യൂട്യൂബർമാരുടെ വഞ്ചനയിൽ അകപ്പെടരുത്! ഇതല്ല പുത്തൻ ടാറ്റ നാനോ
ഇന്റർനെറ്റ് ഇന്നു നമ്മുടെയെല്ലാം ജീവിതത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണ്. ഗാഡ്ജറ്റുകൾ, കോസ്മെറ്റിക്സ്, വസ്ത്രങ്ങൾ എന്നിവയെ പോലെ തന്നെ ഇന്ന് വാഹനങ്ങളെയും കുറിച്ച് കൂടുതൽ അറിയാനും ബുക്കിംഗ് നടത്താനും വരെ നമ്മൾ ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരാണ്. പലപ്പോഴും ഓൺലൈനിൽ വാഹനങ്ങളെ കുറിച്ചുള്ള അപ്പ്ഡേറ്റുകൾ അറിയാൻ നിരവധി ചിത്രങ്ങളും, പോസ്റ്റുകളും, വീഡിയോകളും നാം തേടാറുമുണ്ട് കാണാറുണ്ട്.
എന്നിരുന്നാലും, ഓൺലൈനിൽ പ്രചരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാവണമെന്നില്ല. പല തലങ്ങളിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഒട്ടനവധി വീഡിയോകൾ വെബ്ബിലുണ്ട്. കാറുകളുടെ കാര്യത്തിലും ഇത് ബാധകമാണ്. വാഹന വിപണിയെ സംബന്ധിച്ച് സ്ഥിരീകരിക്കാത്ത പല ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പങ്കിടുന്ന നിരവധി വീഡിയോകളെക്കുറിച്ച് ഞങ്ങൾ മുമ്പും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനശ്രദ്ധ നേടാനും വ്യൂവേഴ്സിന്റെയും സബ്സ്ക്രൈബേഴ്സിനേയും വർദ്ധിപ്പിക്കാനും എളുപ്പമാണ് എന്നതിനാലാണ് ആളുകൾ പലരും ഇത്തരം ഫേക്ക് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഒരു യൂട്യൂബർ ഇത്തരത്തിൽ ടാറ്റ നാനോയെക്കുറിച്ചുള്ള വ്യാജ വിവരങ്ങൾ പങ്കിടുന്ന വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഒരു ഉദാഹരണമായി ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുകയാണ്.
ട്വിൻ ടർബോ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, വ്ലോഗർ മറ്റേതോ ഒരു ബ്രാൻഡിൽ നിന്നുള്ള ഒരു കൺസെപ്റ്റ് കാർ ഷോക്കേസ് ചെയ്യുകയും അത് നെക്സ്റ്റ് ജെൻ ടാറ്റ നാനോ ആണെന്ന് പ്രേക്ഷകരെ തെറ്റിധരിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ വിശ്വാസിയതയ്ക്കായി 2012 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടാറ്റ പിക്‌സൽ കൺസെപ്‌റ്റിന്റെ ക്ലിപ്പുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യൂട്യൂബർ പുതുതലമുറ നാനോയെക്കുറിച്ച് വളരെ വിശദമായി തന്നെയാണ് ചർച്ച ചെയ്യുന്നത്, വാഹനത്തിന്റെ അളവുകൾ പോലുള്ള വളരെ സവിശേഷമായ വിശദാംശങ്ങൾ പോലും അയാൽ പങ്കുവെയ്ക്കുന്നുണ്ട്. കൃത്യമായ വിവരങ്ങളാണ് താൻ നൽകുന്നത് എന്ന് ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണിത്. നെക്സ്റ്റ് ജെൻ ടാറ്റ നാനോ ആയി കിയ പികാന്റോ ത്രീ ഡോർ മോഡലിന്റെ വീഡിയോ ഫുട്ടേജുകളും വ്ലോഗർ ഉപയോഗിച്ചിട്ടുള്ളതായി തോന്നുന്നു.
പുതിയ തലമുറ നാനോ JLR -ൽ നിന്ന് സോഴ്സ് ചെയ്ത ടാറ്റയുടെ ഒമേർഗ ARC പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും, വാഹനത്തിൽ 1.0 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തേക്കാമെന്നും വ്ലോഗർ പരാമർശിക്കുന്നു. ആകെ മൊത്തത്തിൽ, ഈ വീഡിയോയിൽ പങ്കിട്ടിരപിക്കുന്ന മിക്കവാറും എല്ലാ വിവരങ്ങളും തെറ്റാണ്, മറ്റൊരു തരത്തിൽ പറഞ്ഞാൽ എജ്ജാതി തള്ളാണ് ഇഷ്ടാ എന്ന് ചോദിക്കാം?
