രോ എന്ന് ഇലക്ട്രിക് സ്‌കൂട്ടറാണ് ജീവനക്കാര്‍ക്കായി കമ്പനി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. വിപണിയില്‍ ഏകദേശം 76,848 രൂപയാണ് ഇതിന്റെ എക്സ്‌ഷോറൂം വില.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

കമ്പനിയിലെ 35 ജീവനക്കാര്‍ക്ക് ദീപാവലി പ്രമാണിച്ച് വ്യാഴാഴ്ച ഒരു പരിപാടിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സമ്മാനിച്ചു. സംഭവത്തെക്കുറിച്ച് അലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ സുഭാഷ് ദവാര്‍ പറയുന്നതിങ്ങനെ, ''ഇന്ധനവിലയും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ സമ്മാനിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

ഈ പ്രശ്‌നം മാധ്യമ തലക്കെട്ടുകളില്‍ നില്‍ക്കുക മാത്രമല്ല, കമ്പനിയുടെ സാമ്പത്തിക നിലയെ ബാധിക്കുകയും ചെയ്തു. ഇത് ഇന്ധനച്ചെലവ് ലാഭിക്കുക മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിനും ഹരിതഭംഗിയ്ക്കും സംഭാവന നല്‍കാന്‍ ഞങ്ങളുടെ കമ്പനിയെ അനുവദിക്കുകയും ചെയ്യുമെന്നും സുഭാഷ് ദവാര്‍ വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

പരിസ്ഥിതിയുടെ നന്മയില്‍ താന്‍ എന്നും വിശ്വസിക്കുന്ന ആളാണെന്നും പ്രകൃതിയുമായി സഹകരിച്ച് ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സുഭാഷ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് തന്റെ അഭിനിവേശമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

1000 വാട്ട്, BLDC മോട്ടോറിനെ വാഹനം ചലിപ്പിക്കാന്‍ സഹായിക്കുന്ന 2.0 kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ് ഒഖിനാവ പ്രെയ്സ്പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന് 2500 വാട്ടിന്റെ പീക്ക് പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും, മണിക്കൂറില്‍ 58 കിലോമീറ്റര്‍ വേഗതയുണ്ട്.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

മൂന്ന് മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ ഓട്ടോ കട്ട് ഫംഗ്ഷനുള്ള മൈക്രോ ചാര്‍ജറിലൂടെ പൂര്‍ണ്ണമായി റീചാര്‍ജ് ചെയ്യാനും ഒറ്റ ചാര്‍ജില്‍ 88 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

ഒഖിനാവയില്‍ നിന്നുള്ള പുതിയ ഇ-സ്‌കൂട്ടര്‍ നിരവധി സവിശേഷതകളും ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഇതില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സെന്‍ട്രല്‍ ലോക്കിംഗ്, ആന്റി-തെഫ്റ്റ് അലാറം, കീലെസ്സ് സ്റ്റാര്‍ട്ട്, മൊബൈല്‍ ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ട്, ഫ്രണ്ട് ആന്‍ഡ് റിവേഴ്‌സ് മോഷന്‍ ഫംഗ്ഷന്‍, ഫൈന്‍ഡ്-മൈ-സ്‌കൂട്ടര്‍ ഫംഗ്ഷന്‍ എന്നിവയും ഉള്‍പ്പെടുന്നു.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

ഗ്ലോസി റെഡ്/ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ പുതിയ ഒഖിനാവ പ്രെയ്സ്പ്രോ ലഭ്യമാണ്. ഒഖിനാവ അതിന്റെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളും റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാമിനൊപ്പം വാഗ്ദാനം ചെയ്യുന്നു, പോളിസി കാലയളവിനുള്ളില്‍ രണ്ട് സൗജന്യ ടോവിംഗും സൂചിപ്പിച്ച കാലയളവിന് പുറത്ത് ഒരു സൗജന്യ ടോവിംഗും നല്‍കുന്നു.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

ഒഖിനാവ പ്രെയ്സ്പ്രോ ഒറ്റ ചാര്‍ജില്‍ പരമാവധി 110 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യും. ബാറ്ററികള്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 3 മുതല്‍ 4 മണിക്കൂര്‍ വരെ എടുക്കുമെന്ന് പറയപ്പെടുന്നു. സ്പോര്‍ട് മോഡില്‍ റേഞ്ച് 90 കിലോമീറ്ററായി കുറയുമെന്നും കമ്പനി അറിയിച്ചു.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

അതോടൊപ്പം തന്നെ ഒഖിനാവ അധികം വൈകാതെ തന്നെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ Oki100 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. അടുത്തിടെ മോഡലിന്റെ ടീസര്‍ ചിത്രങ്ങള്‍ ഒക്കെ കമ്പനി വെളിപ്പെടുത്തിയിരുന്നു.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

2018 ഓട്ടോ എക്സ്പോയില്‍ ആദ്യ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചുകൊണ്ട് കമ്പനി കുറച്ച് കാലമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഓഫറില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം ഉത്സവ സീസണില്‍ ഇലക്ട്രിക് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കാനും പദ്ധതിയിട്ടിരുന്നുവെങ്കിലും അതും നടന്നില്ല.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

പുതിയ ഒഖിനാവ Oki100 ഇലക്ട്രിക് ബൈക്കിന് ഏകദേശം 1 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില വരും, ഇത് വിപണിയില്‍ എത്തുന്നതോടെ റിവോള്‍ട്ട് RV400 മായി നേരിട്ട് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

100 ശതമാനം പ്രാദേശികവല്‍ക്കരണം നടത്താന്‍ കമ്പനി പദ്ധതിയിടുന്നു, ഇതില്‍ ബാറ്ററി മൊഡ്യൂളുകളും ഉള്‍പ്പെടും. ഇതോടെ വിലയും പിടിച്ച് നിര്‍ത്താമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ കൃത്യമായ പവര്‍ട്രെയിന്‍ കണക്കുകള്‍ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജീവനക്കാര്‍ക്ക് ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി

എന്നിരുന്നാലും, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ, ഒകിനാവ Oki100 ന്റെ പ്രകടനം 125 സിസി പ്രീമിയം ഐസി-എഞ്ചിന്‍ പവര്‍ഡ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് തുല്യമായിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
This indian company offered okinawa electric scooters for employees
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X