നാനോയെ തിരികെ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനുള്ള സാധ്യതയെക്കുറിച്ച് ടാറ്റ അടുത്തിടെ ഒരു ചെറിയ സൂചന നൽകിയിരുന്നു. എന്നിരുന്നാലും, നിലവിൽ വിപണി സാധ്യതകൾ മാത്രമാണ് ടാറ്റ മോട്ടോർസ് പരിഗണിക്കുന്നത്, നെക്സ്റ്റ് ജെൻ നാനോയുടെ ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങൾ കേവലം ഊഹാപോഹങ്ങൾ മാത്രമാണ്. ഇനിയിപ്പോൾ ടാറ്റ നാനോയെ വീണ്ടും വിപണിയിൽ എത്തിച്ചാലും അത് പെട്രോൾ കാറായിരിക്കില്ല, ഇലക്‌ട്രിക് മോഡലായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുൻ തലമുറ ടാറ്റ നാനോ കാറുകൾ പല തേർഡ് പാർട്ടി വർക്ക്‌ഷോപ്പുകൾ വഴി ഇവികളാക്കി റെട്രോഫിറ്റ് ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങൾ നാം ഇതിനോടകം കണ്ടിട്ടുണ്ട്. നാനോയെ ടാറ്റ പുറത്തിറക്കിയാൽ അവയ്ക്ക് ഒരുപടി മേലേയായിരിക്കും. നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ടാറ്റയുടെ മിക്ക ഇലക്ട്രിക് വാഹനങ്ങളും യഥാർത്ഥത്തിൽ ഇലക്ട്രിക് മോഡലുകളായി രൂപകല്പന ചെയ്തിട്ടുള്ളതല്ല എന്നത് നമ്മിൽ പലർക്കും അറിയാവുന്ന വസ്തുതയാണ്.
വളരെ ജനപ്രിയമായ നെക്‌സണായാലും ടിയാഗോ ആയാലും ടിഗോറായാലും ഈ ഇവികളെല്ലാം അവയുടെ ഇന്റേണൽ കംബഷൻ എഞ്ചിൻ പതിപ്പുകളിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നവയാണ്. എന്നിരുന്നാലും വിപണിയ്ക്കായി പുതിയ ഇവികൾ വികസിപ്പിക്കുന്ന കാര്യത്തിൽ അണിയറയിൽ ടാറ്റ സജീവമായി പ്രവർത്തനങ്ങളിലാണ്, നാനോ ഇവി അവയിലൊന്നായിരിക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഈ വർഷം ആദ്യം നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ അവിന്യ, കർവ്വ് ഇവി കൺസെപ്‌റ്റുകൾ ടാറ്റ മോട്ടോർസ് പ്രദർശിപ്പിച്ചിരുന്നു. നാനോ ഒരു ഇവി പതിപ്പിൽ വിപണിയിൽ തിരിച്ചെത്തിയാലും, അത് വീഡിയോയിൽ കാണുന്നതു പോലെയായിരിക്കുമോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്. നിലവിൽ ഇലക്ട്രിക് കാർ വിഭാഗത്തിൽ ടാറ്റ തന്നെയാണ് മുൻപന്തിയിൽ.
നാനോയുടെ ഒരു ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാൻ പ്രാദേശിക വാഹന നിർമ്മാതാക്കൾ ആദ്യം തന്നെ പദ്ധതിയിട്ടിരുന്നു. ഈ പ്ലാൻ നടപ്പിലാക്കാൻ ടാറ്റ കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയെം ഓട്ടോമോട്ടീവിനായണ് സമീപിച്ചത്. നാനോ ഒരിക്കലും ഒരു ഇലക്ട്രിക് വാഹനമായിരുന്നില്ല, എന്നാൽ ICE പതിപ്പിനെ ഒരു ഇവിയാക്കി മാറ്റാൻ ജെയം ഓട്ടോമോട്ടീസിന് കഴിഞ്ഞു. ഇവയിൽ ചിലത് യൂസ്ഡ് കാർ വിപണിയിലും ലഭ്യമാണ്. രത്തൻ ടാറ്റ പോലും കസ്റ്റമൈസ് ചെയ്ത നാനോ ഇവി ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








